ടി.കെ. അബ്ദു
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
പ്രമുഖനായ സി.പി.ഐ.എം നേതാവും നിയമസഭാ സാമാജികനുമായിരുന്നു ടി.കെ. അബ്ദു (06 ഫെബ്രുവരി 1920 - 16 മാർച്ച് 1992). അഞ്ചും ആറും ഏഴും കേരള നിയമസഭകളിൽ വടക്കേക്കര മണ്ഡലത്തിൽ നിന്നുള്ള അംഗമായിരുന്നു.[1]
ടി.കെ. അബ്ദു | |
---|---|
![]() | |
ജനനം | 1920 ഫെബ്രുവരി 06 |
മരണം | ഏപ്രിൽ 16, 1992 | (പ്രായം 72)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പൊതുപ്രവർത്തകൻ |
അറിയപ്പെടുന്നത് | നിയമസഭാ സാമാജികൻ |
ജീവിതരേഖ തിരുത്തുക
കോയക്കുട്ടി ഹാജിയുടെയും ഹാജിറയുടെയും മകനാണ്. പത്ത് വരെ പഠിച്ചു. കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് പൊതുരംഗത്ത് സജീവമായി. കർഷക സംഘം വൈസ് പ്രസിഡന്റ്, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ബീഡി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും കിസാൻ ഫ്രണ്ടിന്റെ മുൻ നിരയിലും പ്രവർത്തിച്ചു. മൂന്നു വർഷത്തോളം തടവിലായി.