ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം

മലയാള ചലച്ചിത്രം

ജോൺപോളിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ്‌ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം.[1] 1987-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്‌ ആ വർഷത്തെ ജനപ്രീതി നേടിയ ചിത്രം, മികച്ച നടൻ (നെടുമുടി വേണു) എന്നീ കേരളസംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്.[2] [3]

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
വി.സി.ഡി. പുറംചട്ട
സംവിധാനംഭരതൻ
നിർമ്മാണംഗോപിനാഥ് പന്തളം,
ബാബു തിരുവല്ല
രചനജോൺപോൾ
തിരക്കഥജോൺപോൾ
അഭിനേതാക്കൾനെടുമുടി വേണു
ദേവൻ
ശാരദ
പാർ‌വ്വതി
സംഗീതംജോൺസൺ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംവസന്ത് കുമാർ
ചിത്രസംയോജനംഭരതൻ
സ്റ്റുഡിയോസിംഫണി ക്രിയേഷൻസ്
വിതരണംജൂബിലി പിൿചേഴ്‌സ്
റിലീസിങ് തീയതി1987
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം108 മിനിറ്റ്

നീണ്ടകാലത്തെ അദ്ധ്യാപകജീവിത്തിൽ നിന്നും വിരമിച്ച് സമാധാന കുടംബജീവിതം നയിക്കുന്ന ദമ്പതിമാരുടെ (നെടുമുടി വേണു, ശാരദ) കഥ പറയുന്ന ഒരു സിനിമയാണിത്. സന്താനഭാഗ്യമില്ലാത്ത അവരുടെ ഇടയിലേക്ക് ടീച്ചറുടെ പഴയ പരിചയക്കാരിയുടെ മകൾ വന്നു ചേരുന്നു. ഇവരുടെ വീട്ടിൽ നിന്നും അടുത്തുള്ള കോളേജിൽ പോയി പഠിക്കാൻ സൌകര്യം ആയതിനാൽ ആ കുട്ടിയുടെ അച്ഛനാണ് അവളെ ഇവിടെ കൊണ്ടുവന്നാക്കിയത്

ഗാനങ്ങൾ

തിരുത്തുക

ജോൺസൻ സംഗീതസം‌വിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പാണ്‌. [4]

  1. പൂ വേണം പൂപ്പട വേണം... (ഗാനരചന :ഒ.എൻ.വി കുറുപ്പ്, സംഗീതം :ജോൺസൺ, ആലാപനം :യേശുദാസ്, ലതിക) [4]
  2. മെല്ലെ മെല്ലെ മുഖപടം....(ഗാനരചന :ഒ.എൻ.വി കുറുപ്പ്, സംഗീതം :ജോൺസൺ, ആലാപനം :യേശുദാസ് ) [4]
  3. കണ്മണിയെ ആരിരാരോ....(ഗാനരചന :ഒ.എൻ.വി കുറുപ്പ്, സംഗീതം :ജോൺസൺ, ആലാപനം :കൃഷ്ണചന്ദ്രൻ, ലതിക) [4]
  4. മധുമൊഴി.......(ഗാനരചന :ഒ.എൻ.വി കുറുപ്പ്, സംഗീതം :ജോൺസൺ, ആലാപനം :കൃഷ്ണചന്ദ്രൻ ) [4]

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
നെടുമുടി വേണു രാവുണ്ണിനായർ മാഷ്
ദേവൻ രവി
ഇന്നസെന്റ് പരമേശ്വരൻ നായർ
എം.എസ്. തൃപ്പുണിത്തറ ഭദ്രൻ നമ്പൂതിരി
ശങ്കരാടി മേനോൻ
ശാരദ സരസ്വതി ടീച്ചർ
പാർ‌വ്വതി മായ

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വസന്ത് കുമാർ
ചിത്രസം‌യോജനം ഭരതൻ
കല ഭരതൻ
ചമയം പി. മണി
വസ്ത്രാലങ്കാരം മണി
പരസ്യകല ഗായത്രി
ലാബ് ചിത്രാഞ്ജലി
നിശ്ചല ഛായാഗ്രഹണം നിക്കോളാസ്
ശബ്ദലേഖനം ഹരികുമാർ
നിർമ്മാണ നിർവ്വഹണം കെ. മോഹനൻ
മിക്സ്ജിങ്ങ് ദേവദാസ്
വാതിൽ‌പുറചിത്രീകരണം കെ.എസ്.എഫ്.ഡി.സി.
അസോസിയേറ്റ് ഡയറൿടാർ ജയരാജ്, കുടമാളൂർ രാജാജി

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
  1. "മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം അണിയറപ്രവർത്തകരും, അഭിനേതാക്കളും" (in ഇംഗ്ലീഷ്). പോപ്‌കോൺ.വൺഇൻഡ്യ.കോം. Retrieved 2009-10-10.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-11-19. Retrieved 2009-04-14.
  3. http://www.mtvasudevannair.com/php/showNews.php?newsid=21&linkid=3
  4. 4.0 4.1 4.2 4.3 4.4 "ഗാനങ്ങൾ, ഗായകർ, സംഗീതസം‌വിധായകർ" (in ഇംഗ്ലീഷ്). മലയാളസംഗീതം.ഇൻഫോ. Retrieved 2009-10-10.{{cite web}}: CS1 maint: unrecognized language (link)