കൊച്ചിൻ ദേവസ്വം ബോർഡ്

സംഘടന

മധ്യകേരളത്തിൽ എറണാകുളം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലെ ഹൈന്ദവക്ഷേത്രങ്ങളുടെ മേൽനോട്ടത്തിനായി കേരള സർക്കാർ രൂപീകരിച്ചിട്ടുള്ള ഒരു ട്രസ്റ്റാണ് കൊച്ചിൻ ദേവസ്വം ബോർഡ്.[1][2][3] തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണിത്.  പഴയ കൊച്ചി നാട്ടുരാജ്യത്തിൽ ഉൾപ്പെട്ടിരുന്ന 405 ഹൈന്ദവക്ഷേത്രങ്ങളുടെ ഭരണസംബന്ധമായ മേൽനോട്ടമാണ് ഇത് നിർവ്വഹിക്കുന്നത്. തൃശ്ശൂർ നഗരത്തിലാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം, ചോറ്റാനിക്കര ഭഗവതിക്ഷേത്രം, തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം, തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം, കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം തുടങ്ങി നിരവധി പ്രസിദ്ധ മഹാക്ഷേത്രങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുണ്ട്.

കൊച്ചിൻ ദേവസ്വം ബോർഡ്
ചുരുക്കപ്പേര്CDB
രൂപീകരണം1949 ജൂലൈ 1
തരംമതപരമായ സ്ഥാപനം
Legal statusപ്രവർത്തനം തുടരുന്നു
ലക്ഷ്യംമതം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനം
ആസ്ഥാനംതൃശ്ശൂർ, കേരളം
പ്രസിഡന്റ്
എം.കെ. സുദർശൻ
Main organ
കേരള സർക്കാർ
വെബ്സൈറ്റ്http://www.cochindevaswomboard.org/

ചരിത്രംതിരുത്തുക

1949 ജൂലൈ 1-ന് തൃശ്ശൂർ നഗരത്തിലാണ് കൊച്ചിൻ ദേവസ്വം ബോർഡ് രൂപീകൃതമായത്. 1950-ലെ ട്രാവൻകൂർ - കൊച്ചി റിലീജ്യസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് അനുസരിച്ചാണ് ഇതിന്റെ പ്രവർത്തനം. ഹിന്ദുമതത്തിൽ നിന്നുള്ള മൂന്നുപേർ ഉൾപ്പെടുന്ന ഒരു മാനേജിംഗ് കമ്മിറ്റിയാണ് ഇതിനെ നിയന്ത്രിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെ 35 വയസ് പൂർത്തിയായ കേരളീയരായ ഏതൊരു ഹിന്ദുമതവിശ്വാസിയ്ക്കും ബോർഡിൽ അംഗമാകുന്നതിന് നിയമം അനുവദിക്കുന്നുണ്ട്.[4]

ഘടനതിരുത്തുക

തിരുവിതാംകൂർ ദേവസ്വം ബോർഡിലേതുപോലെ ഒരു പ്രസിഡന്റും രണ്ട് അംഗങ്ങളുമടങ്ങുന്നതാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെയും ഘടന. പ്രസിഡന്റിനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുയന്നത് കേരള നിയമസഭയിലെ ഹൈന്ദവ അംഗങ്ങൾ ചേർന്നാണ്. ഇതുകൂടാതെ ദേവസ്വം സെക്രട്ടറി, സ്പെഷ്യൽ കമ്മീഷണർ, ബോർഡ് സെക്രട്ടറി എന്നീ പദവികളുമുണ്ട്. ഇവർ സർക്കാർ പ്രതിനിധികളാണ്. ഡോ. എം.കെ. സുദർശനാണ് ഇപ്പോഴത്തെ പ്രസിഡന്റ്.

ബോർഡും സ്ഥാപനങ്ങളുംതിരുത്തുക

കൊച്ചി ദേവസ്വം ബോർഡിന്റെ അധികാരപരിധിക്കുള്ളിൽ 406 ക്ഷേത്രങ്ങളും തൃശ്ശൂർ നടുവിൽ മഠം, കേരളവർമ്മ കോളജ്, വിവേകാനന്ദ കോളേജ് തുടങ്ങിയ മറ്റു ചില വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളുമുണ്ട്. ഇവയുടെ മേൽനോട്ടവും ബോർഡാണ് നടത്തുന്നത്.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "New panel for Devaswom Board". The Hindu. ശേഖരിച്ചത് 2013-05-31.
  2. "New Cochin Devaswom chief". The Hindu. മൂലതാളിൽ നിന്നും 2010-07-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-31.
  3. "Cochin Devaswom Board plans temple development". The Hindu. മൂലതാളിൽ നിന്നും 2008-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-31.
  4. "Thirteenth Kerala Legislative Assembly" (PDF). Kerala Legislative Assembly. ശേഖരിച്ചത് 2013-05-31.
"https://ml.wikipedia.org/w/index.php?title=കൊച്ചിൻ_ദേവസ്വം_ബോർഡ്&oldid=3652976" എന്ന താളിൽനിന്ന് ശേഖരിച്ചത്