എസ്. ശർമ്മ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(എസ്‌. ശർമ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ ഫിഷറീസ് രെജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു എസ്‌. ശർമ്മ. അവസാന നായനാർ മന്ത്രിസഭയിൽ വൈദ്യുതി സഹകരവകുപ്പ് മന്ത്രിയുമായിരുന്നു. നിലവിൽ വൈപ്പിൻ എംഎൽഎ ആണ്. (ജനനം: ഒക്ടോബർ 24, 1954 - ). പിതാവ്‌ ഏഴിക്കര മണ്ണപ്പശ്ശേരി ശേഖരൻ, മാതാവ്‌ കാവുക്കുട്ടി. വിദ്യാഭ്യാസം ഐ. ടി. ഐ.ഇപ്പോൾ വടക്കൻ പറവൂർ പെരുമ്പടന്നയിൽ താമസിക്കുന്നു.

എസ്. ശർമ്മ
കേരളനിയമസഭയിലെ രജിസ്ട്രേഷൻ, മത്സ്യബന്ധന വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 18 2006 – മേയ് 14 2011
മുൻഗാമിസി.എഫ്. തോമസ്, ഡൊമനിക് പ്രസന്റേഷൻ
പിൻഗാമിടി.എം. ജേക്കബ്, കെ. ബാബു
മണ്ഡലംവടക്കേക്കര
കേരളനിയമസഭയിലെ വൈദ്യതി,സഹകരണ വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 25 1998 – മേയ് 13 2001
മുൻഗാമിപിണറായി വിജയൻ
പിൻഗാമികടവൂർ ശിവദാസൻ, എം.വി. രാഘവൻ
മണ്ഡലംവടക്കേക്കര
കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 14 2011 – മേയ് 3 2021
പിൻഗാമികെ.എൻ. ഉണ്ണികൃഷ്ണൻ
മണ്ഡലംവൈപ്പിൻ
ഓഫീസിൽ
മേയ് 13 2006 – മേയ് 14 2011
മുൻഗാമിഎം.എ. ചന്ദ്രശേഖരൻ
മണ്ഡലംവടക്കേക്കര
ഓഫീസിൽ
മാർച്ച് 3 1987 – മേയ് 16 2001
മുൻഗാമിടി.കെ. അബ്ദു
പിൻഗാമിഎം.എ. ചന്ദ്രശേഖരൻ
മണ്ഡലംവടക്കേക്കര
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-10-24) ഒക്ടോബർ 24, 1954  (70 വയസ്സ്)[1]
ഏഴിക്കര
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പിഎം.
പങ്കാളിആശ കെ.എസ്.
കുട്ടികൾഒരു മകൻ, ഒരു മകൾ
മാതാപിതാക്കൾ
  • ശേഖരൻ (അച്ഛൻ)
  • സി.സി. കാവുക്കുട്ടി (അമ്മ)
വസതിപറവൂർ
As of ഓഗസ്റ്റ് 15, 2020
ഉറവിടം: നിയമസഭ

രാഷ്ട്രീയ ചരിത്രം

തിരുത്തുക

2006-ലെ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ വടക്കേകര നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിച്ചു. 2011-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൈപ്പിൻ മണ്ഡലത്തിൽ നിന്നും വിജയിച്ചു. സ്മാർട്ട്‌ സിറ്റി ചെയർമാൻ ആയിരുന്നു. നെടുംമ്പാശേരി വിമാനത്താവള ഡയറക്ടർ ബോർഡ്‌ അംഗം ആയിരുന്നു[അവലംബം ആവശ്യമാണ്].

1972-ൽ എസ്.എഫ്.ഐ-യിലൂടെ രാഷ്ടീയത്തിൽ എത്തി. ഡി.വൈ.എഫ്‌.ഐ-യിലും അതിന്റെ പൂർവ്വരൂപമായിരുന്ന കെ.എസ്‌.വൈ.എഫ്-ലും നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്‌. 1973-ൽ സി.പി.എം. അംഗത്വം നേടിയ ശർമ്മ, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം വരെ ആയി. ഇപ്പോൾ സി.പി.ഐ.എം സംസ്ഥാന സമിതി അംഗമാണ്. നിയമസഭയിൽ നാലാമൂഴമാണ്‌. 1996-ലെ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന പിണറായി വിജയൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് വൈദ്യുതി സഹകരണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. 1987,1991, 1996, 2006 (നോർത്ത് പറവൂർ വടക്കേക്കര), 2011, 2016 (വൈപ്പിൻ) എന്നീ മണ്ഡലങ്ങളിൽ നിന്നും സിപിഐ എം സ്ഥാനാർഥിയായി വിജയിച്ച് കേരള നിയമസഭയിലെത്തി.

കുടുംബം

തിരുത്തുക

കെഎസ്.ഇ.ബി ഉദ്യോഗസ്ഥയായ കെ.എസ്. ആശയാണ് ഭാര്യ,രാകേഷ്,രേഷ്മ എന്നിവർ മക്കളാണ്.

"https://ml.wikipedia.org/w/index.php?title=എസ്._ശർമ്മ&oldid=3702644" എന്ന താളിൽനിന്ന് ശേഖരിച്ചത്