എരിപുരം
എരിപുരം | |
12°02′45″N 75°15′49″E / 12.045738°N 75.26364°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനം(ങ്ങൾ) | ഏഴോം, മാടായി പഞ്ചായത്തുകൾ |
' | |
' | |
' | |
വിസ്തീർണ്ണം | കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | കണക്കാക്കിയിട്ടില്ല |
ജനസാന്ദ്രത | കണക്കാക്കിയിട്ടില്ല/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670303 ++497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മാടായിപ്പാറ, മാടായിക്കാവ്, പാറക്കുളം |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മാടായി, ഏഴോം എന്നീ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു ഗ്രാമമാണ് എരിപുരം. കണ്ണൂർ - പഴയങ്ങാടി - പയ്യന്നൂർ പാതയിൽ പഴയങ്ങാടി ടൗണിനോട് ചേർന്നുള്ള ഒരു പ്രധാന നാൽക്കവലയാണ്. മാടായിപ്പാറ വഴി പാലക്കോട്, ഏഴിമല, രാമന്തളി എന്നിവിടങ്ങളിലേക്കും, കുപ്പം വഴി തളിപ്പറമ്പിലേക്കുമുള്ള പാതകളും ഇവിടെ നിന്നും തുടങ്ങുന്നു.
പരമശിവൻ തൃക്കണ്ണാൽ കാമദേവനെ എരിച്ചുകളഞ്ഞ സ്ഥലമായതിനാലാണ് എരിപുരമെന്ന പേര് ലഭിച്ചതെന്നാണ് ഐതിഹ്യം.
മാടായി പാറയുടെ തുടർച്ചയായി അതിന്റെ കിഴക്ക് ഭാഗത്തായി വരുന്ന കുന്നിൻപ്രദേശവും താഴ്വാരവും ചേർന്ന പ്രദേശമാണിവിടം. ഇതിന്റെ വടക്കി ഭാഗത്തായി അടുത്തില ഗ്രാമം സ്ഥിതിചെയ്യുന്നു.
പഴയങ്ങാടി താലൂക്ക് ആശുപത്രി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മാടായി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാടായി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എന്നിവ ഇവിടെയാണ്. കേരളത്തിലെ ഏറ്റവും വലിയ റൂറൽ സഹകരണ ബാങ്കായ മാടായി റൂറൽ സഹകരണ ബാങ്കിന്റെ ആസ്ഥാനം ഇവിടെയാണ്. കേരളത്തിലെ രണ്ടാമത്തെ ഭഗവതി ക്ഷേത്രവും വടക്കൻ കേരളത്തിൽ പ്രസിദ്ധവുമായ ശ്രീ മാടായി തിരുവർക്കാട്ട് ഭഗവതി ക്ഷേത്രം (ശ്രീ മാടായിക്കാവ് ഭഗവതിക്ഷേത്രം) ഇവിടെ സ്ഥിതി ചെയ്യുന്നു. പഴയങ്ങാടി തപാലാപ്പീസ്, പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
അതിരുകൾ
തിരുത്തുകവടക്ക്: അടുത്തില പടിഞ്ഞാറ്: മാടായിപ്പാറ തെക്ക്: പഴയങ്ങാടി പട്ടണം കിഴക്ക്: ചെങ്ങൽ