അ. മാധവൻ

ഇന്ത്യന്‍ രചയിതാവ്‌

തമിഴ് സാഹിത്യകാരനാണ് അ. മാധവൻ. ഇളക്കിയ ചുവടുകൾ എന്ന ലേഖന സമാഹാരത്തിന് 2015 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.[1]

അ. മാധവൻ
അ. മാധവൻ
ജനനം(1934-02-07)ഫെബ്രുവരി 7, 1934
മരണംജനുവരി 5, 2021(2021-01-05) (പ്രായം 86)
തിരുവനന്തപുരം
ദേശീയതഇന്ത്യൻ
തൊഴിൽതമിഴ് സാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)ശാന്ത
കുട്ടികൾകല
മലർ
മോഹനൻ
കൃഷ്‌ണകുമാർ

ജീവിതരേഖ

തിരുത്തുക

തിരുനെൽവേലി സ്വദേശികളായ ആവുടനായകം പിള്ളയുടേയും ചെല്ലമ്മാളിന്റേയും മകനായി 1934 ൽ തിരുവനന്തപുരത്തു ജനിച്ചു. അച്ഛന്റെ പേരായ ആവുടനായകത്തിന്റെ ആദ്യാക്ഷരം ചേർത്ത് ആ. മാധവൻ എന്ന പേര് സ്വീകരിച്ചു.[2] ചാല സ്‌കൂളിൽ നിന്നും സിക്‌സ്‌ത്‌ ഫോറം പാസായി. ചിരുകതൈ എന്ന തമിഴ്‌ പ്രസിദ്ധീകരണത്തിൽ വിക്‌ടർ ഹ്യൂഗോയുടെ രചനകൾ മലയാളത്തിൽ നിന്ന്‌ തമിഴിലേക്ക്‌ പരിഭാഷപ്പെടുത്തിയാണ്‌ സാഹിത്യലോകത്തേക്ക്‌ പ്രവേശിച്ചത്‌. ഡി.എം.കെ. നേതാക്കളായ അണ്ണാദുരെയ്ക്കും എം. കരുണാനിധിക്കുമൊപ്പം പാർട്ടി പത്രമായ മുരശൊലിയിൽ എഴുതിയിരുന്നു. 2002- 07 കാലയളവിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിദഗ്‌ധ സമിതി അംഗമായിരുന്നു. ട്രിവാൻഡ്രം തമിഴ്‌ സംഘത്തിന്റെ സ്‌ഥാപകനും ദീർഘകാലം പ്രസിഡന്റുമായിരുന്നു.[3] 2021 ജനുവരി 5 ന് തിരുവനന്തപുരത്ത് അന്തരിച്ചു.

വട്ടാര വഴക്കം ശൈലി

തിരുത്തുക

ബ്രാഹ്മണർ എഴുതുന്നതാണ് സാഹിത്യമെന്നായിരുന്നു തമിഴകത്തെ ശൈലി. നാട്ടുഭാഷയിൽ വരുന്നതാണ് സാഹിത്യമെന്നും സാധാരണക്കാരന്റെ ചൂടും ചൂരും കണ്ണീരും അനുഭവങ്ങളുമാണ് യഥാർത്ഥ സാഹിത്യമെന്നും പറയുന്നതാണ് വട്ടാരവഴക്കം. അണ്ണാദുരൈയും മനോൻമണീയം സുന്ദരം പിള്ളയും എം. കരുണാനിധിയും മറ്റും ചേർന്ന് നടത്തിയ ആ പോരാട്ടത്തിന്റെ ഭാഗമായിരുന്നു ആ.മാധവൻ. തമിഴ് സാഹിത്യത്തിൽ വട്ടാരവഴക്കം ശൈലി വലിയ വ്യത്യാസമുണ്ടാക്കി.[4]

തമിഴ്‌ പ്രസിദ്ധീകരണങ്ങളിൽ അഞ്ഞൂറോളം ചെറുകഥകളും 150 ൽപരം ലേഖനങ്ങളും രചിച്ചിട്ടുണ്ട്‌. കാരൂർ നീലകണ്‌ഠപ്പിള്ളയുടെ സമ്മാനം, പി.കെ. ബാലകൃഷ്‌ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ, മലയാറ്റൂർ രാമകൃഷ്‌ണന്റെ യക്ഷി എന്നിവയും കമല സുരയ്യയുടേയും തകഴി ശിവശങ്കരപ്പിള്ളയുടേയും പൊറ്റക്കാടിന്റേയും ഏതാനും കൃതികളും തമിഴിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. വിദേശ എഴുത്തുകാരുടെ കൃതികളും തമിഴിലേക്ക്‌ മൊഴി മാറ്റി.

നോവലുകൾ

തിരുത്തുക
  • പുനലും മണലും
  • കൃഷ്‌ണപ്പരുന്ത്‌
  • തൂവാനം
  • സാത്താൻ തിരുവസനം

നോവലൈറ്റുകൾ

തിരുത്തുക
  • എട്ടാവതുനാൾ
  • കാലൈ

ചെറുകഥാ സമാഹാരങ്ങൾ

തിരുത്തുക
  • കടൈന്തു കഥൈകൾ
  • മോഹപല്ലവി,
  • കാമിനി മൂലം,
  • ആനൈ ചന്തം,
  • മാധവൻ കഥൈകൾ,
  • അറേബ്യ കുതിരൈ,
  • അ. മാധവൻ കഥൈകൾ,
  • മുത്തുകൾ പാത്ത്‌

പുരസ്കാരങ്ങൾ

തിരുത്തുക
  • 2015 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌
  • തമിഴ്‌നാട്‌ സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം നേടി.
  • കേരള സർവകലാശാല തമിഴ്‌ വിഭാഗത്തിന്റെ സുവർണ ജൂബിലി പുരസ്‌കാരം
  • തിരുവനന്തപുരം തമിഴ്‌ സംഘത്തിന്റെ സുവർണ ജൂബിലി പുരസ്‌കാരം
  • തമിഴ്‌ സംഘത്തിന്റെ മഹാകവി ഉള്ളൂർ പരമേശ്വരയ്യർ സ്‌മാരക പുരസ്‌കാരം
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-12-22. Retrieved 2015-12-18.
  2. 'തമിഴിൽ എഴുതി മലയാളത്തിൽ ജീവിച്ച് ആ. മാധവൻ', മലയാള മനോരമ, 2015 ഡിസംബർ 18, പേജ്-7, കൊല്ലം എഡിഷൻ.
  3. http://www.mangalam.com/print-edition/keralam/388311
  4. "മായുന്നത് തിരുവനന്തപുരത്തിന്റെ തമിഴ് പെരുമ". കേരള കൗമുദി. Archived from the original on 2021-01-07. Retrieved 7 January 2020.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=അ._മാധവൻ&oldid=3770922" എന്ന താളിൽനിന്ന് ശേഖരിച്ചത്