ഏഴോം ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(എഴോം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഏഴോം ഗ്രാമപഞ്ചായത്ത്.[2] ഏഴ് അമ്പലങ്ങളിൽ ഓം എന്നു എഴുതിയ നാടാണ് എഴോം എന്നു ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. [അവലംബം ആവശ്യമാണ്] കേരളത്തിൽ കമ്യൂണിസ്റ്റുകാർ നടത്തിയ കർഷക സമരചരിത്രത്തിൽ ഇടം നേടിയ നാടാണിത്. തളിപ്പറമ്പ് നഗരസഭയിലെ കുപ്പം മുതൽ മാടായി പഞ്ചായത്തിലെ പഴയങ്ങാടി വരെയുള്ള പ്രദേശമാണ്‌ ഏഴോം.

ഏഴോം
Map of India showing location of Kerala
Location of ഏഴോം
ഏഴോം
Location of ഏഴോം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kannur
നിയമസഭാ മണ്ഡലം കല്ല്യാശ്ശേരി[1]
ജനസംഖ്യ 18,479 (2001)
സമയമേഖല IST (UTC+5:30)

Coordinates: 12°2′0″N 75°17′0″E / 12.03333°N 75.28333°E / 12.03333; 75.28333

2001ലെ ഇന്ത്യൻ കാനേഷുമാരി പ്രകാരം ഇവിടത്തെ ജനസംഖ്യ 18479 ആണ്. ഇതിൽ 8710 പുരുഷന്മാരും 9769 സ്ത്രീകളുമുണ്ട്.[2] ഇന്ത്യ യിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത നേടിയ ഗ്രാമ പഞ്ചായത്ത്‌ ആണ് എഴോം പഞ്ചായത്ത്‌ . 1984 മുതൽ തുടങ്ങിയ കൂട്ടായ ശ്രമത്തിലൂടെ കാൻഫെഡും ഗ്രാമത്തിലെ ജനങ്ങളും നടത്തിയ പരിശ്രമം കൊണ്ട് നേടിയെടുത്തതാണ് ഈനേട്ടം. ഇതിനു മുൻ കൈ എടുത്ത്‌ വിജയിപ്പിച്ചതിൽ പ്രമുഖരാണ് പി. എൻ. പണിക്കരും,പി.ടി.ഭാസ്കരപണിക്കരും ,വി. ആർ.വി.എഴോം എന്ന രവിമാഷുമാണ്.


അതിർത്തികൾതിരുത്തുക

മാടായി ഗ്രാമപഞ്ചായത്ത്, തളിപ്പറമ്പ് നഗരസഭ, ചെറുതാഴം ഗ്രാമപഞ്ചായത്ത്, പഴയങ്ങാടി-കുപ്പം പുഴ എന്നിവയാണ് ഇതിന്റെ അതിർത്തികൾ.

വാർഡുകൾതിരുത്തുക

  1. കണ്ണോം
  2. കൊട്ടില
  3. ഓണപ്പറമ്പ്
  4. നരിക്കോട്
  5. പാറമ്മൽ
  6. കൊട്ടക്കീൽ
  7. എഴോം
  8. എഴോം മൂല
  9. ചെങ്ങൽ
  10. പഴയങ്ങാടി
  11. എരിപുരം
  12. അടുത്തില
  13. നെരുവമ്പ്രം
  14. കാനായി

പ്രത്യേകതകൾതിരുത്തുക

 
ഏഴോം സർവ്വീസ് സർവ്വീസ് സഹകരണ ബാങ്ക്, അടുത്തില സായാഹ്നശാഖ

ജില്ലയുടെ നെല്ലറ എന്ന് അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]. ഇത് കല്ല്യാശ്ശേരി നിയമസഭമണ്ഡലത്തിലെ ഗ്രാമപഞ്ചായത്താണ്. കുന്നുകളും വയലേലകളും ഉള്ള ഭൂപ്രകൃതിയാണ് ഇവിടെ കാണപ്പെടുന്നത്. ഇവിടത്തെ ജനങ്ങൾക്ക് കൃഷിയാണ് പ്രധാന തൊഴിൽ. കണ്ടൽക്കാടുകളുടെ സം‌രക്ഷൻ എന്നറിയപ്പെടുന്ന പൊക്കുടൻ ഈ ഗ്രാമക്കാരനാണ്. കൈപ്പാട് രീതിയിൽ കൃഷി നടത്തുന്ന സംസ്ഥാനത്തെ അപൂർവം സ്ഥലങ്ങളിലൊന്നാണിത് . എഴോം പഞ്ചായത്ത് നെൽ കൃഷിക്കും, മത്സ്യകൃഷിക്കും പ്രസിദ്ധമാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ പഞ്ചായത്ത് എഴോം പഞ്ചായത്താണ്[അവലംബം ആവശ്യമാണ്]. ദീർഘ കാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടി.പി. കുഞ്ഞിരാമനെ ഈ നാടിന്റെ ഗ്രാമ പിതാവായി പ്രഖ്യാപിചിട്ടുണ്ട്. ഇപ്പോഴത്തെ പഞ്ചായത് പ്രസിഡന്റ് ഡി വിമല ആണ്.

ആശുപത്രികൾതിരുത്തുക

  • സി. എച്ച് .സി. എരിപുരം.
  • പി. എച്ച്. സി. എഴോം
  • ആയുർ വേദിക് ഹോസ്പിറ്റൽ നെരുവംബ്രം.

സ്കൂൾതിരുത്തുക

ഏഴോം നെൽവിത്ത്തിരുത്തുക

പ്രധാന ലേഖനം: ഏഴോം നെൽവിത്ത്

കാർഷിക രംഗത്ത് ഏഴോം പഞ്ചായത്തിന്റെ ശ്രമങ്ങൾ ലോക ശ്രദ്ധനേടുകയാണ്. കണ്ണൂർ ജില്ലയിലെഏഴോംഗ്രാമപഞ്ചായത്തിലെ കൈപ്പാട് മേഖലകളിൽ പരീക്ഷണാർഥം വികസിപ്പിച്ചെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്ത നെൽവിത്താണ് ഏഴോം നെൽവിത്ത് എന്ന പേരിൽ ഗ്രാമത്തിന്റെ പേരിലറിയപ്പെട്ടത്. ഒരു ഗ്രാമത്തിന്റെ നാമം ആഗോളതലത്തിൽ ഒരു അരിയുടെ പേരിൽ അറിയപ്പെടുകയാണ്.[3]

അവലംബംതിരുത്തുക

  1. http://www.ceokerala.com/hpc_map/KASARAGOD.jpg
  2. 2.0 2.1 "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10. {{cite web}}: |first= missing |last= (help)
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-04-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-17.
"https://ml.wikipedia.org/w/index.php?title=ഏഴോം_ഗ്രാമപഞ്ചായത്ത്&oldid=3626764" എന്ന താളിൽനിന്ന് ശേഖരിച്ചത്