എം.പി. അപ്പൻ

മലയാള കവിയും സാഹിത്യകാരനുമായിരുന്നു

മഹാകവി എം. പി. അപ്പൻ ഒരു മലയാള കവിയും സാഹിത്യകാരനുമായിരുന്നു (1913-2003)[1]. തിരുവനന്തപുരം ജില്ലയിലെ 1913-ൽ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എ പാസായി. അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഡി. എ.ഒ ആയാണ്‌ സർവ്വീസിൽ നിന്ന് വിരമിച്ചത്.[2] 1957 മുതൽ 1967 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

എം.പി. അപ്പൻ
എം.പി. അപ്പൻ
ജനനം1913
മരണം2003 ഡിസംബർ 10
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്കവിയും സാഹിത്യകാരനും

നാല്പ്പതോളം കവിതാ സമാഹാരങ്ങൾ പ്രസിധീകരിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ കേരള സാഹിത്യ അക്കാദമി അവാറ്ഡ് ലഭിച്ച ഉദ്യാനസൂനം, വെള്ളിനക്ഷത്രം, സുവർണ്ണോദയം എന്നിവ ഉൾ‌പ്പെടുന്നു.

പുരസ്കാരങ്ങൾ തിരുത്തുക

  • ഉള്ളൂർ അവാർഡ് - 2003 [3]
  • വള്ളത്തോൾ അവാർഡ് - 1995 [4]
  • എഴുത്തച്ചൻ അവാർഡ് - 1998
  • കേരള സാഹിത്യ അക്കാദമി അവാർഡ് - 1973
  • ആശാൻ പ്രൈസ്
  • ശൂരനാട് കുഞ്ഞൻ‌പിള്ള അവാർഡ്

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2003-12-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-05-21.
  2. Google Books: Who's who of Indian Writers, 1999: A-M By Kartik Chandra Dutt, Sahitya Akademi
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2004-07-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-05-21.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-05-21.



"https://ml.wikipedia.org/w/index.php?title=എം.പി._അപ്പൻ&oldid=3651805" എന്ന താളിൽനിന്ന് ശേഖരിച്ചത്