എം.പി. നാരായണപിള്ള

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനും പത്രപ്രവർത്തകനും സാമൂഹിക നായകനുമായിരുന്നു എം.പി. നാരായണപിള്ള (ജനനം - 1939 നവംബർ 22, മരണം - 1998 മെയ് 19). നാണപ്പൻ എന്ന് സ്നേഹത്തോടെ അറിയപ്പെട്ടിരുന്നു അദ്ദേഹം. പെരുമ്പാവൂരിനു അടുത്തുള്ള പുല്ലുവഴിയിൽ ജനിച്ചു. അലഹബാദ് സർവ്വകലാശാലയിൽ നിന്നും കാർഷിക ശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം അദ്ദേഹം ദില്ലിയിലെ കിഴക്കൻ ജർമ്മൻ എംബസിയിൽ ടെലെഫോൺ ഓപ്പറേറ്റർ ആയി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതിനുശേഷം ഒരു സാമ്പത്തിക വിദഗ്ദ്ധനായി ദേശീയ ആസൂത്രണ കമ്മീഷനിൽ അദ്ദേഹം 5 വർഷം ജോലിചെയ്തു. ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത്.

എം.പി. നാരായണപിള്ള
തൊഴിൽചെറുകഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ
ദേശീയത ഇന്ത്യ
Genreനോവൽ, ചെറുകഥ, പത്രപ്രവർത്തനം
വിഷയംസാമൂഹികം
അവാർഡുകൾകേരള സാഹിത്യ അക്കാദമി പുരസ്കാരം (നിരസിച്ചു)
പങ്കാളിപ്രഭ പിള്ള

ഹോങ്കോങ്ങിലെ 'ഫാർ ഈസ്റ്റേൺ ഇക്കണോമിക്‌ റിവ്യൂ'വിൽ സബ് എഡിറ്ററായി ചേർന്ന്‌ ധനകാര്യപത്രപവർത്തനം ആരംഭിച്ചു. 1970 മുതൽ 1972 വരെ അദ്ദേഹം ബോംബെയിൽ വാണിജ്യവകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം തലവനായും മക് ഗ്രാ ഹില്ല് ലോക വാർത്തയുടെ ഇന്ത്യൻ വാർത്താ ലേഖകൻ ആയും ജോലി ചെയ്തു. ഇതിനുശേഷം മിനറത്സ് ആന്റ് മെറ്റത്സ് റിവ്യൂ-വിന്റെ പത്രാധിപരായി അദ്ദേഹം പ്രവർത്തിച്ചു. പരിണാമം (നോവൽ), എം. പി നാരായണപിള്ളയുടെ കഥകൾ, 56 സത്രഗലി (കഥാസമാഹാരം), മൂന്നാം കണ്ണ്‌, കാഴ്ചകൾ ശബ്ദങ്ങൾ (ലേഖന സമാഹാരം) എന്നിവയാണ്‌ കൃതികൾ.

ഏഷ്യൻ ഇൻഡസ്റ്റ്രീസ് ഇൻഫൊർമേഷൻ സെന്റർ എന്ന സ്ഥാപനത്തിന്റെ തലവൻ ആയിരുന്നു. മലയാളം വാരികയായിരുന്ന ട്രയലിന്റെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.

സാഹിത്യ ജീവിതം

തിരുത്തുക

1960കളിൽ ന്യൂ ദെൽഹിയിൽ ഒത്തുകുടിയ യുവ എഴുത്തുകാരുടെ കൂട്ടത്തിൽ ഒരാളാണ് എം.പി. നാരായണപിള്ള. ഈകുട്ടത്തിൽപ്പെട്ട ഒ.വി. വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, വി.കെ.എൻ എന്നിവരോടോപ്പോം നാരായണപിള്ളയും മലയാള സാഹിത്യത്തിൻറെ മോടെർനിസ്റ്റ് യുഗത്തിന്റെ തുടക്കക്കാരനായി കരുതപ്പെടുന്നു.[1]

ധാരാ‍ളം ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും പരിണാമം എന്ന ഒറ്റ നോവൽ മാത്രമേ നാരായണപിള്ള എഴുതിയിട്ടുള്ളൂ. കേരള സാഹിത്യ അക്കാദമിയുടെ 1992-ലെ പുരസ്കാരം ലഭിച്ചു എങ്കിലും തന്റെ ചില നിബന്ധനകൾ പുരസ്കാര കമ്മിറ്റി അംഗീകരിക്കാത്തതിനാൽ അദ്ദേഹം ഈ പുരസ്കാരം നിരസിച്ചു.[2]

പരിണാമത്തെ കുറിച്ച്‌:

തിരുത്തുക

"നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായയ്ക്ക്‌ കള്ളത്തരമില്ല എന്നുള്ളതാണ്‌."
- ഒരു നായയാണ്‌ പരിണാമത്തിലെ കേന്ദ്ര കഥാപാത്രം.

"ആത്യന്തികമായ നേതൃത്വം എപ്പോഴും ചെന്നുനിൽക്കുന്നത്‌ ആദർശവാദികളുടെയോ നിസ്സ്വാർത്ഥസേവകരുടെയോ വികാരജീവികളുടെയോ കൈയിലായിരിക്കില്ല. അധികാരത്തിനുള്ള മത്സരത്തിൽ വെറും കരുക്കളാകാനേ അത്തരക്കാർക്കു പറ്റൂ. മറിച്ച്‌, ലളിതവൽക്കരിച്ച ചിന്താശീലവും കറകളഞ്ഞ ക്രൂരതയും കൈമുതലായ പൂയില്യനെപ്പോലത്തെ ചില അപൂർവ മനുഷ്യരുണ്ട്‌. പാതി മൃഗവും പാതി മനുഷ്യരുമായവർ. സ്വന്തം സംഘത്തിനകത്തെ എതിർപ്പുകളെ ചവിട്ടിയരയ്ക്കാനുള്ള നിർദ്ദയത്വം മാത്രമല്ല; ഭ്രാന്തുപോലുള്ള അപ്രതീക്ഷിതമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവും അവരിൽ കാണും. ചുറ്റുമുള്ള വൈതാളികർ പാതിമൃഗമായ ആ നേതാവിന്റെ ക്രൂരതകളെ പുറംലോകത്തിനുവേണ്ടി ദൈവവൽക്കരിക്കുവാനാകും ശ്രമിക്കുക. ഒരു പാർട്ടിയിലെ കാര്യമല്ലിത്‌. മറ്റു മനുഷ്യരെ ഭരിക്കാൻ മോഹിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളിലെയും എല്ലാ വലിയ നേതാക്കൻമാരുടെയും കഥയാണ്‌. മനുഷ്യനെ ഭരിക്കാൻ ആദ്യം ഉപേക്ഷിക്കേണ്ടത്‌ മനുഷ്യത്വമാണ്‌."

നാരായണപിള്ളയുടെ കഥകൾ അവയുടെ ഭാഷാഗുണാത്തേക്കാളേറെ ശ്രദ്ധിക്കപ്പെട്ടത്‌ അവ കൈകാര്യം ചെയ്ത വിഷയങ്ങളുടെ സങ്കീർണ്ണതകൾ കൊണ്ടായിരുന്നു. അധികാരമോഹങ്ങളുടെയും വിപ്ലവവീര്യങ്ങളുടെയും സർവ്വോപരി മാനുഷികമൂല്യങ്ങളുടെയും കഥ പറയുന്ന പരിണാമം മലയാളത്തിലുണ്ടായ മികച്ച കൃതികളിലൊന്നാണ്‌.

  • 56 സത്രഗലി
  • പരിണാമം Archived 2011-05-19 at the Wayback Machine.
  • എം.പി. നാരായണപിള്ളയുടെ കഥകൾ
  • ഹനുമാൻ സേവ (അപൂർണം. പിന്നീട് പുനത്തിൽ കുഞ്ഞബ്ദുള്ള പൂർത്തിയാക്കി)
  • അവസാനത്തെ പത്തുരൂപാ നോട്ട് (സ്മരണകൾ)
  • മൂന്നാംകണ്ണ് - ജീവചരിത്രപരമായ ഉപന്യാസങ്ങൾ
  • വായനക്കാരെ പൂവിട്ടു തൊഴണം
  • ഉരുളയ്ക്കുപ്പേരി
  • ഇന്നലെ കാക്ക വന്നോ? പിണ്ഡം കൊത്തിയോ?
  • ആറാം കണ്ണ്
  • മദ്യപുരാണം
  • പിടക്കോഴി കൂവാൻ തുടങ്ങിയാൽ
  • വെളിപാടുകൾ
  • കാഴ്ചകൾ ശബ്ദങ്ങൾ
  • കെന്റക്കി ചിക്കൻ കടകൾ തല്ലിപ്പൊളിക്കണോ?
  • വിവാദം
  • മുരുകൻ എന്ന പാമ്പാട്ടിയും മറ്റു കഥകളും
  • തിരനോട്ടം
  • വെങ്കായയുഗം
  • എം.പി.നാരായണപിള്ളയുടെ കഥകൾ സമ്പൂർണം
  • ജാതി ചോദിക്കുക പറയുക

മറ്റ് മാധ്യമങ്ങളിൽ

തിരുത്തുക

ടെലിവിഷൻ

തിരുത്തുക

യാത്രയ്ക്കിടയിൽ എന്ന ചെറുകഥ ഷാജി എൻ കരുൺ[3] ടെലിഫിലിമായി അനുവർത്തനം ചെയ്തിട്ടുണ്ട്.

1998 മെയ്‌ 19 -ന്‌ മുംബൈയിൽ വച്ച്‌ അന്തരിച്ചു.

ഇംഗ്ലീഷ് വിവർത്തനങ്ങൾ

തിരുത്തുക
  1. "Laughter born of tears", The Hindu (Apr 04, 2004)
  2. Author Information Archived 2011-08-10 at the Wayback Machine. at DC Bookstore
  3. "ഷാജി എൻ. കരുൺ". ml.wikipedia.org. Retrieved 10/12/2010. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=എം.പി._നാരായണപിള്ള&oldid=4060391" എന്ന താളിൽനിന്ന് ശേഖരിച്ചത്