എൻ.എസ്.എസ്. കോളേജ്, പന്തളം
എൻ.എസ്.എസ് കോളേജ്, പന്തളം കേരളത്തിലെ പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും കേരള സർവ്വകലാശാലയുടെ കീഴിലുള്ളതുമാണ്. നായർ സർവീസ് സൊസൈറ്റി സ്ഥാപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഏറ്റവും പഴയ മൂന്ന് കോളേജുകളിൽ ഒന്നാണിത്. തിരുവിതാംകൂർ സർവകലാശാലയുടെ ഇന്റർമീഡിയറ്റ് കോഴ്സോടെ 1950-ൽ മന്നത്ത് പത്മനാഭനാണ് ഈ കോളേജ് സ്ഥാപിച്ചത്.[1] ഒരേ മാനേജ്മെന്റിന്റെ തന്നെ കീഴിലുള്ള മറ്റ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് പന്തളം നഗരത്തിന്റെ ഹൃദയഭാഗത്തായാണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്.
ആദർശസൂക്തം | ശ്രേയോഹി ജ്ഞാനം അഭ്യസത്ത് (സംസ്കൃതം) |
---|---|
തരം | ഗവൺമെന്റ് എയ്ഡഡ് കോളേജ് |
സ്ഥാപിതം | 1950 |
സ്ഥാപകൻ | മന്നത്ത് പത്മനാഭൻ |
ബന്ധപ്പെടൽ | കേരള സർവ്വകലാശാല |
സ്ഥലം | പന്തളം, കേരളം, ഇന്ത്യ 9°13′17″N 76°40′53″E / 9.2215°N 76.6814°E |
അഫിലിയേഷനുകൾ | കേരള സർവ്വകലാശാല, യു.ജി.സി |
വെബ്‌സൈറ്റ് | www |
ശാസ്ത്രം, കല, വാണിജ്യം, കായിക വിദ്യാഭ്യാസം എന്നീ 15 വകുപ്പുകളാണ് കോളേജിലുള്ളത്. 14 അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകൾ, ഏഴ് ബിരുദാനന്തര കോഴ്സുകൾ, ഒരു ഡോക്ടറൽ പ്രോഗ്രാം എന്നിവയാണ് കോഴ്സുകൾ. കോളേജിന്റെ ആപ്തവാക്യം (കോളേജ് ചിഹ്നത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്) ശ്രേയോഹി ജ്ഞാനം അഭ്യസത്ത് ( അറിവ് നിരന്തരമായ പരിശീലനത്തേക്കാൾ ശ്രേഷ്ഠമാണ് ) എന്നാണ്. ഭഗവദ്ഗീത സ്മൃതിയിൽ നിന്നാണ് ഇത് കടമെടുത്തിരിക്കുന്നത്. [2] യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ഒരു പ്രത്യേക ഗ്രേഡ് കോളേജായാണ് അംഗീകരിച്ചിരിക്കുന്നത്. നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ 2007 ൽ ബി ++ ഗ്രേഡ് കോളേജിന് നൽകി. 2014 ൽ എ ഗ്രേഡായി ഉയർത്തി. നാക്ക് (NAAC) ടീം ഈ സ്ഥാപനം ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികച്ച സ്ഥാപന ങ്ങളിൽ ഒന്നാണെന്നു കണ്ടെത്തുകയും കൂടാതെ മികവിന്റെ കേന്ദ്രമായി ഉയർത്താൻ ശുപാർശ ചെയ്യുകയും ചെയ്തു. [3]
കോളേജ് കാമ്പസ് 50 ഏക്കറിലായാണ് (20 ഹെക്റ്റർ) വ്യാപിച്ചുകിടക്കുന്നത് . കൂടാതെ കേരള സർവകലാശാലയുടെ പഠനകേന്ദ്രവും യൂണിവേഴ്സിറ്റി ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ ഓഫീസും കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്നു. സർ രത്തൻ ടാറ്റ ട്രസ്റ്റിൽ നിന്ന് സുവോളജി വകുപ്പിന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. . ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന് പന്തളീയൻ ഇംഗ്ലീഷ് തിയേറ്റർ എന്ന തിയേറ്റർ ഉണ്ട് .കോളേജ് പ്രിൻസിപ്പലായിരുന്ന എൻ. ജി. കുറുപ്പ് 1960 കളിലാണ് ഇതിന് തുടക്കം കുറിച്ചത് . ഈ തിയേറ്റർതിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ വില്യം ഷേക്സ്പിയറുടെ ഹാംലെറ്റ് വേദിയിൽ അവതരിപ്പിച്ചു. 2013-ൽ, ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച സാഹിത്യോത്സവമായ "ലൂമിന ലിറ്ററാറ്ററിയിൽ" കഥകളി ഷേക്സ്പിയറുടെ ഒഥല്ലോയുടെ കഥകളിരൂപം തിയേറ്റർ അവതരിപ്പിച്ചു. [4]
കോളേജ് ലൈബ്രറിയിൽ ഏകദേശം 50,000 പുസ്തകങ്ങളും 1800 റഫറൻസ് പുസ്തകങ്ങളുമുണ്ട്. നാഷണൽ കേഡറ്റ് കോർപ്സ്, നാഷണൽ സർവീസ് സ്കീം, വിമൻസ് സ്റ്റഡീസ് യൂണിറ്റ്, ഫോറസ്ട്രി ക്ലബ്, സംരംഭകത്വ വികസന ക്ലബ്, ഫിലിം ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. മലയാളസാഹിത്യം, , ജലവിഭവ മാനേജ്മെന്റ് തുടങ്ങി വിവിധ വിഷയങ്ങളിൽ നിരവധി ദേശീയ സെമിനാറുകളും വർക്ക് ഷോപ്പുകളും കോളേജ് നടത്തിയിട്ടുണ്ട്.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
തിരുത്തുക- ചുനക്കര രാമൻകുട്ടി, ഗാനരചയിതാവ് & കവി
- നരേന്ദ്ര പ്രസാദ്, നടൻ
- പന്തളം സുധാകരൻ, രാഷ്ട്രീയപ്രവർത്തകൻ
- വി എൻ രാജശേഖരൻ പിള്ള
- ഡോ.ബിജു, സിനിമാസംവിധായകൻ
- അടൂർ ഗോപാലകൃഷ്ണൻ, സിനിമാസംവിധായകൻ
- പി എസ് ശ്രീധരൻ പിള്ള, മിസോറം ഗവർണർ
- കെ.കെ. രാമചന്ദ്രൻ നായർ, രാഷ്ട്രീയപ്രവർത്തകൻ
- മാലേത്ത് സരളാദേവി, രാഷ്ട്രീയപ്രവർത്തക
ശ്രദ്ധേയമായ ഫാക്കൽറ്റി
തിരുത്തുകചിത്രശാല
തിരുത്തുക-
എൻഎസ്‌എസ് കോളേജ് പന്തളത്തിന്റെ മുൻവശം
-
എൻഎസ്‌എസ് കോളേജ് പന്തളത്തിന്റെ വിദൂര കാഴ്ച
അവലംബം
തിരുത്തുക- ↑ "N.S.S. College, Pandalam". N. S. S. College. Archived from the original on 11 January 2014. Retrieved 20 December 2013.
- ↑ "College Vision and Mission". NSS College, Pandalam.
- ↑ "Institutions Accredited/Re-accredited by NAAC (Aided Colleges)" (PDF). Collegiate Education Department. Archived from the original (PDF) on 2017-12-09. Retrieved 2021-04-09.
- ↑ "Show of literary talent winds up". Retrieved 3 March 2014.