ജി. കമലമ്മ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

കേരളത്തിലെ ഒരു സ്കൂൾ അദ്ധ്യാപികയും, എഴുത്തുകാരിയുമാണ് ജി. കമലമ്മ.(ഒക്ടോബർ 1930 - 17 ജൂൺ 2012) പ്രധാനമായും സാഹിത്യ, സാമൂഹിക വിഷയങ്ങളിലാണ് കമലമ്മ എഴുതിയിട്ടുള്ളത്. മുപ്പതിലധികം കൃതികൾ എഴുതിയിട്ടുള്ള കമലമ്മക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജി. കമലമ്മ
ജനനം1930
തൊഴിൽAuthor, literarian, teacher and social activist.

ജീവിതരേഖ

തിരുത്തുക

1930 ലാണ് കമലമ്മ കൊല്ലം ജില്ലയിലെ കുണ്ടറ ഗ്രാമത്തിൽ ജനിച്ചത്. പിതാവ് എ.കെ. ഗോവിന്ദൻ (1901~1968) ഒരു സംസ്കൃത പ്രൊഫസ്സർ ആയിരുന്നു. ബി.എ ബിരുദം നേടീയതിനു ശേഷം കേരള സർക്കാർ വികസന വകുപ്പിൽ സോഷ്യൽ എഡ്യൂക്കേഷൻ ഓർഗനൈസർ, അധ്യാപിക എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. 1985-86 ൽ മികച്ച സേവനത്തിനുള്ള സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു. അധ്യാപനകാലത്താണ് അവരുടെ പ്രധാന കൃതികൾ എല്ലാം രചിച്ചത്. ബാലസാഹിത്യം , വിവർത്തനങ്ങൾ എന്നിവയും കമലമ്മ എഴുതിയിട്ടുണ്ട്. തുടർന്ന്‌ ഇരുപത്തിനാലു വർഷം അദ്ധ്യാപികയായിരുന്നു. അദ്ധ്യാപകരുടെ പ്രശസ്‌ത സേവനത്തിനുളള 1985-‘86-ലെ അവാർഡു ലഭിച്ചു. 1987-ൽ സർവീസിൽനിന്നു പിരിഞ്ഞു. ഇൻഡ്യാ ഗവൺമെന്റിന്റെ നവസാക്ഷരഗ്രന്ഥത്തിനുളള 1956-ലെയും 1964-ലെയും അവാർഡുകളും കേരള സാഹിത്യഅക്കാദമിയുടെ 1965-ലെ ബാലസാഹിത്യത്തിനുളള അവാർഡും ലഭിച്ചിട്ടുണ്ട്‌.[1]

പ്രധാന കൃതികൾ

തിരുത്തുക
  • കസ്തൂരി ബായി ഗാന്ധി
  • സരോജിനി നായിഡൂ
  • 'ആശാൻ സാഹിത്യ പ്രവേശിക'
  • 'സരോജിനി നായിഡു'
  • 'ശ്രീനാരായണഗുരു- ജീവിതവും ദർശനവും'
  • 'എൻ. ഗോപാലപിള്ള (ജീവചരിത്രം)'
  • 'നാടുണരുന്നു'
  • 'മലയാള ഭാഷയെ ധന്യമാക്കിയ ക്രിസ്ത്യൻ മിഷനറിമാർ'
  • 'അക്ഷരശ്ലോക രഞ്ജിനി'
  • 'അമ്പിളിത്തോണി'
  • 'ഈഴവ സമുദായത്തിലെ മഹാരഥന്മാർ'
  • 'നക്ഷത്രങ്ങളും ഗ്രഹങ്ങളും'

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര ഗവൺമെന്റിന്റെ നവസാക്ഷര സാഹിത്യത്തിനുള്ള അവാർഡ്
  • മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്(1963)
  • ഉള്ളൂർ എൻഡോവ്‌മെന്റ് അവാർഡ്
  1. http://sv1.mathrubhumi.com/thiruvananthapuram/obituary/

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജി._കമലമ്മ&oldid=3560875" എന്ന താളിൽനിന്ന് ശേഖരിച്ചത്