ഉള്ളൂർ അവാർഡ്
ഉള്ളൂർ അവാർഡ് മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പേരിൽ മഹാകവി ഉള്ളൂർ മെമ്മോറിയൽ ലൈബ്രറി ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയതാണ്. ഏറ്റവും നല്ല കാവ്യ ഗ്രന്ഥത്തിനാണ് ഈ അവാർഡ് ഓരോ വർഷവും നൽകുന്നത്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാർഡ്മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ 138-ആം ജന്മദിനത്തോടനുബന്ധിച്ചാണ് 2015 ലെ അവാർഡ് 2016 ജൂൺ 8 ബുധനാഴ്ച്ച ആണ് അവാർഡ് നൽകുന്നത്. തിരുവനന്തപുരം ജഗതിയിലെ ഉള്ളൂർ സ്മാരകത്തിൽ വച്ചാണ് പുരസ്കാരം നൽകുക. ഇപ്രാവശ്യത്തെ അവാർഡ് ആറ്റൂർ രവിവർമ്മയ്ക്ക്. കൃതി: ആറ്റൂർ രവിവർമ്മയുടെ കവിതകൾ. 2016ലെ ഉള്ളൂർ സ്മാരകാദ്ധ്യക്ഷൻ: ഡോ: എൻ. പി. ഉണ്ണി.
ഇതുവരെ ഉള്ളൂർ അവാർഡ് നേടിയവരുടെ പട്ടിക
തിരുത്തുകപേര് | പുരസ്കാരം ലഭിച്ച വർഷം | പുസ്തകത്തിന്റെ പേര് |
---|---|---|
ആറ്റൂർ രവിവർമ്മ | 2015 | ആറ്റൂർ രവിവർമ്മയുടെ കവിതകൾ |
ഏഴാച്ചേരി രാമചന്ദ്രൻ | - | - |
എം.പി. അപ്പൻ | 2003 | - |
പുതുശ്ശേരി രാമചന്ദ്രൻ | 2000 | - |
പി. നാരായണക്കുറുപ്പ് | 2005 | സാമം സംഘർഷം |
ദേശമംഗലം രാമകൃഷ്ണൻ | 2013 | കരോൾ |
ചെമ്മനം ചാക്കോ | 2003 | - |
ജി. കമലമ്മ | - | - |
ഒ.എൻ.വി. കുറുപ്പ് | - | - |
സച്ചിദാനന്ദൻ | 1993 | - |
അ. മാധവൻ | - | - |
ഏറ്റുമാനൂർ സോമദാസൻ | - | - |
ചവറ കെ.എസ്. പിള്ള | - | - |
അവലംബം
തിരുത്തുക- ദേശാഭിമാനി 2016 ജൂൺ 3 വെള്ളി.