ഊരായ്‌മ ക്ഷേത്ര ദേവസ്വങ്ങൾ
ഐതീഹ്യം
തിരുത്തുകഐതീഹ്യമനുസരിച്ച് ഭാർഗ്ഗവക്ഷേത്രമെന്നു അറിയപ്പെട്ടിരുന്ന, ഗോകർണ്ണം മുതൽ കന്യാകുമാരി വരെ പുരാതന ഭൂവിഭാഗത്തിൽ അസംഖ്യം ദേവസ്വങ്ങളും [Devaswom] അതിൻറെ ക്ഷേത്രങ്ങളും [Hindu Temples] അനുബന്ധമായ പല നിർമ്മിതികളും നിലനിൽക്കുന്നു.[1] ശ്രീ ശ്രീ ശ്രീ ശങ്കരാചാര്യർ രൂപകല്പന ചെയ്തിട്ടുള്ള ക്ഷേത്ര ആരാധനാ പദ്ധതിയാണ് ഇന്ന് കേരളത്തിലെ ദേവസ്വം ക്ഷേത്രങ്ങളിൽ പിന്തുടർന്നുവരുന്നത്.
സംസ്ഥാനങ്ങളുടെ പുനഃസംഘടനാ നിയമമനുസരിച്ച് [State Re-organisation Act] ആധുനിക കേരളം രൂപീകൃതമാവുകയും അതനുസരിച്ച് ഭൂവിഭാഗത്തിൻ്റെ അതിരുകൾ പുനർനിർണ്ണയിക്കുകയും ചെയ്യുകയുണ്ടായി.
ചരിത്രം
തിരുത്തുകസനാതന ധർമ്മവ്യവസ്ഥയിൽ [2] ഊന്നൽ കൊടുത്തുകൊണ്ട് ബ്രഹ്മാണ്ഡത്തിലെ സർവ്വ ചരാചരങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുൾകൊണ്ട് അവയുടെ സ്വതന്ത്രമായ നിലനിൽപ്പു സാധ്യമാക്കുകയും ഈശ്വരനും പ്രകൃതിയും മനുഷ്യനും എങ്ങിനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും ആത്യന്തികമായി പരമമായ ഈശ്വര സാക്ഷാത്കാരത്തിലൂടെ മോക്ഷത്തിലേക്കു നയിക്കപ്പെടുക എന്നുമുള്ള ലക്‌ഷ്യത്തോടെയാണ് ഹൈന്ദവ ആരാധനാ പദ്ധതികൾ രൂപപ്പെടുത്തിയിട്ടുള്ളത്. പൗരാണികമായതും വേദതത്വങ്ങൾ അടിസ്ഥാനമാക്കിയതും ആയിട്ടുള്ള ആചാര - അനുഷ്‌ഠാനങ്ങളും ഈശ്വര ആരാധനാ പദ്ധതികളും തുടരുന്നതും അവ സംരക്ഷിക്കുന്നതും വഴി അതാതു സമൂഹത്തിനും സർവ്വ ചരാചരങ്ങൽക്കും സ്വച്ഛ്‌വും സമാധാന പൂർണ്ണവും സന്തോഷകരവുമായ ജീവിതം അനുഭവഭേദ്യമാകും. അത്തരത്തിലുള്ള ആചാരാനുഷ്‌ഠാന പദ്ധതിയുടെ ഭാഗമായിട്ടാണ് ക്ഷേത്രങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെട്ട ദേവസ്വങ്ങളും സ്ഥാപിച്ചത്.[3][4]
ക്ഷേത്രങ്ങൾക്ക് അടിസ്ഥാനമായ പ്രധാനപ്പെട്ട പ്രമാണിക ഗ്രന്ഥങ്ങൾ :
തിരുത്തുകദേവസ്വം
തിരുത്തുകവൈദിക ക്ഷേത്ര ആരാധന പദ്ധതിയിൽ ദേവതയ്ക്കു മുന്നിൽ സമർപ്പിക്കപ്പെട്ട ഇളകുന്നതും ഇളകാത്തതുമായ എല്ലാ സ്വത്തുക്കളും ചേർത്ത് പൊതുവായി ഒരു ഉചിതമായ പേരു നൽകി ദേവസ്വം എന്നു പറയുന്നു. ചുരുക്കി പറഞ്ഞാൽ ദേവൻറെ സ്വത്ത് എന്നും അർത്ഥമാക്കുന്നു. [1] [6]
ഒരോ ദേവസ്വത്തിനും അതിൻറെ സുപ്രധാന ഘടകങ്ങൾ ഉണ്ടായിരിക്കും. സാധാരണയായി കാണാറുള്ളവ താഴെ പറയുന്നവയാണ്:
ദേവതയുടെ വാസസ്ഥലമാണ് ഒരു ക്ഷേത്രം. ഭൂദാനം മുതൽ പ്രതിഷ്‌ഠിക്കുന്നതു വരെ പൂർണ്ണമായും വൈദിക താന്ത്രിക വാസ്തു പദ്ധതിയിൽ അധിഷ്ഠിതമായാണ് നടത്തുന്നത്. ഒരു ദേവസ്വത്തിനു കീഴിൽ ഒന്നിലധികം ക്ഷേത്രങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഉണ്ടാകാം.
വിശക്കുന്നവർക്കു ഭക്ഷണം നൽകുന്ന പുണ്ണ്യപ്രവൃത്തി നിർവ്വഹിക്കുന്നതിനാണ് ഊട്ടുപുരകൾ ദേവസ്വം ഭൂമിയിൽ സ്ഥാപിച്ചും നടത്തിച്ചും വരുന്നത്. മിക്കവാറും ദേവസ്വങ്ങളിൽ ഊട്ടുപുരകൾ നിലവിലുണ്ട്.
ദേവസ്വത്തിനു കീഴിൽ വേദ അദ്ധ്യയനത്തിനായി സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വേദ പാഠശാലകൾ.
സാത്വീകതയിൽ മുന്നിൽ നിൽക്കുന്നവയാണ് ഗോക്കൾ. ഗോക്കളെ ആരാധന ചെയ്യുന്നത് പുണ്യമായാണ് പുരാണങ്ങൾ ഉദ്‌ഘോഷിക്കുന്നത്. ആയതിനാൽ ദേവസ്വത്തിനു കീഴിൽ ഗോശാലകൾ നടത്തി വരാറുണ്ട്.
ഓരോ ദേവസ്വത്തിനോടും ചേർന്ന് ആ ദേവസ്വത്തിൻറെ ഊരാളൻ / ഊരാളന്മാരുടെ വാസസ്ഥലവും ഉണ്ടായിരിക്കും. ആ ഊരാളൻ / ഊരാളന്മാർ ആണ് ആ ദേവസ്വത്തിൻറെ ഉടമസ്ഥരും നടത്തിപ്പുകാരും. ക്ഷേത്ര സങ്കൽപ്പമനുസരിച്ച് ക്ഷേത്ര ഭരണം നടത്തുവാൻ അധികാരവും അവകാശവും കടമയുമുള്ളവരാണ് ഊരാളന്മാർ. ദേവതയുടെ രക്ഷിതാവ് എന്ന നിലയിൽ നിരന്തര ബാല്യത്തിലുുള്ള [Perpetual minor] ദേവതയുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതാകയാൽ ഹിന്ദു മതധർമ്മ സ്ഥാപന ദാനസ്വത്തുക്കളുടെ നിയമ പ്രകാരം അധികാരപ്പെടുത്തിയിട്ടുള്ളതുമാകുന്നു.[1]
ദേവസ്വം ഭരണം
തിരുത്തുക"The Travancore Devaswom Act" ദേവസ്വങ്ങളെ രണ്ടായി തരം തിരിക്കുന്നു.
- "Incorporated Devaswom": സർക്കാർ നേരിട്ട് ഭരണം നടത്തുന്ന ദേവസ്വം. അവയ്ക്ക് "legal personality" ഉണ്ടായിരിക്കും. ഈ ആവശ്യത്തിനായി സർക്കാർ ദേവസ്വം ബോർഡ് രൂപീകരിക്കുന്നു. ഉദാ: ഗുരുവായൂർ ദേവസ്വം ബോർഡ്.
- "Unincorporated Devaswom": ട്രസ്ടി/ ട്രസ്റ്റിമാർക്ക് സ്വയംഭരണാധികാരമുള്ള ദേവസ്വം. ഇവിടെ സർക്കാരിന് പരിമിതമായ മേൽനോട്ടം മാത്രമേയുള്ളൂ.
Unincorporated Devaswom -ൻ്റെ വിവിധ തരങ്ങൾ
- ഊരായ്മാ ദേവസ്വങ്ങൾ: ഊരാളന്മാരുടെ ഉടമസ്ഥതയിലുള്ള "ഊരായ്‌മ ദേവസ്വങ്ങൾ" ആകുന്നു. ഊരായ്‌മ ദേവസ്വങ്ങളുടെ ഭരണം അവയുടെ ഊരാളന്മാരിൽ നിക്ഷിപ്തമാണ്. ഒരു ഊരായ്മാ ദേവസ്വം "Unincorporated Devaswom" ആകുന്നു. അതിനാൽ നിയമപരമായ വ്യക്തിത്വം അഥവാ "Legal personality" ഇല്ല. "ഊരായ്‌മ ദേവസ്വങ്ങൾ" സ്വകാര്യ ദേവസ്വങ്ങൾ ആകുന്നു. അതിനാൽ ക്ഷേത്ര ഭരണത്തിനുള്ള അധികാരം പാരമ്പര്യ പിന്തുടർച്ചാവകാശം [Hereditary Succession] അനുസരിച്ച് യഥാവിധി ഊരാള കുടുംബാംഗങ്ങൾ നിർവ്വഹിക്കുന്നു [7]. മലബാറിലെ ക്ഷേത്രങ്ങൾ സ്വകാര്യ ഊരായ്‌മ ക്ഷേത്രങ്ങൾ ആകുന്നു.
പൊതു ക്ഷേത്രങ്ങൾ എന്നത് ക്ഷേത്ര സങ്കൽപ്പങ്ങളിൽ മൂർത്തി ഭാവങ്ങൾക്കും ക്ഷേത്ര അനുഷ്‌ഠാനങ്ങൾക്കുമനുസരിച്ച് പ്രത്യേകം സ്ഥാപിക്കപ്പെടുന്നവയാണ്. പൊതു ക്ഷേത്രങ്ങളുടെ ദേവസ്വങ്ങൾ ഭരണം നടത്തുവാനായി കേരള സർക്കാർ രൂപീകരിച്ചതാണ് മലബാർ ദേവസ്വം ബോർഡ്[8], തിരുവിതാങ്കൂർ ദേവസ്വം ബോർഡ്, കൊച്ചിൻ ദേവസ്വം ബോർഡ് എന്നീ സ്ഥാപനങ്ങൾ.
സുപ്രധാന നാഴികക്കല്ലുകൾ
തിരുത്തുക- മത ദാനസ്വത്തുക്കൾ നിയമം XX, 1863 [The Religious Endowments Act XX of 1863] ബ്രിട്ടീഷ് സർക്കാർ അവസാനമായി മദിരാശി സംസ്ഥാനത്തിലെ മത ദാനസ്വത്തുക്കൾ എല്ലാം സർക്കാർ നിയന്ത്രണത്തിൽ നിന്നും മാറ്റി ട്രസ്ടിമാരിൽ നിക്ഷിപ്‌തമാക്കി.
- Regulation VII of 1817.
- G.O. 3198, L. & M., dated 27-7-1926 പ്രകാരം പ്രകാരം മേൽ നിയമം മലബാറിൽ ബാധകമായിരുന്നില്ല.[9]
ക്ഷേത്ര ദേവസ്വങ്ങളും ഇന്ത്യയുടെ സമ്പദ്ഘടനയും
തിരുത്തുക"Eternal Scientific Publications" പ്രസിദ്ധീകരിച്ച പഠന ഗവേഷണ റിപ്പോർട്ട് അനുസരിച്ച് ഭാരതത്തിലെ രണ്ട് ദശലക്ഷത്തിലധികം വരുന്ന ക്ഷേത്രങ്ങൾ ദശലക്ഷക്കണക്കിന് ജോലികൾ നിലനിർത്തുകയും ഇന്ത്യയുടെ ജിഡിപിയിലേക്ക് 2.32% കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. [10]
കേരളത്തിലെ പ്രധാന ക്ഷേത്ര ദേവസ്വങ്ങൾ
തിരുത്തുകദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിൽ പതിനായിരത്തോളം ക്ഷേത്ര ദേവസ്വങ്ങൾ പ്രവർത്തിക്കുന്നുണ്ട്. [11] ഇവിടെയുള്ളവയോ അല്ലെങ്കിൽ ഉണ്ടായിരുന്നതോ ആയ എല്ലാ ദേവസ്വങ്ങളും ഊരായ്‌മ അഥവാ ഊരാണ്മ ദേവസ്വങ്ങളാണ്. ക്ഷേത്രത്തിൻറെ ദേവസ്വം എന്നും ദേവസ്വത്തിൻറെ ക്ഷേത്രം എന്നും പൊതുവെ പറയാറുണ്ട്.
ചില പ്രധാനമായവ താഴെ കൊടുക്കുന്നു:
- പദ്മനാഭസ്വാമി ക്ഷേത്രം ദേവസ്വം, തിരുവനന്തപുരം
- ഗുരുവായൂർ ദേവസ്വം, തൃശ്ശുർ
- കൂടൽമാണിക്യം ദേവസ്വം, തൃശ്ശുർ
- കൊട്ടിയൂർ ദേവസ്വം, കണ്ണൂർ [തൃച്ചെറുമണ്ണ്]
- ചിറക്കൽ കോവിലകം ദേവസ്വം, കണ്ണൂർ
- കണ്ണങ്കോട് ദേവസ്വം, കണ്ണൂർ
- പെരളശ്ശേരി ദേവസ്വം, തലശ്ശേരി
- തിമിരി.ഊരാണ്മ ദേവസ്വം, കണ്ണൂർ
- തൃപ്പങ്ങോട് ദേവസ്വം
- മുതിരേരി ദേവസ്വം
- വെള്ളാട് ദേവസ്വം, കണ്ണൂർ
- കരിപ്പാൽ ദേവസ്വം, കണ്ണൂർ
- ഈശാനമംഗലം.ഊരാണ്മ ദേവസ്വം, ചേലേരി
- കളരിവാതുക്കൽ ദേവസ്വം, കണ്ണൂർ
- തിരുവേഗപ്പുറം ദേവസ്വം, പാലക്കാട്
- കണ്ണാടിപ്പറമ്പ് ഊരാണ്മ ദേവസ്വം, കണ്ണൂർ
- മൂഴിക്കുളം ദേവസ്വം, തൃശ്ശുർ
- തിരുനെല്ലി ദേവസ്വം
- ഐരാണികുളം ദേവസ്വം, തൃശ്ശുർ
- പെരിഞ്ചേരി ദേവസ്വം, മട്ടന്നൂർ
- മാമാനിക്കുന്നു ദേവസ്വം, ഇരിക്കൂർ, കണ്ണൂർ
- തേത്തോത്ത് ദേവസ്വം, ഈശാനമംഗലം, ചേലേരി, കണ്ണൂർ
- കേളാലൂർ ഊരാണ്മ ദേവസ്വം, മമ്പറം, കണ്ണൂർ
- തിരുവമ്പാടി ദേവസ്വം, മമ്പറം, കണ്ണൂർ
- തിരുവന്നാനി ദേവസ്വം, കയനി, കണ്ണൂർ
- വാസുപുരം ദേവസ്വം , കയനി, കണ്ണൂർ
- പുൽപ്പശുക്കാവ് ദേവസ്വം, മട്ടന്നൂർ
- കടിക്കാവ് ദേവസ്വം, മുഴക്കുന്ന്
- നാറാത്ത് ഊരാണ്മ ദേവസ്വം, കണ്ണൂർ
- തിരുവങ്ങാട് ദേവസ്വം, തലശ്ശേരി
- തിരുവമ്പാടി ദേവസ്വം, കോഴിക്കോട്
- ശ്രീ പിഷാരികാവ് ദേവസ്വം, കോഴിക്കോട്
- പൊയിൽക്കാവ് ദേവസ്വം, കോഴിക്കോട്
- അരങ്ങം ദേവസ്വം
- മംഗലശ്ശേരി ഇല്ലം ദേവസ്വം, കണ്ണൂർ
- പാറമേക്കാവ് ദേവസ്വം
- പടുവിലായി ദേവസ്വം, കണ്ണൂർ
- തിരുവമ്പാടി ദേവസ്വം, തൃശ്ശൂർ
- വേളം.ഊരാണ്മ ദേവസ്വം, കണ്ണൂർ
- തൃച്ചംബരം ഊരാണ്മ ദേവസ്വം, കണ്ണൂർ
- കാഞ്ഞിരങ്ങാട് ദേവസ്വം
- തളിപ്പറമ്പ് ദേവസ്വം, കണ്ണൂർ
- തിരുനെല്ലി ദേവസ്വം
- ശ്രീ രാഘവപുരം ദേവസ്വം, കണ്ണൂർ
- പയ്യന്നൂർ ദേവസ്വം, കണ്ണൂർ
- മാണിയൂർ ദേവസ്വം, കണ്ണൂർ
- വൈക്ക്യം ദേവസ്വം
- കൊടുങ്ങല്ലൂർ ദേവസ്വം
- ഇളയാവൂർ ദേവസ്വം, കണ്ണൂർ
- കാപ്പാട്ട്ക്കാവ് ദേവസ്വം, കണ്ണൂർ
- അഴീക്കോട് ദേവസ്വം, കണ്ണൂർ
- അക്ളിയത്ത് ദേവസ്വം, കണ്ണൂർ
- തിരുമാന്ധാംകുന്ന് ദേവസ്വം
- മക്രേരി ദേവസ്വം, കണ്ണൂർ
- അമ്പലപ്പുഴ ദേവസ്വം
- മാടായിക്കാവ് ദേവസ്വം, കണ്ണൂർ
- ചെറുകുന്ന് ദേവസ്വം, കണ്ണൂർ
- നീർവേലി ഊരാണ്മ ദേവസ്വം, കണ്ണൂർ
- എടക്കാട് ദേവസ്വം, കണ്ണൂർ
- ആറ്റുകാൽ ദേവസ്വം
- മട്ടന്നൂർ ദേവസ്വം,കണ്ണൂർ
- കുമാരനല്ലൂർ ഊരാണ്മ ദേവസ്വം
- ചേലേരി ദേവസ്വം, കണ്ണൂർ
അവലംബം
തിരുത്തുകസ്രോതസ്സുകൾ
തിരുത്തുക- ↑ 1.0 1.1 1.2 [Malabar Devaswom Board "List of registered temples"].
{{cite web}}
: Check|url=
value (help) - ↑ Sanadhana Dharma [സനാതനധർമ്മം, ഭാഗം I & II] (in English) (Part I Elementary & Part II Advanced ed.). North India: [Hindu Banaras University].
{{cite book}}
: CS1 maint: unrecognized language (link) - ↑ [Malabar Devaswom Board "Madras Hindu Religious and Charitable Endowments Act, 1951"].
{{cite web}}
: Check|url=
value (help) - ↑
{{cite news}}
: Empty citation (help) - ↑ Sree Chennas Namboothirippad, Thrissur. Thanthrashastra [തന്ത്രശാസ്ത്രം] (in Sanskrit and Malayalam). Thrissur.
{{cite book}}
: CS1 maint: unrecognized language (link) - ↑ William Logan. Malabar Manual.
- ↑
{{cite news}}
: Empty citation (help) - ↑ [Malabar Devaswom Board "Webpage "about us""].
{{cite web}}
: Check|url=
value (help) - ↑ State and Religious Endowments in Madras [മദിരാശി സംസ്ഥാനവും മത ധർമ്മാർത്ഥ ദാനസ്വത്തുക്കളും] (in English). Madras. p. 44.
{{cite book}}
: CS1 maint: unrecognized language (link) - ↑ "Temple Economy: Unveiling the Major Contribution to India's GDP" (PDF). IRJEMS International Research Journal of Economics and Management Studies. Published by Eternal Scientific Publications. Volume 3 (Issue 10 October 2024): Pg. No: 37-44. 10 October 2024 – via IRJEMS International Research Journal of Economics and Management Studies.
{{cite journal}}
:|issue=
has extra text (help);|pages=
has extra text (help);|volume=
has extra text (help); line feed character in|journal=
at position 75 (help); line feed character in|title=
at position 60 (help) - ↑ Travancore State Manual [തിരുവിതാങ്കുർ സ്റ്റേറ്റ് മാന്വൽ]. Erstwhile Ruler of the State of Travancore.