നമസ്കാരം Lijujacobk !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാന്‍്‍ ഉപയോഗികാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികള്‍ക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റില്‍ അംഗത്വം എടുത്ത് താങ്കള്‍ക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റില്‍ അംഗത്വമെടുക്കാന്‍ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റില്‍ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയില്‍ വിലാസത്തിലേക്കു ഇമെയില്‍ അയച്ചാല്‍ മറ്റുള്ള വിക്കിപീഡിയര്‍ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാന്‍ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമില്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- Shiju Alex|ഷിജു അലക്സ് 03:43, 22 ഓഗസ്റ്റ്‌ 2008 (UTC)


പ്രിയ ലിജു,

വിക്കിപീഡിയയില്‍ എത്തിയതിനു നന്ദി. താങ്കള്‍ നല്‍കുന്ന സംഭാവനകള്‍ക്കു നന്ദി. ഏതാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊള്ളട്ടെ. വിക്കിപീഡിയയുടെ സ്വഭാവം വിജ്ഞാനകോശ ഗ്രന്ഥങ്ങളുടേതാണ്. ഉള്ളടക്കവും അതു തന്നെയായിരിക്കണം. ആസ്വാദനക്കുറിപ്പുകള്‍ എഴുതുവാനുള്ള സ്ഥലമല്ലെന്നു പറയേണ്ടതില്ലല്ലോ. ഐതിഹ്യമാലയെപ്പറ്റി ലിജു തുടങ്ങിയ ലേഖനം ആസ്വാദനക്കുറിപ്പായി മാറി. പരിചയക്കുറവുകൊണ്ട് സംഭവിക്കുന്നതാണ്. പരിചയത്തിലൂടെ ശീലമാക്കാവുന്ന കാര്യങ്ങളേ ഇവിടെയുള്ളു. ഐതിഹ്യമാലയില്‍ വരുത്തിയ തിരുത്തുകള്‍ ശ്രദ്ധിക്കുമല്ലോ.

മറ്റൊന്ന്, സന്ദേശങ്ങള്‍ നല്‍കുവാനായി വിക്കിപീഡിയ പ്രത്യേക സ്ഥലം തന്നെ നല്‍കുന്നുണ്ട്. അതാണ് സംവാദ പേജുകള്‍. ഐതിഹ്യമാല ലേഖനത്തിനൊടുവില്‍ നല്‍കിയപോലുള്ള സന്ദേശങ്ങള്‍ നല്‍കാന്‍ ആ പേജിന്റെ തന്നെ സംവാദം പേജിലെത്തിയാല്‍ മതി. അതുപോലെ ലിജുവിനെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കാനും മറ്റുമായി യൂസര്‍ പേജുമുണ്ട്. ഒരോ ഉപയോക്താവിനും സ്വന്തമായി സംവാദം പേജും.ഞാനിപ്പോള്‍ എഴുതുന്നത് ലിജുവിന്റെ സംവാദ മുറിയിലാണ്. ഇത്തരം നിര്‍ദ്ദേശങ്ങളും മലയാളം വിക്കിപീഡിയയിലെ കീഴ്വഴക്കങ്ങളും ഏറെക്കുറെ വിശദമായി വിവരിക്കുന്ന ഹെല്പ് പേജുകള്‍ ദയവായി ശ്രദ്ധിക്കുക.

തുടര്‍ന്നും മികച്ച ലേഖനങ്ങളെഴുതുക. ആശംസകള്‍ !!

Manjithkaini 05:27, 27 ജനുവരി 2006 (UTC)

dear friend, these are the topics i wish to contribute through the week.. just created an outline.. will start working on adding contents..

--simynazareth

വെട്ടിലും പച്ചക്കുതിരയും ഒന്നാണോ? വെട്ടില്‍ കൂട്ടമായി പറന്നു നടക്കുന്ന ഒരു പ്രാണിയല്ലേ? ബൈബിളില്‍ മോശെ ഫറവോയുടെ ഈജിപ്തിനെ വെട്ടില്‍ക്കിളികളെക്കൊണ്ടല്ലേ ആക്രമിച്ചത്. പച്ചക്കുതിര അധികം പറക്കാറില്ലല്ലോ..

Simynazareth 12:57, 17 ഓഗസ്റ്റ്‌ 2006 (UTC)simynazareth

സംവാദതാള്‍ ശൂന്യമാക്കരുത് തിരുത്തുക

പ്രിയ ലിജൂ,

താങ്കള്‍ ഇടയ്ക്കിടെ സംവാദ താള്‍ ശൂന്യമാക്കുന്നതു ശ്രദ്ധിച്ചു. വിക്കിപീഡിയ നയമനുസരിച്ച് ഒരു സംവാദ താളും ശൂന്യമാക്കാന്‍ പാടില്ല. വേണമെങ്കില്‍ അവ ആര്‍ക്കൈവ് ചെയ്യാം. രേഖകളായിരിക്കണം എന്നതിനാണല്ലോ അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ ഒപ്പുവയ്ക്കണം എന്നു നിഷ്കര്‍ഷിക്കുന്നതു. ഇതു പ്രത്യേകം ശ്രദ്ധിക്കുമല്ലോ. നന്ദി. --Manjithkaini 22:30, 26 സെപ്റ്റംബര്‍ 2006 (UTC)

മാപ്പ്, അറിഞ്ഞിരുന്നില്ല തിരുത്തുക

ഈ താള്‍ ശുന്യമാക്കരുത് എന്നറിഞ്ഞിരുന്നില്ല. ക്ഷമിക്കുക. ലിജു 23:00, 7 ഒക്ടോബര്‍ 2006 (UTC)

ചിട്ട തിരുത്തുക

താങ്കളുടെ താള്‍ ഒന്നടുക്കിയിട്ടുണ്ട്. ഇഷ്ട്മായില്ലെങ്കില്‍ പറയണംട്ട. --ചള്ളിയാന്‍ 03:07, 23 നവംബര്‍ 2006 (UTC)

ഒപ്പ് തിരുത്തുക

ലിജു, താങ്കള്‍ സം‌വാദ താളില്‍ ഒപ്പുവയ്ക്കാന്‍ മറക്കുന്നു, ആരാണെന്നറിയുന്നില്ല്. ശ്രദ്ധിക്കുമല്ലോ. --ചള്ളിയാന്‍ 04:37, 24 നവംബര്‍ 2006 (UTC)

ഫുട്ബോള്‍ തിരുത്തുക

സുഹൃത്തെ,

ദയവായി ഫുട്ബോള്‍ സംവാദതാള്‍ നിരീഷിച്ച് താങ്കളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ ലഭിക്കുമെന്ന് കരുതുന്നു.

--Jigesh 04:24, 26 നവംബര്‍ 2006 (UTC)

ഫയര്‍ഫോക്സ് പ്രശ്നം തിരുത്തുക

പ്രിയപ്പെട്ട ലിജു, ഫയര്‍ഫോക്സില്‍ എനിക്ക് മലയാളം വായിക്കാന്‍ പറ്റുന്നുണ്ട്. പക്ഷേ എഴുതാന്‍ പറ്റുന്നില്ല. ഫയര്‍ഫോക്സില്‍ കാണിക്കുന്ന റ്റെക്സ്റ്റ് ബോക്സുകളില്‍ മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ ചില്ലുകളും മറ്റും ശരിയാവുന്നില്ല. അതാണ് പ്രശ്നം. അതിന് എന്റെങ്കിലും പോംവഴി ഉണ്ടെങ്കില്‍ പറഞ്ഞു തരാമോ?. താങ്കളുടെ സഹകരണത്തിന് അകമഴിഞ്ഞ നന്ദി.. സസ്നേഹം --Vssun 04:30, 13 ഡിസംബര്‍ 2006 (UTC) ഐ ഇ ടാബ് ഞാന്‍ പരീക്ഷിച്ചില്ല. ഫയര്‍ഫോക്സിനെത്തന്നെ നന്നാക്കി എടുക്കാം എന്ന ശ്രമത്തിലാണ്. --Vssun 11:58, 14 ഡിസംബര്‍ 2006 (UTC)

ഫയര്‍ഫോക്സിലെ മലയാളം ശരിയാക്കാന്‍ തിരുത്തുക

ലിജു, ഫയര്‍ഫോക്സിലെ അക്ഷരപ്പെട്ടികളില്‍ ഇപ്പോള്‍ മലയാളം ശരിയായി വരുന്നുണ്ട്.. ആവശ്യമെങ്കില്‍ ക്രമീകരണങ്ങള്‍ തരാം --Vssun 07:56, 15 ഡിസംബര്‍ 2006 (UTC)

യാക്കോബായ തിരുത്തുക

ലിജു.. ഇത്തരം കാര്യങ്ങള്‍ തിരുത്തിയതിനു ശേഷം സംവാദം നടത്തുന്നതാണ് നല്ലതെന്നു തോന്നുന്നു.--Vssun 20:29, 1 ജനുവരി 2007 (UTC)

എന്റെ പോളിസി നേരെ തിരിച്ചാണ്.. പറയാനും ചര്‍ച്ച ചെയ്യാനും തുടങ്ങിയാല്‍ ചിലപ്പോള്‍ തിരുത്തല്‍ നടക്കാതെ പോകും.. അതുകൊണ്ട് ഉറപ്പുള്ള കാര്യങ്ങള്‍ ആദ്യം തിരുത്തണം എന്നാണ് എന്റെ അഭിപ്രായം.. ഉറപ്പില്ലെങ്കില്‍ മാത്രം ആദ്യം ചര്‍ച്ചയാ‍വാം. ആശംസകള്‍--Vssun 21:10, 1 ജനുവരി 2007 (UTC)

liju, യാക്കോബായ എന്നാണോ എന്നെനിക്കറിയില്ലായിരുന്നു. ഞാന്‍ ഹിന്ദു വിഭാഗത്തില്‍ പെട്ടയാളാണ്. ലദ്ദീന്‍ അറിയാം എന്നേ ഒള്ളൂ. താങ്കള്‍ പറഞ്ഞ ‘Miaphisitism‘ തപ്പി നോക്കി. വിക്കിയില്‍ ഇല്ല. ഞാന്‍ പറഞ്ഞ Monophysitism തന്നെയാണ് ഉള്ളത്. ല ബര്‍ദാനാ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, ബര്‍ദായി എന്നാണ്.

പിന്നെ അതിന്‍റെ തുടക്കം “യാക്കൂബ് ബരാദായി (Jacob Baradæus) എന്ന സിറിയന്‍ മെത്രാനില്‍ നിന്നാണ് ഈ പേര്‍ ഉണ്ടായത്.“ എന്തിനാണ് താങ്കള്‍ മാച്ചത്? അതിന് പ്രസക്തിയില്ല എന്നതു കോണ്ടാണോ അതോ എല്ലാവര്‍ക്കും അറിയാം എന്നതു കോണ്ടോ? Jacob എന്നത് ലദ്ദീനില്‍ യാക്കോബ് എന്നും സിറിയനില്‍ യക്കൂബ് എന്നുമല്ലേ ഉച്ഛരിക്കുക. --ചള്ളിയാന്‍ 03:36, 2 ജനുവരി 2007 (UTC)

Jacob Baradæus എന്നതും അതു അദ്ദേഹം ധരിച്ചിരുന്ന barda'than എന്ന കുതിരകളുടെ കുപ്പായത്തില്‍ നിന്നുണ്ടായ പേരാണെന്നും എഴുതേണ്ടിവരും ലിജു, കാരണം അത് രണ്ടും ഉപയോഗിച്ചു കാണുന്നുണ്ട്. പിന്നെ jacobites എന്നു ആംഗലേയ പത്രങ്ങളിലും കണ്ടിട്ടുണ്ട്. --ചള്ളിയാന്‍ 05:08, 2 ജനുവരി 2007 (UTC)

chronology തിരുത്തുക

it is taken from a doctoral thesis about nazranis from dr. menachery. one of the great researchers of history of christianity in Kerala and India. --ചള്ളിയാന്‍ 03:15, 4 ജനുവരി 2007 (UTC) did you closely read them?

യക്കോബായ പ്രശനം തിരുത്തുക

ലിജു, താങ്കള്‍ പറഞ്ഞല്ലോ യാക്കോബായ എന്ന് സഭ ഉപയോഗിക്കുന്നില്ല എന്ന്. അതിനു കുറച്ചു തെളിവുകള്‍ തരാമോ? എന്നു മുതലാണ് ഇത് എന്നറിയാനാണ്. ഞാന്‍ ഇന്നലെ ഇതിനായി ക്രി. വ. 825-ല് സ്ഥാപിക്ക്പ്പെട്ട അകപ്പറമ്പ് യക്കോബായ പള്ളിയില്‍ പോയി അവിടെ സന്ദര്‍ശിച്ചിട്ടുള്ള പ. പാത്രിയാര്‍ക്കിസ് സാഖാ ബാവ പോലും യാക്കോബായ് എന്ന് എഴുതിക്കാണുന്നു. അദ്ദേഹമല്ലേ സഭാ തലവന്‍. ഇത് 2001 ലെ യാണ്. അതിനു ശേഷമാണോ മാറ്റം. പിന്നെ ഇപ്പോഴും പള്ളികളുടെ പേര്‍ എഴുതിയിരിക്കുന്നതും അങ്ങനെ തന്നെ. തീര്‍ച്ചയായും താങ്കള്‍ പറഞ്ഞതില്‍ സംശയമുണ്ട്. പിന്നെ യു. എസില്‍ മാത്രമാണോ ഈ മാറ്റം? അതും അറിഞ്ഞാല്‍ കൊള്ളാം--ചള്ളിയാന്‍ 02:18, 5 ജനുവരി 2007 (UTC)

പിറന്നാള്‍ ആശംസകള്‍ തിരുത്തുക

  പിറന്നാ‍ള്‍ ദിനത്തില്‍ എല്ലാ വിധ മംഗളങ്ങളും നേരുന്നു ! - വിക്കിപീഡിയ പിറന്നാള്‍ സമിതി.
പിറന്നാള്‍ മംഗളങ്ങള്‍ നേരുന്നു - ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 16:57, 24 ജനുവരി 2007 (UTC)

പിറന്നാള്‍ ആശംസകള്‍ - സ്നേഹത്തോടെ --Vssun 17:02, 24 ജനുവരി 2007 (UTC)

പിറന്നാള്‍ ആശംസകള്‍ --ചള്ളിയാന്‍ 06:19, 25 ജനുവരി 2007 (UTC)
  ജന്മദിനാശംസകള്‍‍--പ്രവീണ്‍:സംവാദം‍ 07:10, 25 ജനുവരി 2007 (UTC)

ആശംസകള്‍ നൂറു നൂറാശംസകള്‍--Shiju Alex 07:44, 25 ജനുവരി 2007 (UTC)

പിറന്നാള്‍ ആശംസകള്‍,എല്ലാ ആയുരാര്യോഗ്യവും നേരുന്നു!! --ജിഗേഷ് | ജിഗേഷിനോടു പറയൂ 08:12, 25 ജനുവരി 2007 (UTC)

ലിജുവിനു പിറന്നാളാശംസകള്‍. അതിലുപരിയായി രണ്ടുദിവസം കഴിഞ്ഞു വരുന്ന ആദ്യതിരുത്തല്‍ വാര്‍ഷികത്തിന്റെയും ആശംസകള്‍. :) മന്‍‌ജിത് കൈനി 08:02, 25 ജനുവരി 2007 (UTC)

എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി. ലിജു മൂലയില്‍ 23:48, 25 ജനുവരി 2007 (UTC)

ചരിത്രം തിരുത്തുക

മലങ്കര സുറിയാനി ലേഖനത്തില്‍ എഴുതിയ സഭാചരിത്രം എവിടെ നിന്ന് എന്ന് പ്രമാണാധാര സൂചിയില്‍ കൊടുത്താല്‍ നല്ലതായിരുന്നു. --ചള്ളിയാന്‍ 09:46, 6 ഫെബ്രുവരി 2007 (UTC)

ഋ കാരം? തിരുത്തുക

‘വൃ‘ വരാന്‍ vr^ ആണ് ടൈപ്പ് ചെയ്യേണ്ടത് --ചള്ളിയാന്‍ 05:09, 12 ഫെബ്രുവരി 2007 (UTC)

മെംബര്‍മാരുടെ ചിത്രം തിരുത്തുക

എനിക്കു വ്യക്തമല്ല ലിജു!! പക്ഷെ ഇത് ശ്രദ്ധിക്കു? http://ml.wikipedia.org/wiki/User:Pravs . ഇനി എന്തു പറയുന്നു??!! എനിക്ക് താങ്കള്‍ പറഞ്ഞതിനെ കുറിച്ച് യാതൊരറിവുല്ല. ആരെങ്കിലും വ്യക്തമാക്കി തന്നാല്‍ ഉപകാരമാണ്. --ജിഗേഷ് | ജിഗേഷിനോടു പറയൂ 06:52, 13 ഫെബ്രുവരി 2007 (UTC)


സ്വന്തം ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതില്‍ കുഴപ്പമില്ല്ല എന്നാണ് ഇംഗ്ലീഷ് വിക്കിയില്‍ തിരഞ്ഞപ്പോള്‍ കിട്ടിയത്. താഴെയുള്ള ഖണ്ഡിക കാണൂ.
Some people add information about themselves as well, possibly including contact information (email, instant messaging, etc), a photograph, their real name, their location, information about their areas of expertise and interest, likes and dislikes, homepages, and so forth. (NB: If you are concerned with privacy, you may not want to emulate this.)
കൂടുതല്‍ വിവരത്തിനു ഇംഗ്ലീഷ് വിക്കിയിലെ ഈ ലിങ്ക് കാണൂ. http://en.wikipedia.org/wiki/Wikipedia:User_page

--Shiju Alex 09:33, 13 ഫെബ്രുവരി 2007 (UTC)

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ തിരുത്തുക

ആ ലേഖനം ഇന്നലെ ഡീലീറ്റ് ആയല്ലോ ലിജു --ജിഗേഷ് | ജിഗേഷിനോടു പറയൂ 02:57, 23 ഫെബ്രുവരി 2007 (UTC)

ആ മുദ്രാവാക്യം സിമിയുടെ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യം ആയിരുന്നു.ആ ഭാഗം സിമി എന്ന ലേഖനത്തില്‍ ചേര്‍ക്കാമായിരുന്നു. തീവ്രവാദവും നമ്മുടെ രാജ്യത്തിനു എതിരായി വരുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയിട്ട്. തീവ്രവാദമോ, രാജ്യത്തിനെതിരയോ വരുന്ന കാര്യങ്ങള്‍ നമുക്ക് എഡിറ്റു ചെയ്തല്‍ മതി. ബാക്കി വിക്കിക്കു ചേരുന്നതൊക്കെ വരെട്ടെ എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ച് മുസ്ലിം സംബന്ധിയായ ലേഖനങ്ങള്‍ എഴുതാന്‍ വിക്കിയില്‍ ആരും ഇല്ലാത്തപ്പൊള്‍ --Shiju Alex 05:07, 23 ഫെബ്രുവരി 2007 (UTC)

പ്രസ്തുത വാചകം സിമിയുടെ മുദ്രാവാക്യങ്ങളിലൊന്നായിരുന്നുവെന്ന് സിമി എന്ന ലേഖനത്തില്‍ ഉണ്ട്. മന്‍‌ജിത് കൈനി 05:26, 23 ഫെബ്രുവരി 2007 (UTC)

കോപ്പിയടിക്കുന്നവര്‍ക്ക് താരകം ഉണ്ടായിരുന്നെങ്കില്‍ ആദ്യം എനിക്ക് കിട്ടിയാനേ!. പോട്ടേ താങ്കളുടെ മെയില്‍ (ജിമെയില്‍) എന്താണ്?
തന്നവാരിത്തീനിയുടെ ലേഖനത്തെക്കുറിച്ച് എതിര്‍പ്പില്ല. പക്ഷേ അദ്ദേഹം ഇത്തരം വിവാദപരമായ വിഷയങ്ങള്‍ മാത്രമേ തിര്‍ഞ്ഞെടുക്കുന്നുള്ളൂ, അവയില്‍ തന്നെ വിവാദപരമായ പരാമര്‍ശങ്ങള്‍ കൂടുതലായും ഉള്‍ക്കൊള്ളിക്കുന്നു. വായനക്കാര്‍ക്ക് ഇഷ്ടപ്പെടാവുന്ന എത്രയോ മറ്റു കാര്യങ്ങള്‍ എഴുതാമായിരുന്നു. ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തു എന്നേ ഉള്ളൂ. --ചള്ളിയാന്‍ 04:31, 5 മാര്‍ച്ച് 2007 (UTC)

ക്രിസ്തുമതം തിരുത്തുക

ലിജു,

ഞാന്‍ ഒരു ചിത്രം ചേര്‍ത്തിട്ടൂണ്ട് താങ്കള്‍ക്ക് ആചിത്രത്തിന് ആവശ്യമായ അടികുറിപ്പുകള്‍ ചേര്‍ക്കാന്‍ സാധിക്കുന്നു വിചാരിക്കുന്നു. ഒന്നു ശ്രദ്ധിക്കണെ!! --  ജിഗേഷ്  ►സന്ദേശങ്ങള്‍  05:52, 15 മാര്‍ച്ച് 2007 (UTC)

Malayalam Zero തിരുത്തുക

ലിജൂ എങ്കില്‍ ഞാന്‍ കാണുന്നത് തെറ്റായിട്ടായിരിക്കും . വിക്കിപ്പീഡിയ ഉപയോഗിക്കുന്ന ഫോന്ട് മാറ്റാന്‍ എന്തെങ്കിലും വഴിയുന്ടൊ? 14:46, 24 മാര്‍ച്ച് 2007 (UTC)


യാക്കോബായ, ഓര്‍ത്തോഡോക്‍സ്, സുറിയാനി, മലങ്കര തിരുത്തുക

ലിജൂ,

ഒരാള്‍ എന്ത് എഴുതണം എന്ന് തീരുമാനിക്കുന്നത് അയാള്‍ തന്നെയാണകിലും താങ്കളുടെ യാക്കോബായ, ഓര്‍ത്തോഡോക്‍സ്, സുറിയാനി, മലങ്കര എന്നിവ വച്ചുള്ള പെര്‍മ്യൂട്ടേഷന്‍ വളരെ അരോചകം ആയി തുടങ്ങിയിട്ടുണ്ട്.

ഈ സഭയ്ക്ക് ദൈവശാസ്ത്രപരമായ കാരയ്ങ്ങള്‍ ഒന്നും ഇല്ലേ? വെറും പാരമ്പര്യം പറഞ്ഞു കൊണ്ടുള്ള വാചക കസര്‍ത്ത് മാത്രമേ ഉള്ളോ?

പിന്നെ താങ്കള്‍ കരുതുന്നത് പോലെ എനിക്ക് ഈ പാരമ്പര്യം അറിയാത്തതും ഇതിന്റെ ചരിത്രം അറിയാത്തതും ഒന്നും അല്ല. ഞാനും ഈ പാരമ്പര്യത്തില്‍ നിന്ന് ഒക്കെ തന്നെ വന്നതും താങ്കള്‍ പറഞ്ഞ പോലെ ഈ സഭകളില്‍ ഒക്കെ പുരോഹിതര്‍ അടക്കമുള്ള ബന്ധുജനങ്ങള്‍ ഉള്ളതും ആണ് .

പക്ഷെ താങ്കളുടെ യാക്കോബായ, ഓര്‍ത്തോഡോക്‍സ്, സുറിയാനി, മലങ്കര എന്നിവ വച്ചുള്ള പെര്‍മ്യൂട്ടേഷന്‍ കണ്ട് കണ്ട് തല പെരുത്തു തൂടങ്ങിയിട്ടുണ്ട്. മറ്റ് ദൈവശാസ്ത്രപരമായ ലേഖനങ്ങളില്‍ കൈവെക്കേണ്ട സമയം ആയിരിക്കുന്നു.

മാത്രമല്ല താങ്കളുടെ ലേനഖങ്ങള്‍ നിഷ്പക്ഷം ആണെന്ന് താങ്കള്‍ മാത്രം ആണ് കരുതുന്നത്. എല്ല കാര്യത്തിലും ഇംഗ്ലീഷ് വിക്കിയിലെ റെഫറന്‍സുകള്‍ തരേണ്ട. കാരണം അവിടെയും ലേഖങ്ങള്‍ എഴുതുന്നത് http://en.wikipedia.org/wiki/User:Lijujacobk തന്നെയാണ്.

മലയാളം വിക്കിയില്‍ ദൈവശാസ്ത്രപരമായ് എത്ര ലേഖങ്ങ്ങള്‍ എഴുതാന്‍ കിടക്കുന്നു. ദൈവശാസ്ത്ര പരമായ വിഷയങ്ങളില്‍ സംവാദം നടത്തിയാല്‍ പിന്നേയും കാര്യം ഉണ്ട്. ഈ സഭയുടെ പേരില്‍ തല്ല് കൂടുന്നതില്‍ എനിക്ക് ഒട്ടും താല്‍‌പര്യം ഇല്ല. --Shiju Alex 15:48, 28 മാര്‍ച്ച് 2007 (UTC)

മധ്യസ്ഥ ശ്രമം തിരുത്തുക

ലിജു, ഷിജു, അജു, ബിജു, എന്നിങ്ങനെയുള്ള എല്ലാ കൃസ്ത്യാനികളും അവര്‍ ഏത് സഭയില്‍ നിന്നുള്ളവരായാലും കേള്‍ക്കാനായി ഈ സഭകളില്‍ ഇല്ലാത്ത ഒരു കമ്യൂണിസ്റ്റ് ആദര്‍ശം ഇഷ്ടപ്പെടുന്ന കോണ്‍ഗ്രസ്കാരനായ ഭാരതീയ ജനതയുടെ അംഗം, ക്ഷേത്രത്തില്‍ പോകാത്ത ജന്മം കൊണ്ട് ഹിന്ദുവായിപ്പോയ ചള്ളിയാന്‍ എഴുതുന്നത്.


എന്നാല്‍ എനിക്ക് കേരളത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ അഭിമാനമുണ്ട് എന്തുകൊണ്ടെന്നാല്‍ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ മത പീഡനം എന്ന് പറഞ്ഞ് കണ്ണും ചെവിയും കുത്തിപ്പൊട്ടിക്കുകയും തൊലി ഉലിച്ചും, ജീവനോടെ ചുട്ടുകരിച്ചും കൊന്നിരുന്നപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ അതിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.(അതിന്‍റെ കാരണങ്ങള്‍ എന്തു തന്നെയായാലും) ക്രിസ്തുമതം മാത്രമല്ല മറ്റെല്ലാം മതങ്ങളും ഇങ്ങനെ തന്നെ. ആര്‍ക്കും ഇവിടെ നിന്ന് തിക്താനുംഭവമുണ്ടായതായി എനിക്ക് (അത്ര ചരിത്രം ഒന്നും അറിയാത്ത ആളാണ് എങ്കിലും) അറിവില്ല.

ചരിത്രം മഹത്തരമാകുന്നത് അത് മാനവരാശിക്ക് നല്ലത് നല്കുമ്പോഴാണ്. അല്ലതെ തമ്മില്‍ തല്ലുന്നത് ചരിത്രമാകാന്‍ വഴിയില്ല. അത് പല്ലിനെ ഇടയില്‍ കുത്തി മറ്റുള്ളവരെ മണപ്പിക്കുന്ന സ്വഭാവത്തിനോപ്പമേ നില്‍കൂ. സഹിഷ്ണുത എന്നത് ഇതിനെയല്ല മറിച്ച് എന്തും ഉള്‍ക്കൊള്ളാനുള്ള കഴിവിനെയാണ് ഉദ്ദേശിക്കുന്നത്.

ലേഖനം എഴുതി ശരി എത് തെറ്റ് ഏത് എന്ന് കേരള ജനതയെ അറിയിക്കാന്‍ നമുക്കാവില്ല. അതിന് ഒരു പ്രദേശിക പത്രത്തിന്റെ അത്ര റീഡര്‍ഷിപ്പ് മലയാളം വിക്കിക്കുണടോ എന്നെനിക്ക് സംശയം ഉണ്ട്. നാം ഇവിടെ വരുന്നവര്‍ക്ക് മുന്നില്‍ തുറന്നിടുന്ന രണ്ട് കാര്യങ്ങള്‍ ആണ്. ഒന്ന് പൂമണം പരക്കുന്ന ലേഖനവും മറ്റൊന്ന് പല്ലിന്‍റെ ഇടയില്‍ കുത്തിയ ടൂത്ത് പിക്ക് വച്ച സം‌വാദവും.

ലേഖനം നിഷ്പക്ഷമാക്കാന്‍ ശ്രമം എല്ലായിടത്തു നിന്നും വേണ്ടതാണ്. അതിന് അതേ പക്ഷത്തുള്ളയാള്‍ എഴുതിയാല്‍ തീര്‍ച്ചയായും അയാള്‍ അറിയാതെ ചായ്‍വ് വന്നു പോകും അതിന് അയാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാരണം അയാള്‍ക്ക് കിട്ടുന്ന റഫറന്‍സ് ഏകപക്ഷീയമായിരിക്കാം. അങ്ങനെയുള്ളപ്പോള്‍ തെളിവുകള്‍ സഹിതം മറ്റുള്ളവര്‍ക്ക് തിരുത്താവുന്നതാണ്.

(എന്‍റെ രീതി എന്തെന്നു വച്ചാല്‍ എനിക്ക് അറിയാവുന്ന ഒരു കാര്യവും ഞാന്‍ ലേഖനമാക്കാന്‍ ഉദ്ദേശിക്കാറില്ല. (അത് കൊണ്ട് എനിക്ക് പ്രയോജനം ഇല്ലാത്തത് കോണ്ടാണ്! :) ) ഞാന്‍ എനിക്കറിയാത്ത കാര്യങ്ങളെക്കുറിച്ച് പഠിച്ച് അത് ലേഖനമാക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ എന്‍റെ വിജ്ഞാന മണ്ഡലം എങ്ങനെ വലുതാക്കാമെന്നും അത് ഒരു പെര്‍മനന്‍റ് നോട്ട് ബുക്കായി വക്കാമെന്നും ഞാന്‍ കരുതുന്നു. അതിനാല്‍ എന്‍റെ ജാതി, എന്‍റെ ജോലി എന്‍റെ . എന്‍റെ. ഒന്നും ഞാന്‍ എഴുതുന്നില്ല. കാരണം അത് പക്ഷപാതമുള്ളതാവും എന്നെനിക്കറിയാം (കാക്കക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്)

എന്തിനെക്കുറിച്ചും നമ്മുടെ അറിവ് പരിമിതമായിരിക്കാം. നാം ശരി എന്ന് വിശ്വസിക്കുന്ന കാര്യം നാളേ തെറ്റാണ്‌ എന്ന് സ്ഥാപിക്കപ്പെടാം അത് കൊണ്ട് ഒന്നിനെക്കുറിച്ചും കടും പിടുത്തം പാടില്ല. ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞവന്‍റെ നാക്ക് പിഴുതെടുത്തവരാണ് നമ്മള്‍. അത് കൊണ്ട് നമ്മള്‍ ചെയ്യുന്നതിനേക്കാല്‍ മുന്ന് ഒന്നു കൂടെ ആലോചിക്കേണ്ടതാണ് ചുരുങ്ങിയ പക്ഷം ആ സം‌വാദം താളില്‍ എഴുതുന്നതിനെ പറ്റിയെങ്കിലും രണ്ടു വട്ടം ആലോചിക്കണം.


നിങ്ങളുടെയെല്ലാം ചള്ളിയാന്‍.

(അടുത്തത് ഭീഷണിയാണ് ഇത് ഏറ്റില്ലെങ്കില്‍)

നന്ദി ലിജു. ഉപദേശങ്ങള്‍ നല്‍കാന്‍ ആര്‍ക്കും കഴിയും അത് സ്വീകരിക്കാന്‍ (നല്ലതെങ്കില്‍) വലിയ മനസ്സ് വേണം. ലിജുവിന് അത് ഉണ്ടെന്ന് തോന്നുന്നു. വേണമെങ്കില്‍ മുകളിലെ ഉപദേശങ്ങള്‍ മായ്ച്ചു കളയാം. അത് ഇനി അവിടെ കിടക്കുന്നതിന് പ്രസക്തിയില്ല. അല്ലെങ്കില്‍ അത് സഭയുടെ താളിലേക്ക് മാറ്റാം. :)

--ചള്ളിയാന്‍ 02:15, 29 മാര്‍ച്ച് 2007 (UTC)

വളരെ സന്തോഷം തിരുത്തുക

പ്രിയപ്പെട്ട ലിജു,

താങ്കളുടെ ലേഖനങ്ങളും സംവാദങ്ങളും ശ്രദ്ധാപൂര്‍വ്വം ശ്രദ്ധിക്കുന്നുണ്ട് ഞാന്‍ . അത്രവലിയ പ്രശ്നങ്ങള്‍ ഒന്നും കാണാത്തത് കൊണ്ടാണ് ലേഖനങ്ങളില്‍ ഇടപ്പെടാതിരുന്നത്. ചള്ളിയാനെ പോലെ ഒരു ഹിന്ദുവായ ഞാന്‍ ഈ ലേഖനങ്ങളില്‍ കൈ വെക്കാതിരുന്നത് വേറെ ഒന്നും കൊണ്ടല്ല താങ്കള്‍ അര്‍പ്പണബോധത്തോടെ എല്ലാം ശരിയാക്കിയെടുക്കുന്നുണ്ടെന്ന് തോന്നിയത് കൊണ്ടാണ്. ലിജു ദയവായി എല്ലാ ലേഖനങ്ങളും ശരിയായ റെഫറന്‍സ് കൊടുത്ത് ചെയ്യുക. ഞാന്‍ ഈ വിഷയത്തില്‍ ആധികാരികമായി ഇടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഒട്ടം സമയമില്ലാത്തത് കൊണ്ടാണ്. നമ്മുടേത് ഒരു നല്ല വിക്കി സമൂഹമല്ലെ?! സംവാദങ്ങള്‍ തര്‍ക്കങ്ങള്‍ എന്നല്ല മറിച്ച് അത് ശരിയായ ഒരു വ്യസ്ഥിതി ഉണ്ടാക്കാന്‍ വേണ്ടിയുള്ള ഒരു ബദ്ധപ്പാട് മാത്രമാണ്. എനിക്ക് താങ്കളുടെ സഭയിലെ പലവ്യക്തികളെയും വളരെ നന്നായി പരിചയമുണ്ട്. ഒരു സുഹൃത്ത് സഭ സെക്രട്ടറിയാണ്. സുറിയാനി സഭയിലെ ഒരു അച്ചന്‍ എന്റെ ശിഷ്യനുമാണ്. മാത്രവുമല്ല താങ്കളുടെ സഭയിലെ മെത്രാന്മാര്‍ ഉപയോഗിക്കുന്ന വടി(പാമ്പും കുരിശും) എന്റെ മുത്തച്ചന്‍ ബ്രിട്ടീഷുകാരുടെ കാലം മുതല്‍ക്കെ ഉണ്ടാക്കി കൊടുക്കാന്‍ തുടങ്ങിയതാണ്. അത്രമാത്രം സുറിയാനി സഭയുമായി ബന്ധമുള്ള ഒരാ‍ളാണ് ഞാന്‍. മതങ്ങളെകുറിച്ച് ആധികാരികമായി എഴുതണമെങ്കില്‍ എല്ലാ മതങ്ങളെ കുറിച്ച് അറിയണം മാത്രവുമല്ല അവയിലെ വിഭാഗങ്ങളുടെ വൈചിത്രം അറിയണം. ഇത് എന്റെ അനുഭവമാണ്. അല്ലാതെ നമ്മള്‍ ഒന്നും മാത്രം എത്ര പൂര്‍ണമായി പഠിച്ചിട്ടുകാര്യമില്ല. ഞാന്‍ ഒരു വിധത്തില്‍ പെട്ട എല്ലാ മതവിഭാഗങ്ങളുമായി ബന്ധമുള്ള ആള്‍ ആണ് (പുരോഹിതന്‍ മാരുമായി). കൃസ്ത്യാനികളൂടെ പലരീതിയിലുള്ള ആചാരങ്ങളും(എല്ലാവിഭാഗവും) മനസിലാക്കിയിട്ടുണ്ട്. പലവ്യക്തികളെയും പരിചപ്പെട്ടിട്ടുണ്ട്. പക്ഷെ ഇതെല്ലാം എന്നെ പഠിപ്പിച്ചത് മതം എന്ന സത്യത്തിനപ്പുറത്ത് വിഭാഗം വരുന്നത് ചിലരുടെ വ്യക്തിപരമായ കാഴ്ചപ്പാടില്‍ ഉടലെടുത്ത് അതിന് അനുയായികള്‍ ഉണ്ടായത് ആണെന്നാണ്. ലിജു മേല്‍ പറഞ്ഞതൊന്നും കണ്ട് വിഷമം കൊള്ളേണ്ട, ഊറ്റം കൊള്ളണ്ട.. മറിച്ച് കൂടുതല്‍ അറിവുകള്‍ നേടാന്‍ ശ്രമിക്കൂ... താങ്കളുടെ ഉള്ളില്‍ ലോകനന്മായാണുള്ളത്! താങ്കള്‍ വിചാരിച്ചാല്‍ തീര്‍ച്ചയായും പൂര്‍ണത ഉള്‍കൊള്ളുന്ന ഒരു പാട് ലേഖനങ്ങള്‍ ഇനിയും ഉണ്ടാകും. ഞങ്ങള്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അതെല്ലെ. എല്ലാവരുടെയും സഹകരണവും!! സ്നേഹത്തോടെ. നല്ലത് മാത്രം ആഗ്രഹിച്ച് കൊണ്ട്,

എല്ലാവര്‍ക്കും വേണ്ടി, താങ്കള്‍ ഈ സന്ദേശം ഒരു പ്രചോദനമാകട്ടെ എന്നു കരുതികൊണ്ട്, --  ജിഗേഷ്  ►സന്ദേശങ്ങള്‍  02:25, 29 മാര്‍ച്ച് 2007 (UTC)

സം‌വാദം അവസാനിപ്പിക്കാം തിരുത്തുക

പത്താം ക്ലാസ് എന്നോ പി.എച്ച്. ഡി. എന്നോ വ്യത്യാസം ആര്‍ക്കും ഇല്ല. വര്‍ണ്ണവിവേചനവും ഇല്ല. അതാണ് വിക്കിയെ മഹത്തരമാക്കുന്നത് എന്ന് എനിക്ക് തോന്നുന്നൂ. വിരലിലെണ്ണാവുന്നവരേ മലയാളം വിക്കിയില്‍ എഴുതുന്നുള്ളൂ. അതില്‍ താങ്കളും ഒട്ടും പിന്നിലല്ല. വിക്കിയെ നമ്മള്‍ എങ്ങനെ യൂട്ടിലൈസ് ചെയ്യുന്നു എന്നത് അവരവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ ആണ്. താങ്കള്‍ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് വിലകല്പിക്കുന്നു എന്നതും തെറ്റു വന്നു എന്ന് സമ്മതിക്കാന്‍ തയ്യാറായതും എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല ഒരു മാനുഷിക ഗുണമാണ്. മറ്റുള്ളവര്‍ ഈ കാര്യത്തില്‍ തെറ്റുകള്‍ വരുത്തിയില്ല എന്നല്ല. അവരേക്കാള്‍ ഒരു പടി മുന്നില്‍ താങ്കള്‍ എത്തി എന്നാണ് ഞാന്‍ കരുതുന്നത്. വിക്കിയെ നമ്മുടെ കൊച്ചു കേരളത്തിന്‍റെ പകര്‍പ്പ് ആക്കാന്‍ ശ്രമിക്കുകയാണ് എല്ലാവരും ( അടിപിടി അപ്പോള്‍ സാധാരണം ‘) ). ഇവിടെ ഒരു കുടുംബം പോലെയല്ലേ നമ്മള്‍. അങ്ങോട്ടുമിങ്ങോട്ടുന്‍ ശാസിച്ചു എന്നു വച്ച് ആരോടും വിരോധം തോന്നരുത്. പിന്നേ ഈ സം‌വാദം ഇവിടെ അവസാനിപ്പിക്കുന്നു. ഇനി ആരും ഇതില്‍ കയ്യിട്ടു വാരരുത്. വാരിയാല്‍ കോലുമിട്ടായ്!

ഈ സം‌വാദം അവസാനിപ്പിച്ചു. ഇനി എന്തെങ്കിലും എഴുതണമെങ്കില്‍ അത് പഞ്ചായത്തില്‍

ലിജൂ ധൈര്യമായി മുന്നോട്ട് തിരുത്തുക

ഇതൊക്കെ ചേട്ടന്മാരുടെ ഉപദേശങ്ങളായിക്കരുതി ധൈര്യമായി മുന്നോട്ടു പോകൂ..--Vssun 08:01, 29 മാര്‍ച്ച് 2007 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Lijujacobk/Talk_archive_1&oldid=242422" എന്ന താളിൽനിന്ന് ശേഖരിച്ചത്