വർക്കല രാധാകൃഷ്ണൻ
മുൻ കേരള നിയമസഭാ സാമാജികനും, സ്പീക്കറും, എം.പിയുമായിരുന്നു വർക്കല രാധാകൃഷ്ണൻ (1927 ഓഗസ്റ്റ് 21 - 2010 ഏപ്രിൽ 26 )
വർക്കല രാധാകൃഷ്ണൻ | |
---|---|
എം.പി,കേരള നിയമസഭാ സ്പീക്കർ | |
മണ്ഡലം | ചിറയൻകീഴ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തിരുവനന്തപുരം, കേരളം | 21 ഓഗസ്റ്റ് 1927
മരണം | ഏപ്രിൽ 26, 2010 തിരുവനന്തപുരം, കേരളം | (പ്രായം 82)
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
പങ്കാളി | പ്രോഫസർ എം. സൗദാമിനി |
കുട്ടികൾ | ഒരു മകനും 2 പെണ്മക്കളും |
വസതി | തിരുവനന്തപുരം |
As of സെപ്റ്റംബർ 23, 2006 ഉറവിടം: [1] |
ജീവിതരേഖ
തിരുത്തുക1927 ആഗസ്റ്റ് 21-ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ആർ. വാസുദേവന്റെയും ജി. ദാക്ഷായണിയുടെയും മകനായാണ് രാധാകൃഷ്ണന്റെ ജനനം.ആലുവ യു.സി കോളേജിൽ നിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി[1]. 1958-ൽ വർക്കല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു[1]. 1965-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1967- ൽ ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു വർക്കല രാധാകൃഷ്ണൻ. ഒരു അഭിഭാഷകൻ കൂടിയായിരുന്ന വർക്കല ഈ കാലഘട്ടത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ കോടതിക്ക് പുറത്ത് ഒത്തുതീർക്കുന്നതിൽ വളരെ നൈപുണ്യം പ്രകടിപ്പിച്ചിരുന്നു
1970-ലേയും 77-ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളിലും 71-ലെ പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടുവെങ്കിലും[1] പിന്നീട് 1980 ലും1982 ലും 1987 ലും 1991 ലും വർക്കല നിയമസഭാമണ്ഡലത്തിൽ നിന്ന് തുടർച്ചയായി വിജയിച്ച് നിയമസഭയിലെത്തി. 1987-1991 കാലഘട്ടത്തിലാണ് അദ്ദേഹംനിയമസഭാ സ്പീക്കറാകുന്നത്. തുടർന്ന് 98 ലും, 99 ലും, 2004 ലും തുടർച്ചയായി ചിറയിൻകീഴിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു[1]. ലോക് സഭയിൽ ഫൈനാൻസ് കമ്മറ്റി, സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മറ്റി, വാണിജ്യ മന്ത്രാലയം കൺസൾട്ടേറ്റീവ് കമ്മറ്റി എന്നിവയിൽ അംഗമായിരുന്നു.[2].
ഒരു എഴുത്തുകാരൻ കൂടിയായ വർക്കല ആനുകാലികങ്ങളിൽ രാഷ്ട്രമീമാംസ സംബന്ധിച്ച നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഇതിനു പുറമേ പാർലമെന്റ് നടപടികളെക്കുറിച്ച് ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റായും കേരള സ്‌റ്റേറ്റ് ലോയേഴ്‌സ് യൂണിയന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1980 | വർക്കല നിയമസഭാമണ്ഡലം | വർക്കല രാധാകൃഷ്ണൻ | സി.പി.എം. | ജി. കാർത്തികേയൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
കുടുംബം
തിരുത്തുകഭാര്യ പ്രൊഫ സൌദാമിനി നേരത്തെ മരിച്ചു. ആർ.കെ ഹരി, ആർ.കെ ജയശ്രീ, ആർ.കെ ശ്രീലത എന്നിവരാണ് മക്കൾ.
മരണം
തിരുത്തുക2010 ഏപ്രിൽ 22-ന് വ്യാഴാഴ്ച പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് പരിക്കേറ്റതിനെ തുടർന്നു ആശുപത്രിയിലെ സർജിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഏപ്രിൽ 26 -ന് രാവിലെ മരണമടഞ്ഞു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "വർക്കല രാധാകൃഷ്ണൻ അന്തരിച്ചു". മാതൃഭൂമി. Archived from the original on 2010-04-29. Retrieved 26 April 2010.
- ↑ http://thatsmalayalam.oneindia.in/news/2010/04/26/kerala-ex-mp-varkkala-radakrishnan-obit.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.