പുല്ലുവഴി

എറണാകുളം‍ ജില്ലയിലെ ഗ്രാമം

പുല്ലുവഴി, കേരളത്തിലെ എറണാകുളം ജില്ലയിലുള്ള രായമംഗലം ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ്. ഇത് പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം എന്നീ പട്ടണങ്ങളുമായി വളരെ സാമീപ്യമുളള ഗ്രാമമാണ്. കേരള നിയമസഭയിലെ നിരവധി ജനപ്രതിനിധികളുടെ ജന്മ സ്ഥലമാണ് പുല്ലുവഴി. ഏഴാം കേരളനിയമസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ആരോഗ്യമന്ത്രിയായി സേവനമനുഷ്ടിക്കുകയും ചെയ്തിരുന്ന കെ.ജി. രോഹിതാക്ഷൻ കർത്ത (കെ.ജി.ആർ. കർത്താ), കമ്യൂണിസ്റ്റ് പാർട്ടി നേതാവും ദേശാഭിമാനിയുടെ മുൻ ചീഫ് എഡിറ്ററുമായിരുന്ന പി. ഗോവിന്ദ പിള്ള എന്നിവരുടെ ജനനസ്ഥലം പുല്ലുവഴിയാണ്. പ്രമുഖ നങ്ങേലിൽ ആയുർവേദ മർമ്മ ചികിത്സകർ പുല്ലുവഴി നങ്ങേലിപ്പടിയിലുള്ള തറവാട്ടിൽ നിന്നും ഉള്ളവരാണ് . പ്രമുഖ സാഹിത്യകാരൻ എം.പി. നാരായണപിള്ള പുല്ലുവഴിയിലാണ് ജനിച്ചത് മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ പുല്ലുവഴിയിലായിരുന്നു താമസം. ഇൻഡോർ റാണി എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ വട്ടലിൽ ഈ ഗ്രാമത്തിലാണ് ജനിച്ചത്. കേരളത്തിലെ ഹർത്താൽ രഹിത ഗ്രാമമായും പുല്ലുവഴി അറിയപ്പെടുന്നു.

പുല്ലുവഴി
village
പുല്ലുവഴി പള്ളി
പുല്ലുവഴി പള്ളി
Coordinates: 10°05′16″N 76°30′32″E / 10.087854°N 76.508789°E / 10.087854; 76.508789
Country India
StateKerala
DistrictErnakulam
സമയമേഖലUTC+5:30 (IST)
PIN
683541
വാഹന റെജിസ്ട്രേഷൻKL-
Coastline0 kilometres (0 mi)
Nearest cityPerumbavoor
Literacy100%%
Lok Sabha constituencyChalakkudy
ClimateTropical monsoon (Köppen)
Avg. summer temperature35 °C (95 °F)
Avg. winter temperature20 °C (68 °F)
വെബ്സൈറ്റ്pulluvazhy.comഅവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പുല്ലുവഴി&oldid=3731933" എന്ന താളിൽനിന്ന് ശേഖരിച്ചത്