• കാലഘട്ടത്തിനനുസ്സരിച്ച്‌ പാർട്ടി നയങ്ങൾക്ക്‌ മാറ്റം വരണമെന്നാഗ്രഹിക്കുന്ന ആളായി ഇദ്ദേഹം കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്]. നയസമീപനങ്ങളിലെ മാറ്റം വ്യതിയാനമാണെന്ന വിമർശനം എം.എൻ.വിജയനും പാർട്ടിയിലെ ഒരു വിഭാഗവും ഉന്നയിച്ചിരുന്നു[അവലംബം ആവശ്യമാണ്]. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ചേരിതിരിവും ഗ്രൂപ്പ് പ്രവർത്തനവും നടക്കുന്നുവെന്നും പിണറായി വിജയൻ അതിൽ ഒരു വിഭാഗത്തിന്റെ നായകനാണെന്നും കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്].
  • നായനാർ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് പന്നിയാർ-ചെങ്കുളം-പള്ളിവാസൽ പദ്ധതികളുടെ നവീകരണത്തിനായി കാനഡയിലെ എസ്.എൻ.സി. ലാവ്‌ലിൻ എന്ന കമ്പനിയുമായി ഇദ്ദേഹം ഒപ്പുവച്ച[അവലംബം ആവശ്യമാണ്] കരാറിനെക്കുറിച്ച് ആരോപണമുണ്ടായതിനെ തുടർന്ന് യു. ഡി. എഫ് ഭരണകാലത്ത് സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തുകയും പിണറായി വിജയൻ തെറ്റു ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് ഇത് വീണ്ടും അന്വേഷിക്കാൻ സി.ബി.ഐ-യെ ഏൽപിക്കാൻ യു. ഡി. എഫ് തീരുമാനിച്ചു. തുടർന്ന് സി.ബി.ഐ. പിണറായി വിജയനെ ഒൻപതാം പ്രതിയായി ചേർക്കുകയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടുകയും ചെയ്തു. അഡ്വേക്കേറ്റ് ജനറലിന്റേയും, കേരളാ മന്ത്രിസഭയുടേയും ഉപദേശം മറികടന്ന് അന്നത്തെ കേരളാ ഗവർണ്ണർ ആർ.എസ്‌. ഗവായ്‌ സ്വന്തം നിലയിൽ പ്രോസിക്യൂട്ട്[‌ ചെയ്യാൻ അനുമതി നൽകി. മഹാരാഷ്ട്രയിൽ തന്റെ മകന്റെ തിരഞ്ഞെടുപ്പു വിജയത്തിന് കോൺഗ്രസ് സഹായം ഉറപ്പുവരുത്താൻ ആർ.എസ്‌. ഗവായ്‌ യു. ഡി. എഫ് നേതാക്കളുടെ ഇംഗിതത്തിനൊത്ത് ചെയ്തതാണിതെന്നു ആരോപണമുയർന്നു. കേരളാ ഗവർണ്ണറുടെ ഈ തീരുമാനത്തെ പിണറായി വിജയൻ സുപ്രീംകോടതിയിൽ ചോദ്യംചെയ്തു. അന്വേഷണത്തിലൂടെ പിണറായി വിജയൻ അഴിമതി നടത്തിയില്ലെന്നു തെളിഞ്ഞതിനു ശേഷം സി.ബി.ഐ തന്നെ അപ്രകാരം കോടതിയിൽ സത്യവാങ്‌മൂലം നൽകുകയുണ്ടായി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണു കേസിനു പിന്നിൽ എന്ന് സി.പി.ഐ.(എം) ആരോപിക്കുന്നു.
  • 2007 ഫെബ്രുവരി 16ന് ചെന്നൈ വിമാനത്താവളത്തിൽ വച്ച് സുരക്ഷാ പരിശോധനക്കിടെ പിണറായി വിജയന്റെ ബഗേജിൽ നിന്നും 5 വെടിയുണ്ടകൾ ഉദ്യോഗസ്ഥർ കണ്ടെടുക്കുകയുണ്ടായി. ലൈസൻസിന്റെ പകർപ്പ് ഫാക്സ് ആയി ലഭിച്ചതിനു ശേഷം ഉദ്യോഗസ്ഥർ അദ്ദേഹത്തെ പോകാൻ അനുവദിച്ചു.
  • തൊഴിലാളി നേതാവായി ഉയർന്നുവന്ന പിണറായിയുടെ മകന്റെ ബർമിങ്ഹാം യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസവും മകളുടെ സ്വാശ്രയ കോളേജിലെ പഠനവുമെല്ലാം അദ്ദേഹത്തിനെതിരെയുള്ള മറ്റു വിമർശനങ്ങളിൽ ചിലതാണ്‌. . എന്നാൽ കേരള ആദായ നികുതി വകുപ്പ് 2008 ജനുവരിയിൽ ഹൈക്കോടതിക്ക് നൽകിയ സത്യവാങ്ങ്‌മൂലത്തിൽ പിണറായിയുടെ മകന്റെ ബർമിങ്ങ്ഹാം സർവ്വകലാശാലയിലെ പഠിപ്പിന് പിണറായി വിജയൻ വക സാമ്പത്തിക സഹായമൊന്നും നൽകുകയുണ്ടായില്ല എന്ന വ്യക്തമാക്കുകയുണ്ടായി.
  • കേരളത്തിലെ ചില മുഖ്യധാരാ പത്ര-ദൃശ്യ മാധ്യമങ്ങളുടെ ഭാഗമായി സി.പി.ഐ.(എം)-നെതിരെ ഒരു ശക്തമായ മാധ്യമസിന്റിക്കേറ്റ് പ്രവർത്തിക്കുന്നതായി അദ്ദേഹം കരുതുന്നു. അത് ചില ഉദാഹരണസഹിതം അദ്ദേഹം പ്രസ്താവിച്ചതിനാൽ ആ പത്ര-ദൃശ്യ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തിന് എതിരെ ശക്തമായ വിമർശങ്ങളുണ്ടായി . [അവലംബം ആവശ്യമാണ്]
  • മാധ്യമസിന്റിക്കേറ്റിനെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനയെ, മാതൃഭൂമി പത്രാധിപനെതിരായ ഭീഷണിപ്പെടുത്തലായി ചിത്രീകരിച്ച് പത്രാധിപരുടെ ഗിൽഡ് അപലപിച്ചിരുന്നു.
  • പിണറായി വിജയൻ കൊട്ടാരതുല്യമായ വീട് നിർമ്മിച്ചതിനെപ്പറ്റി അന്വേഷിക്കാൻപോയ നാലു സഖാക്കളെ സസ്‌പെന്റ് ചെയ്തുകൊണ്ടാണ് പിണറായി വിജയൻ തനിക്കെതിരായ വിമർശനത്തെ അടിച്ചമർത്തിയത് എന്ന് ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന വാർത്ത പറയുന്നു. ആ നാലുപേരെ സി.പി.ഐ.എം പുറത്താക്കിയത് വേറെ കാരണങ്ങളായിരുന്നു എന്നതായിരുന്നു പിന്നീടുള്ള പത്രറിപ്പോർട്ട്.. ഇന്റർനെറ്റിൽ ചിലർ പ്രചരിപ്പിച്ച കൊട്ടാരതുല്യമായ വീടിന്റെ ചിത്രം കുന്നംകുളത്തുള്ള ഒരു വ്യക്തിയുടേതാണെന്ന് പിന്നീട് തെളിഞ്ഞു

ലാവ്‌ലിൻ കേസ്

തിരുത്തുക

1996 മുതൽ 1998 കാലഘട്ടത്തിൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി മന്ത്രിയായിരിക്കുമ്പോൾ, ലാവലിൻ കമ്പനിയുമായി നടന്ന സർക്കാർ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണമുണ്ടായി. ഇതിനെ തുടർന്ന് യു. ഡി. എഫ് ഭരണകാലത്ത് സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തുകയും പിണറായി വിജയൻ തെറ്റു ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു . എന്നാൽ പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐ പിണറായി വിജയനെ ഒൻപതാം പ്രതിയായി ചേർക്കുകയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടുകയും ചെയ്തു. സിപിഐ(എം) നേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യമുന്നണി മന്ത്രിസഭ സഭ അതിന് അനുമതി നിഷേധിച്ചെങ്കിലും അന്നത്തെ കേരളാ ഗവർണ്ണർ ആർ.എസ്. ഗവായി അദ്ദേഹത്തെ പ്രോസിക്യൂട്ട്‌ ചെയ്യാൻ അനുമതി നൽകി. മഹാരാഷ്ട്രയിൽ തന്റെ മകന്റെ തിരഞ്ഞെടുപ്പു വിജയത്തിന് കോൺഗ്രസ് സഹായം ഉറപ്പുവരുത്താൻ ആർ.എസ്‌. ഗവായ്‌ യു. ഡി. എഫ് നേതാക്കളുടെ ഇംഗിതത്തിനൊത്ത് ചെയ്തതാണിതെന്നു സിപിഐ(എം) ആരോപിച്ചിരുന്നു. കേരളാ ഗവർണ്ണറുടെ ഈ തീരുമാനത്തെ പിണറായി വിജയൻ സുപ്രീംകോടതിയിൽ ചോദ്യംചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ പിണറായി വിജയൻ ലാവലിൻ ഇടപാടിൽ സാമ്പത്തികലാഭം ഉണ്ടാക്കിയതിനു തെളിവ് ലഭിച്ചിട്ടില്ലന്നും അധികാരദുർവിനിയോഗം, കുറ്റകരമായ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്താൻ മാത്രമേ അന്വേഷണത്തിൽ തെളിവു ലഭിച്ചിട്ടുള്ളൂവെന്നും സി.ബി.ഐ കോടതിയിൽ സത്യവാങ്മൂലം നൽകുകയുണ്ടായി. തുടർന്ന് കേസിന്റെ വിചാരണ നടന്നിരുന്ന തിരുവനന്തപുരം സി.ബി.ഐ. കോടതിയിൽ പിണറായി വിജയൻ ഉൾപ്പെടെ ഏഴുപേർ വിടുതൽ ഹർജി സമർപ്പിച്ചു. അത് പരിഗണിച്ച കോടതി പിണറായി വിജയനെ കേസിൽ പ്രതിചേർത്ത് വിചാരണ തുടരാനുള്ള വസ്തുതകൾ സി.ബി.ഐ. സമർപ്പിച്ച കുറ്റപത്രത്തിൽ അടങ്ങിയിട്ടില്ലെന്ന് കണ്ടെത്തുകയും അഴിമതി, അധികാരദുർവിനിയോഗം, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയ ആരോപണങ്ങൾ അടങ്ങിയ കുറ്റപത്രം തന്നെ നിലനിൽക്കില്ലെന്നും പ്രസ്താവിച്ചു. നിലവിൽ ഈ സിബിഐ നൽകിയ അപ്പീലിൽ സുപ്രീം കോടതി പിണറായി വിജയന് നോട്ടീസ് അയച്ചിരിക്കുകയാണ്.

വാടിക്കൽ രാമകൃഷ്ണൻ വധക്കേസ്

തിരുത്തുക

മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് ആർ.എസ്.എസ്സിലേക്ക് എത്തിയ വാടിക്കൽ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു എന്നും അന്നത്തെ ഭരണസ്വാധീനം കൊണ്ട് പിണറായി വിജയൻ രക്ഷപ്പെട്ടതാണെന്നും ആർ.എസ്.എസ് ആരോപിക്കുന്നുണ്ട് .