വുഡ്രോവിൽസൻ്റെ 14 ഇനപരിപാടി
ഒന്നാം ലോകയുദ്ധം നടക്കുമ്പോൾ തന്നെ സമാധാനത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റായിരുന്ന വുഡ്രോ വിൽസൻ തയ്യാറാക്കിയ പതിനാലിനപരിപാടി (Fourteen points) അതിന്റെ ഭാഗമായിരുന്നു. യുദ്ധാവസാനം 1919-ൽ പാരീസിൽ വച്ച് ഒരു സമാധാനസമ്മേളനം വിളിച്ചു കൂട്ടി. ഇംഗ്ലണ്ട്, ഫ്രാൻസ്, അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഈ സമ്മേളനത്തിൽ പങ്കെടുത്തത്. പരാജിതരാഷ്ട്രങ്ങളെ ഈ സമ്മേളനത്തിൽ പങ്കെടുപ്പിച്ചില്ല. വൻശക്തികളായ ഈ നാലു രാജ്യങ്ങളും ചേർന്ന് അവരുടെ താല്പര്യത്തിനനുസരിച്ചുണ്ടാക്കിയ ഉടമ്പടികളാണ് പിന്നീട് പല രാജ്യങ്ങളുടെമേലും അടിച്ചേൽപ്പിച്ചത്. അതിൽ പ്രധാനപ്പെട്ടവ താഴെ നൽകിയിരിക്കുന്നു .[1]
പ്രധാന വ്യവസ്ഥകൾ
തിരുത്തുക1. രഹസ്യക്കരാറുകൾ പാടില്ല.
2. സമുദ്രങ്ങളിൽ യുദ്ധസമയത്തും സമാധാനകാലത്തും സ്വതന്ത്രസഞ്ചാരസ്വാതന്ത്ര്യം.
3. രാജ്യങ്ങൾ തമ്മിൽ സ്വതന്ത്രവ്യാപാരം.
4. എല്ലാ രാജ്യങ്ങളും നിരായുധീകരണത്തിനായി യത്നിക്കണം.
5. കോളനികൾക്ക് അവരുടെ ഭാവിയെപ്പറ്റി തീരുമാനിക്കുന്നതിനുള്ള അധികാരം.
6. ജർമ്മൻ സൈന്യം റഷ്യയിൽ നിന്ന് പിന്മാറണം.
7. ബൽജിയത്തിനു സ്വാതന്ത്ര്യം.
8. ഫ്രാൻസിന് അൽ സെയ്സ് ലോറൈൻ തിരിച്ചു കിട്ടും.
9. ആസ്ട്രിയയും ഇറ്റലിയും തമ്മിലുള്ള അതിരുകൾ പുനഃക്രമീകരണം.
10. കിഴക്കൻ യൂറോപ്പിലെ ജനങ്ങൾക്ക് സ്വയം നിർണയാവകാശം.
11. സെർബിയയ്ക്ക് സമുദ്രത്തിലേക്കുള്ള പ്രവേശന സ്വാതന്ത്ര്യം.
12. തുർക്കി സാമ്രാജ്യത്തിലെ ജനങ്ങൾക്ക് സ്വയംഭരണാവകാശം.
13. പോളണ്ട് സമുദ്രാതിർത്തിയുള്ള സ്വതന്ത്രരാജ്യമാകും.
14. സർവ്വരാഷ്ട്രസഖ്യം രൂപീകരിക്കും.