കവിതയ്ക്കും നിരൂപണത്തിനും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പ്രമുഖ മലയാള എഴുത്തുകാരനാണ് പി. നാരായണക്കുറുപ്പ്.

ജീവിതരേഖതിരുത്തുക

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിൽ 5 സെപ്റ്റംബർ 1934 ൽ ജനിച്ചു. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ. ബിരുദം നേടി. കേന്ദ്ര വാർത്താവകുപ്പ്‌, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവയുടെ എഡിറ്റർ, റിസർച്‌ ഓഫീസർ എന്നീ നിലകളിൽ പ്രലർത്തിച്ചു. സ്കൂൾ വിദ്യാഭ്യാസം കരുവാറ്റ എൻ.എസ്.എസ്. ഹൈസ്കൂളിലും, കോളജ് വിദ്യാഭ്യാസം ആലപ്പുഴ എസ്.ഡി. കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം ട്രെയിനിംഗ് കോളജ്, ഗാസിയാബാദിലെ എം. എം. കോളജ് എന്നിവിടങ്ങളിലും പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും ബി.എഡും പാസ്സായ നാരായണക്കുറുപ്പ് 1956-ൽ അധ്യാപകനായാണ് ജോലിയിൽ പ്രവേശിച്ചത്. 1957-ൽ സെൻട്രൽ സെക്രട്ടേറിയേറ്റ് സർവീസിലും 1971-75 കാലത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും (റിസർച്ച് ഓഫീസർ) പ്രവർത്തിച്ച ഇദ്ദേഹം, സെൻട്രൽ ഇൻഫർമേഷൻ സർവീസിൽ എഡിറ്റർ, വിശ്വവിജ്ഞാനകോശം, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഗസ്റ്റ് എഡിറ്റർ, ആഗ്രയിലെ സൻസ്കാർ ഭാരതിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986-ൽ കേന്ദ്രസർവീസിൽ നിന്നു പിരിഞ്ഞു.[1]

പ്രധാന കാവ്യസമാഹാരങ്ങൾ.തിരുത്തുക

 • അസ്‌ത്രമാല്യം
 • ഹംസധ്വനി
 • അപൂർണതയുടെ സൗന്ദര്യം
 • നാറാണത്തു കവിത
 • കുറുംകവിത
 • ഭൂപാളം
 • നിശാഗന്ധി
 • ഹംസധ്വനി
 • അമ്മത്തോറ്റം
 • സാമം സംഘർഷം
 • ശ്യാമസുന്ദരം
 • ആയർകുലത്തിലെ വെണ്ണ

നിരൂപണ ഗ്രന്ഥങ്ങൾതിരുത്തുക

മറ്റുള്ളവതിരുത്തുക

 • ഈശ്വരന്റെ സ്വന്തം നാട് (യാത്രാവിവരണം)
 • ജവഹർലാൽ നെഹ്റു (ജീവചരിത്രം)
 • ഉണ്ണായിവാര്യർ (ഇംഗ്ലീഷിലുള്ള ജീവചരിത്രവും കാവ്യപഠനവും)
 • ബ്ലാക്ക്മണി (നോവൽ)
 • ഝാൻസിറാണി (ആട്ടക്കഥ)
 • ആറ് ഷെയ്ക്സ്പിയർ നാടകങ്ങൾ
 • ഗേഥേയുടെ ഫൌസ്റ്റ് കാവ്യനാടകം (വിവർത്തനം )

പുരസ്കാരങ്ങൾതിരുത്തുക

 • കേരളസാഹിത്യ അക്കാദമിയുടെ അവാർഡ്‌ (കവിയും കവിതയും - നിരൂപണം 1986)[2]
 • കേരളസാഹിത്യ അക്കാദമിയുടെ അവാർഡ്‌ (നിശാഗന്ധി - കവിത 1990)
 • ഓടക്കുഴൽ അവാർഡ്‌ (നിശാഗന്ധി - 1991)
 • കേരള പാണിനി പുരസ്‌കാരം (മലയാള വൃത്തപഠനം - 1996) കിട്ടി.
 • ബാലസാഹിത്യ കൃതി (കവിത)ക്കുള്ള സംസ്ഥാന അവാർഡ് (കോലപ്പൻ പാണ്ടിത്തട്ടാൻ - 2002)
 • ഉള്ളൂർ അവാർഡ് (സാമം സംഘർഷം - (2005)
 • വള്ളത്തോൾ പുരസ്കാരം (2014)

അവലംബംതിരുത്തുക

 1. http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=784
 2. http://www.keralasahityaakademi.org/ml_aw2.htm
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ പി. നാരായണക്കുറുപ്പ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=പി._നാരായണക്കുറുപ്പ്&oldid=3067634" എന്ന താളിൽനിന്ന് ശേഖരിച്ചത്