സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ

ഇന്ത്യയിലെ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനം
(എസ്‌.എഫ്‌.ഐ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ (എസ് എഫ് ഐ), ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയാണ്.

സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ
ചുരുക്കപ്പേര്എസ് എഫ് ഐ
ആപ്തവാക്യംസ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം
രൂപീകരണം1970
തരംവിദ്യാർത്ഥി സംഘടന
പദവിActive
ആസ്ഥാനംഇന്ത്യ
അംഗത്വം
40,78,473
ദേശീയ അധ്യക്ഷൻ
വി പി സാനു
ജനറൽ സെക്രട്ടറി
മയൂഖ്‌ ബിശ്വാസ്
ഉപ അധ്യക്ഷൻ
നിതീഷ് നാരായണൻ, പ്രതികൂർ റഹ്മാൻ, വൈ രാമു, , കെ അനുശ്രീ
ജോയിന്റ് സെക്രട്ടറി
ശ്രീജൻ ഭട്ടാചാര്യ, ദീപ്സിത ധർ, ദീനീത് ദണ്ഡ, ആദർശ് എം സജി, പി എം ആർഷോ,
വെബ്സൈറ്റ്sficec.org


ചരിത്രം

തിരുത്തുക

1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനതപുരത്ത് ചേർന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ആണ് ഇന്ത്യൻ വിദ്യാർത്ഥി ഫെഡറേഷൻ (എസ് എഫ് ഐ) രൂപീകരിച്ചത്.[1] ബിമൻ ബോസ് ആയിരുന്നു സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി. [2] സി.ഭാസ്‌ക്കരൻ അഖിലേന്ത്യാ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.[3]

വെള്ള പശ്ചാത്തലത്തിൽ മുകളിൽ ഇടത്തേ മൂലയിൽ അഞ്ച് കോണുകളോടുകൂടിയ ചുവന്ന നക്ഷത്രചിഹ്നവും മധ്യത്തിൽ ചുവപ്പുനിറത്തിൽ ഒന്നിനു കീഴെ മറ്റൊന്നായി സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ വാക്കുകൾ എഴുതിയതുമായിരിക്കും. പതാക അതിന്റെ നീളവും വീതിയും 3:2 എന്ന അനുപാതത്തിലായിരിക്കും.[4]

നേതൃത്വം

തിരുത്തുക

നിലവിൽ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവും, ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസുമാണ്.[5]

എസ്.എഫ്.ഐ യുടെ മുൻകാല ദേശീയ നേതൃത്വം : [6][7][8][9][10][11][12][13][14][15][16][17][18][19]

എസ്.എഫ്.ഐ യുടെ മുൻകാല ദേശീയ നേതൃത്വം
No. Year Place of Conference President general secretary
1 1970 തിരുവനന്തപുരം സി. ഭാസ്‌കരൻ ബിമൻ ബോസ്
2 1973 ഡൽഹി (കേന്ദ്രകമ്മിറ്റിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു) പ്രകാശ് കാരാട്ട് ബിമൻ ബോസ്
3 1974 കൊൽക്കത്ത പ്രകാശ് കാരാട്ട് ബിമൻ ബോസ്
4 1976 കൊൽക്കത്ത (കേന്ദ്രകമ്മിറ്റിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു) പ്രകാശ് കാരാട്ട് സുഭാഷ് ചക്രബർത്തി   
5 1978 പാറ്റ്ന എം. എ ബേബി നേപ്പാൾ ദേബ് ഭട്ടാചര്യ
6 1981 ബോംബെ എം. എ ബേബി നേപ്പാൾ ദേബ് ഭട്ടാചര്യ
7 1984 ഡംഡം സീതാറാം യച്ചൂരി നേപ്പാൾ ദേബ് ഭട്ടാചര്യ
8 1986 വിജയവാഡ എ വിജയരാഘവൻ നീലോത്‌പൽ ബസു
9 1989 കൊൽക്കത്ത എ വിജയരാഘവൻ നീലോത്‌പൽ ബസു
10 1993 തിരുവനന്തപുരം വൈ. ബി. റാവു സുജൻ ചക്രവർത്തി
11 1997 മിഡ്‌നാപ്പൂർ കെ.എൻ. ബാലഗോപാൽ ബ്രട്ടിൻ  സെൻഗുപ്‌ത
12 2000 ചെന്നൈ പി. കൃഷ്ണപ്രസാദ്‌ സമിക്ക് ലാഹിരി
13 2003 കോഴിക്കോട് കെ.കെ രാഗേഷ് കല്ലോൾ റോയ്
14 2005 ഹൈദരാബാദ് ആർ അരുൺകുമാർ കെ.കെ രാഗേഷ്
15 2008 സാൾട്ട് ലേക്ക് പി.കെ ബിജു റിതബ്രത ബാനർജി
16 2012 മധുരൈ വി. ശിവദാസൻ റിതബ്രത ബാനർജി
17 2016 സിക്കർ വി പി സാനു വിക്രം സിംഗ്
18 2018 ഷിംല വി പി സാനു മയൂഖ്‌ ബിശ്വാസ്


സംസ്ഥാനങ്ങളിലെ നേതൃത്വം

തിരുത്തുക

എസ്.എഫ്.ഐയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി പി എം ആർഷോ

(എറണാകുളം ) പ്രസിഡന്റ് അനുശ്രീ. കെ (കണ്ണൂർ ).[20]

നയസമീപനങ്ങൾ, പ്രസിദ്ധീകരണങ്ങൾ

തിരുത്തുക

ഇടതുപക്ഷ ചായ്‌വുള്ള വിദ്യാർത്ഥി സംഘടനയാണ് എസ്.എഫ്.ഐ[21]. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണ നയങ്ങളെ ഈ പ്രസ്ഥാനം ശക്തമായി എതിർക്കുന്നു.[22][23] സംഘപരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ കാവിവത്കരണ നയങ്ങളേയും എസ്.എഫ്.ഐ എതിർക്കുന്നു.[22] അസമത്വ രഹിതമായ, മതേത രത്ത്വ സമൂഹമാണ് എസ്.എഫ്.ഐയുടെ കാഴ്ചപ്പാട്.[22]

മുദ്രാവാക്യങ്ങൾ

തിരുത്തുക

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവയെയാണ് സംഘടന ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടുന്നത്.[23]

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക

അഖിലേന്ത്യാ തലത്തിൽ "സ്റ്റുഡന്റ് സ്ട്രഗിൾ" എന്ന ഇംഗ്ലീഷ് മാസികയും "ഛാത്ര സംഘർഷ്" എന്ന ഹിന്ദി മാസികയും എസ്.എഫ്.ഐ. പ്രസിദ്ധീകരിക്കുന്നുണ്ട്.[23] 1973-ലാണ് ഈ  മാസികകൾ പുറത്തിറങ്ങി തുടങ്ങിയത്.[24] കേരളത്തിൽ വിദ്യാർത്ഥികളുടെ വർത്തമാനകാല അവസ്ഥകളെക്കുറിച്ചും ഇന്ത്യൻ വിദ്യാഭ്യാസരംഗത്തും അതുവഴി ഭാവി പൗരന്മാരെ സൃഷ്ടിയ്ക്കേണ്ടതെങ്ങനെയെന്നുമൊക്കെ വ്യക്തമായ കാഴ്ച്ചപ്പാടോടു കൂടിയ ലേഖനങ്ങൾ അടങ്ങുന്ന മലയാളത്തിലുള്ള സ്റ്റുഡെന്റ് മാസികയും എസ്.എഫ്.ഐ പുറത്തിറക്കുന്നുണ്ട്.[25][24]

SFI വിവിധ സംസ്ഥാനങ്ങളിൽ

തിരുത്തുക

സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരളം, പശ്ചിമബംഗാൾ, ത്രിപുര, ആന്ധ്ര പ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥി യൂണിയനുകൾ നയിച്ചിട്ടുണ്ട്.

സ്വാധീനമേഖലകൾ

തിരുത്തുക

കേരളത്തിലെ പ്രബലമായ വിദ്യാർത്ഥി സംഘടനയാണ് എസ്‌.എഫ്‌.ഐ.[26] ബഹുഭൂരിപക്ഷം കോളേജുകളുടെയും വിദ്യാർത്ഥി യൂണിയനുകൾ എസ്‌.എഫ്‌.ഐ യുടെ നിയന്ത്രണത്തിലുമാണ്.[26] കേരളത്തിനു പുറമെ പശ്ചിമ ബംഗാൾ,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും എസ്.എഫ്.ഐ ക്ക് ശക്തമായ സ്വാധീനമാണുള്ളത്.

പ്രവർത്തനങ്ങൾ

തിരുത്തുക
  • 2019 ലെ ദേശീയ വിദ്യാഭാസ പോളിസി[27], ഫീസ് വർദ്ധനവ്[28][29][30], IIT കളിലെ സംവരണവിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ  അപ്രാതിനിധ്യം[31] എന്നിവയ്ക്കെതിരെ SFI പ്രതിഷേധിച്ചു.
  • 2019 ൽ SFI അംഗങ്ങൾ CAA ക്ക് എതിരായ നിരവധി പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം നല്കുകയുമുണ്ടായി.[32][33][34] അത്തരമൊരു പ്രതിഷേധത്തിൽ എസ്.എഫ്.ഐ പാർലമെന്റിലേക്ക് മാര്ച്ച് നടത്തിയിരുന്നു.[35] കൂടാതെ ഈ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.[36][37][38]
  • ഇന്ത്യയിലെ പ്രൈവറ്റ് കോച്ചിങ് സെന്ററുകൾ നിയന്തിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ എസ്.എഫ്.ഐ വിജയിക്കുകയുണ്ടായി.[39]
  • ജനക്കൂട്ട ആക്രമങ്ങൾക്കെതിരെയും ഗോരക്ഷകരുടെ ഗുണ്ടായിസത്തിനെതിരെയും ശബ്ദമുയർത്തിയ 49 കലാകാരന്മാർക്കെതിരെ ചുമത്തിയ എഫ് ഐ ആറിനെതിരെ എസ്.എഫ്.ഐ , ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംയുക്തമായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് 1.5 ലക്ഷം കത്തുകൾ അയച്ചു.[40]
  • സാനിറ്ററി നാപ്കിനുകൾക്ക്‌ 12% നികുതി ചുമത്തുന്നതിനെതിരെ പ്രതിഷേധിച്ച് രാജ്യവ്യപകമായി എസ് എഫ്‌ ഐ യുടെ വനിതാ സബ് കമ്മിറ്റിയുടെ നേൃത്വത്തിൽ 2017 ജൂലായിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.[41] "Bleed Without Fear, Bleed Without Tax" എന്ന് കാമ്പയിന് പേര് നൽകി. ആയിരകണക്കിന് പെൺകുട്ടികൾ പ്രതിഷേധ മുദ്രാവാക്യങ്ങളോടെ സാനിറ്ററി നാപ്കിനുകൾ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ഓഫീസിലേക്ക് തപാൽ വഴി അയച്ചു കൊടുത്തു.[42][43] 2009 ലെ Pink Chaddi Campaign ന് സമമായിരുന്നു ഇത്.[44] സാനിറ്ററി നാപ്കിനുകൾ കത്തിച്ച് കളയാനുളള വേന്റ്‌ങ് മെഷീനുകൾ  സ്കൂളുകളിലും കോളേജുകളിലും സ്ഥാപിക്കാനും ദാരിദ്ര രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് ഒരു രൂപയ്ക്ക് ആറ് പാക്കറ്റ് സാനിറ്ററി നാപ്കിനുകൾ നൽകുവാനും ആവശ്യപ്പെട്ടു.[44]

കോവിഡ് കാലത്തെ വിദ്യാർത്ഥി പ്രവർത്തനം

തിരുത്തുക
  • ലോക്ക്ഡൗൻ മൂലം പല സംസ്ഥാനങ്ങളിൽ അകപ്പെട്ടുപോയ വിദ്യാർഥികളുടെ സഹായത്തിനായി ഹെല്പ്ലൈൻ നമ്പറുകൾ സജ്ജീകരിച്ചു. തെറ്റായ വിവരങ്ങൾ പടരുന്നത് തടയുന്നതിനും അതിഥി തൊഴിലാളികളിലേക്ക് ശരിയായ വിവരങ്ങൾ എത്തിച്ചേരുന്നതിനും വേണ്ടി "മൈ ഡിയർ ഫ്രണ്ട്" ക്യാമ്പയിൻ ആരംഭിക്കുകയും ഇതിലൂടെ സർക്കാരിന്റെ ശരിയായ വിവരങ്ങൾ മാത്രം പല ഭാഷകളിൽ ആയി സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളിൽ വിജയകരമായി എത്തിക്കുകയും ചെയ്തു..[45]
  • ഇന്ത്യയിൽ കോവിഡ്-19 ലോക്ക്ഡൗൺ കാലത്തു പശ്ചിമ ബംഗാളിലെ വിദ്യാർഥിനികൾക്ക് സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുകയും ഹിമാചൽ പ്രദേശിൽ അത്യാവശ്യ വസ്തുക്കളുടെ ലിസ്റ്റിൽ നാപ്കിനുകൾ ഉൾപ്പെടുത്തണം എന്ന് എസ്.എഫ്.ഐ ആവശ്യപ്പെടുകയും ചെയ്തു.[46]
  • ഇതോടൊപ്പം തന്നെ ഓൺലൈൻ കലോത്സവങ്ങളും ക്ലാസ്സുകളും വിവിധ എസ്.എഫ്.ഐ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.[47][48][49] ഫേസ് മാസ്‌ക്, സാനിറ്റൈസർ നിർമാണങ്ങൾക്കും ഈ കാലയളവിൽ  എസ്.എഫ്.ഐ പ്രാധാന്യം കൊടുത്തിരുന്നു.[50]
  • കോവിഡ് വാക്ക് ഇൻ സാമ്പിൾ കിസോക്ക്  അഥവാ COVID WISK (Walk-in Sample Kiosk) നിർമിച്ചു, എസ് എഫ് ഐ തിരൂർ ജില്ലാ ആശുപത്രിക്ക് കൈമാറി. വളാഞ്ചേരി എം.ഇ.സ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകരാണ് 50,000 രൂപയിൽ അധികം വിലയുള്ള ഉപകരണം നിർമ്മിച്ചത്.[51]
  • വിദ്യാർത്ഥികളുടെ വീടുകളിലെ സാഹചര്യം നേരിട്ട് മനസിലാക്കുക, കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ വീടുകളിലേക്കെത്തിക്കുക  എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് എസ്എഫ്ഐ കേരളത്തിൽ  ഉടനീളം സംഘടിപ്പിക്കുന്ന ഹോം വിസിറ്റിന് തുടക്കം കുറിച്ചിട്ടുണ്ട്.[52]
  • പൊതുവിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്‌ എസ്‌എഫ്‌ഐ സംഘടിപ്പിച്ച ഫസ്‌റ്റ്‌ ബെൽ ടിവി ചലഞ്ചിൽ 3228 ടിവി നൽകിയിട്ടുണ്ട്.[53][54]
  • കോവിഡ് കാലത്ത് വെല്ലുവിളികളെ അതിജിവിച് കേരളത്തിൽ എസ്എസ്എൽഎസി ഹയർസെക്കന്ററി പരിക്ഷകൾ നടത്തിയപ്പോൾ യാത്ര സൗകാര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് എസ്എഫ്ഐ പരിക്ഷവണ്ടി ക്യാമ്പയിനിങ്ങ് വഴി വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ഏർപ്പെടുത്തി. പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും എസ്എഫ്ഐ മാസ്ക്ക്കൾ നിർമിച്ചു നൽകി.
  • കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ രക്തദാനം ചെയിത വിദ്യർത്ഥി സംഘടനക്കുള്ള അവാർഡ് എസ്എഫ്ഐയുടെ വിവിധ കമ്മറ്റികൾക്ക് ലഭിച്ചു.
  1. https://www.deshabhimani.com/news/national/sfi-50th-anniversary/816706
  2. https://www.deshabhimani.com/news/national/sfi-50th-anniversary/816706
  3. https://www.deshabhimani.com/news/national/sfi-50th-anniversary/816706
  4. User, Super. "Constitution". sficec.org. Archived from the original on 7 മേയ് 2019. Retrieved 9 സെപ്റ്റംബർ 2017. {{cite web}}: |last1= has generic name (help)
  5. Benu, Parvathi (13 ജൂലൈ 2019). "'I apologise to people of Kerala': Why SFI's V P Sanu disbanded University College Unit after comrade stabs comrade". The New Indian Express. Archived from the original on 9 ഒക്ടോബർ 2020. Retrieved 31 മാർച്ച് 2020.
  6. "Know Sitaram Yechury, the Man who Heads Indian Communism". The Quint. 19 ഏപ്രിൽ 2015. Retrieved 10 മേയ് 2020.
  7. Apr 3, Akshaya Mukul / TNN /; 2006. "CPM witnesses 'generational change' | India News - Times of India". The Times of India. Retrieved 10 മേയ് 2020. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  8. "Prakash Karat: A leader from his student days - Indian Express". The Indian Express. Retrieved 10 മേയ് 2020.
  9. "SIT to interrogate former SFI President K K Ragesh". The New Indian Express. Retrieved 10 മേയ് 2020.
  10. November 1, Romita Datta; November 11, 2019 ISSUE DATE; November 1, 2019UPDATED; Ist, 2019 14:44. "Calling the Youth". India Today. Retrieved 10 മേയ് 2020. {{cite web}}: |first4= has numeric name (help)CS1 maint: numeric names: authors list (link)
  11. "Beyond campuses and old bastions, SFI looks to new frontiers". Hindustan Times. 30 ജനുവരി 2017. Retrieved 10 മേയ് 2020.
  12. "SFI National President V Sivadasan: Latest News & Videos, Photos about SFI National President V Sivadasan | The Economic Times". The Economic Times. Retrieved 10 മേയ് 2020.
  13. "Parent in pain, SFI 'strikes' - Kerala unit debates whether to shun campus shutdowns". The Telegraph. Kolkota. Retrieved 10 മേയ് 2020.
  14. Narayanan, Nitheesh (10 ഡിസംബർ 2018). "16th All India Conference of Students Federation of India Concludes". Student Struggle. Retrieved 10 മേയ് 2020.
  15. "From an activist to CPI-M general secretary: Sitaram Yechury's journey". Hindustan Times. 19 ഏപ്രിൽ 2015. Retrieved 10 മേയ് 2020.
  16. Narayanan, Nitheesh (10 ഡിസംബർ 2018). "16th All India Conference of Students Federation of India Concludes". Student Struggle. Retrieved 10 മേയ് 2020.
  17. Jul 11, PTI |; 2003; Ist, 00:03. "SFI protests against govt's education policy | Thiruvananthapuram News - Times of India". The Times of India. Retrieved 10 മേയ് 2020. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  18. "Campus agitations in Bengal a sign of rising movement, feel stakeholders". Hindustan Times. 9 ജനുവരി 2020. Retrieved 10 മേയ് 2020.
  19. "SFI Golden Jubilee Celebrations Begin | Peoples Democracy". peoplesdemocracy.in. Retrieved 10 മേയ് 2020.
  20. "എസ്എഫ്ഐയിൽ വൻ മാറ്റം; വി.എ. വിനീഷ് പ്രസിഡന്റ്, സച്ചിൻ ദേവ് സെക്രട്ടറി". മലയാള മനോരമ. 24 ജൂൺ 2018.
  21. "Unite & Fight For Social Justice, Self-Reliance & Rights". People's Democracy. 2005-12-04. Archived from the original on 2006-06-27. Retrieved 2006-07-30. {{cite news}}: Check date values in: |date= (help); External link in |publisher= (help)
  22. 22.0 22.1 22.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  23. 23.0 23.1 23.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  24. 24.0 24.1 "എസ്എഫ്ഐ മുഖമാസിക സ്റ്റുഡന്റ് സ്ട്രഗിളിന്റെ ഓൺലൈൻ എഡിഷൻ പ്രകാശനം ചെയ്തു". കൈരളി ന്യൂസ്. 3 ജൂൺ 2019.
  25. "ആർക്കൈവ് പകർപ്പ്". Archived from the original on 6 ജനുവരി 2013. Retrieved 8 ഓഗസ്റ്റ് 2012.
  26. 26.0 26.1 Benu, Parvathi (10 സെപ്റ്റംബർ 2018). "Universities have cancelled elections because SFI wins every time: V P Sanu". Indian Express. Retrieved 15 ജൂൺ 2020.
  27. "Six reasons why SFI thinks the New Education Policy will destroy Indian Education as we know it". The New Indian Express. Retrieved 7 മേയ് 2020.
  28. "Pondicherry University students go on indefinite hunger strike demanding rollback of fee hike". The New Indian Express. Retrieved 7 മേയ് 2020.
  29. "SFI activists protest in support of JNU students". The Hindu. Special Correspondent. 20 നവംബർ 2019. ISSN 0971-751X. Retrieved 7 മേയ് 2020.{{cite news}}: CS1 maint: others (link)
  30. "'Attack on education': Now, AIIMS, IIT students join JNU fee hike protest". The New Indian Express. Retrieved 7 മേയ് 2020.
  31. "Fewer number of SC/ST scholars in IITs: SFI calls for study". The Times of India. 15 ഡിസംബർ 2019. Retrieved 8 മേയ് 2020.
  32. "Youth bodies, student unions join forces to oppose CAA in Delhi". The Indian Express. 25 ഡിസംബർ 2019. Retrieved 7 മേയ് 2020.
  33. "Anti-CAA posters in colleges land SFI in soup". The Times of India. 3 മാർച്ച് 2020. Retrieved 7 മേയ് 2020.
  34. "Anti-CAA protests gather steam". The Times of India. 20 ഡിസംബർ 2019. Retrieved 7 മേയ് 2020.
  35. "SFI march against CAA tomorrow". The Hindu. 14 ഡിസംബർ 2019. ISSN 0971-751X. Retrieved 7 മേയ് 2020.
  36. "Students Federation of India moves SC over Citizenship Act". Deccan Herald. 18 ജനുവരി 2020. Retrieved 7 മേയ് 2020.
  37. "Students federation moves SC challenging Citizenship (Amendment) Act". ANN. Archived from the original on 26 ജൂലൈ 2020. Retrieved 7 മേയ് 2020.
  38. "SFI moves Supreme Court challenging Citizenship Amendment Act". The Hindu. PTI. 19 ജനുവരി 2020. ISSN 0971-751X. Retrieved 7 മേയ് 2020.{{cite news}}: CS1 maint: others (link)
  39. Network, LiveLaw News (4 ഫെബ്രുവരി 2017). "Regulation Of Private Coaching Centres: SC Asks Petitioner To Approach Authorities [Read Order]". livelaw.in. Retrieved 7 മേയ് 2020.
  40. "SFI, DYFI bombard PMO with 1.5 lakh posted letters protesting FIR against 49 'seditious' artists". The New Indian Express. Retrieved 8 മേയ് 2020.
  41. Reporter, Staff (14 ജൂലൈ 2017). "Protest against GST on sanitary napkins". The Hindu. ISSN 0971-751X. Retrieved 7 മേയ് 2020.
  42. Balan, Saritha S (12 ജൂലൈ 2017). "Bleed without tax: SFI sends sanitary napkins to Arun Jaitley". The News Minute. Retrieved 7 മേയ് 2020.
  43. Dhar, Dipsita. "SFI activists send sanitary napkins to Arun Jaitley in response to GST on pads". Newslaundry. Retrieved 7 മേയ് 2020.
  44. 44.0 44.1 "SFI has 'bloody' good idea: Asks students to send pads to Finance ministry to protest GST on sanitary napkins". The New Indian Express. Retrieved 7 മേയ് 2020.
  45. "SFI activists sent vital COVID-19 alerts to migrant labourers as WhatsApp messages in their native tongues". The New Indian Express. Retrieved 8 മേയ് 2020.
  46. "Bengal: Stores running out of stock, online services hit, SFI cushions sanitary pad scarcity". The Indian Express. 6 ഏപ്രിൽ 2020. Retrieved 7 മേയ് 2020.
  47. "Coronavirus: Online art festival, another lockdown innovation in Kerala". Deccan Herald. 10 ഏപ്രിൽ 2020. Retrieved 8 മേയ് 2020.
  48. "Games, contests galore in Kerala to cheer people up during COVID-19 lockdown". The New Indian Express. Retrieved 8 മേയ് 2020.
  49. "COVID-19: How Students and Youths in Kerala Are Doing Their Share". NewsClick. 21 മാർച്ച് 2020. Retrieved 8 മേയ് 2020.
  50. "COVID-19: How Students and Youths in Kerala Are Doing Their Share". NewsClick. 21 മാർച്ച് 2020. Retrieved 8 മേയ് 2020.
  51. "SFI donates WISK to Tirur District Hospital". The Hindu. 22 മേയ് 2020. Retrieved 12 ജൂൺ 2020.
  52. "ഓൺലൈൻ ക്ലാസ്; ഭൗതിക സാഹചര്യവും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളും മനസിലാക്കാൻ എസ്എഫ്ഐയുടെ ഹോം വിസിറ..." Asianet News. 17 ജൂൺ 2020. Retrieved 17 ജൂൺ 2020.
  53. "വിദ്യാർഥികൾക്ക്‌ നൽകിയത്‌ 3228 ടിവി; അഭിമാനമായി എസ്‌എഫ്‌ഐ". ദേശാഭിമാനി. 13 ജൂൺ 2020.
  54. "ഫസ്‌റ്റ്‌ ബെൽ ടിവി ചലഞ്ച്; 3228 ടിവികൾ വിദ്യാർഥികൾക്ക്‌ കെെമാറി എസ്‌എഫ്‌ഐ". Kairali News. 14 ജൂൺ 2020.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക