എസ്. ശർമ്മ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ ഫിഷറീസ് രെജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു എസ്‌. ശർമ്മ. അവസാന നായനാർ മന്ത്രിസഭയിൽ വൈദ്യുതി സഹകരവകുപ്പ് മന്ത്രിയുമായിരുന്നു. നിലവിൽ വൈപ്പിൻ എംഎൽഎ ആണ്. (ജനനം: ഒക്ടോബർ 24, 1954 - ). പിതാവ്‌ ഏഴിക്കര മണ്ണപ്പശ്ശേരി ശേഖരൻ, മാതാവ്‌ കാവുക്കുട്ടി. വിദ്യാഭ്യാസം ഐ. ടി. ഐ.ഇപ്പോൾ വടക്കൻ പറവൂർ പെരുമ്പടന്നയിൽ താമസിക്കുന്നു.

എസ്. ശർമ്മ
S Sharma.jpg
കേരളനിയമസഭയിലെ രജിസ്ട്രേഷൻ, മത്സ്യബന്ധന വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
മേയ് 18 2006 – മേയ് 14 2011
മുൻഗാമിസി.എഫ്. തോമസ്, ഡൊമനിക് പ്രസന്റേഷൻ
പിൻഗാമിടി.എം. ജേക്കബ്, കെ. ബാബു
മണ്ഡലംവടക്കേക്കര
കേരളനിയമസഭയിലെ വൈദ്യതി,സഹകരണ വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
മേയ് 25 1998 – മേയ് 13 2001
മുൻഗാമിപിണറായി വിജയൻ
പിൻഗാമികടവൂർ ശിവദാസൻ, എം.വി. രാഘവൻ
മണ്ഡലംവടക്കേക്കര
കേരളനിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
മേയ് 14 2011 – മേയ് 3 2021
പിൻഗാമികെ.എൻ. ഉണ്ണികൃഷ്ണൻ
മണ്ഡലംവൈപ്പിൻ
ഔദ്യോഗിക കാലം
മേയ് 13 2006 – മേയ് 14 2011
മുൻഗാമിഎം.എ. ചന്ദ്രശേഖരൻ
മണ്ഡലംവടക്കേക്കര
ഔദ്യോഗിക കാലം
മാർച്ച് 3 1987 – മേയ് 16 2001
മുൻഗാമിടി.കെ. അബ്ദു
പിൻഗാമിഎം.എ. ചന്ദ്രശേഖരൻ
മണ്ഡലംവടക്കേക്കര
വ്യക്തിഗത വിവരണം
ജനനം (1954-10-24) ഒക്ടോബർ 24, 1954  (66 വയസ്സ്)[1]
ഏഴിക്കര
ദേശീയതഇന്ത്യൻ Flag of India.svg
രാഷ്ട്രീയ പാർട്ടിസി.പിഎം. South Asian Communist Banner.svg
പങ്കാളി(കൾ)ആശ കെ.എസ്.
മക്കൾഒരു മകൻ, ഒരു മകൾ
അമ്മസി.സി. കാവുക്കുട്ടി
അച്ഛൻശേഖരൻ
വസതിപറവൂർ
As of ഓഗസ്റ്റ് 15, 2020
ഉറവിടം: നിയമസഭ

രാഷ്ട്രീയ ചരിത്രംതിരുത്തുക

2006-ലെ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ വടക്കേകര നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിച്ചു. 2011-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൈപ്പിൻ മണ്ഡലത്തിൽ നിന്നും വിജയിച്ചു. സ്മാർട്ട്‌ സിറ്റി ചെയർമാൻ ആയിരുന്നു. നെടുംമ്പാശേരി വിമാനത്താവള ഡയറക്ടർ ബോർഡ്‌ അംഗം ആയിരുന്നു[അവലംബം ആവശ്യമാണ്].

1972-ൽ എസ്.എഫ്.ഐ-യിലൂടെ രാഷ്ടീയത്തിൽ എത്തി. ഡി.വൈ.എഫ്‌.ഐ-യിലും അതിന്റെ പൂർവ്വരൂപമായിരുന്ന കെ.എസ്‌.വൈ.എഫ്-ലും നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്‌. 1973-ൽ സി.പി.എം. അംഗത്വം നേടിയ ശർമ്മ, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം വരെ ആയി. ഇപ്പോൾ സി.പി.ഐ.എം സംസ്ഥാന സമിതി അംഗമാണ്. നിയമസഭയിൽ നാലാമൂഴമാണ്‌. 1996-ലെ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന പിണറായി വിജയൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് വൈദ്യുതി സഹകരണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു.

കുടുംബംതിരുത്തുക

കെഎസ്.ഇ.ബി ഉദ്യോഗസ്ഥയായ കെ.എസ്. ആശയാണ് ഭാര്യ,രാകേഷ്,രേഷ്മ എന്നിവർ മക്കളാണ്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=എസ്._ശർമ്മ&oldid=3564870" എന്ന താളിൽനിന്ന് ശേഖരിച്ചത്