1911 ൽ ആർതർ സർവേയർ കാനഡയിലെ മോൺട്രിയേലിൽ തുടങ്ങിയ ഒരു ചെറിയ എഞ്ചിനീയറിങ് ഉപദേശക സ്ഥാപനമായിട്ടായിരുന്നു തുടക്കം. പടിപടിയായി തളർച്ചയില്ലാതെ വളർന്ന സ്ഥാപനം വ്യവസായ ഫാക്ടറി ഡിസൈൻ രംഗത്തേയ്ക്കു കാലെടുത്തുവച്ചതു് ഇരുപതുകളിലും മുപ്പതുകളിലുമാണ്ടായ മാന്ദ്യത്തിൽ തകരാതെ പിടിച്ചു നില്ക്കാൻ ഉപകരിച്ചു. കേരളത്തിലെ പഴയ വൈദ്യുത നിലയങ്ങളുടെ അറ്റകുറ്റപ്പണികളുടെ കരാറുമായി ബന്ധപ്പെട്ട കരാറുകളിലെ അഴിമതി ആരോപണത്തിനു ശേഷം ഈ കമ്പനി കേരളത്തിൽ ജനശ്രദ്ധപിടിച്ചു പറ്റി.

എസ്.എൻ.സി. ലാവലിൻ
(SNC-Lavalin Group Inc.)
പൊതുമേഖലാ കമ്പനി
വ്യവസായംനിർമ്മാണമേഖല
സ്ഥാപിതം1911
ആസ്ഥാനംമോണ്ട്രിയൽ‍, ക്യൂബെക്, കാനഡ
പ്രധാന വ്യക്തി
ജാക്വെസ് ലമാറെ - അധ്യക്ഷൻ, സി.ഇ.ഒ.
ഉത്പന്നങ്ങൾഎഞ്ചിനീയറിങ് സേവനങ്ങൾ, പ്രോജക്റ്റ് മാനേജ്മെന്റ്
വരുമാനംIncrease$2.86 ശതകോടി അമേരിക്കൻ ഡോളർ
ജീവനക്കാരുടെ എണ്ണം
11,000 (2004)
വെബ്സൈറ്റ്www.snclavalin.com

1975 ലാണു് എസ്.എൻ.സി. എന്ന പേരു സ്വീകരിക്കുന്നതു്. പങ്കുകാരായ ആർതർ സർവേയർ, എമിൽ നെന്നിഗർ, ജോർജസ് ഷെനവർട്ട് എന്ന മൂന്നു പേരുടെ രണ്ടാം നാമത്തിന്റെ ആദ്യാക്ഷരങ്ങൾ. (Arthur Surveyer, Emil Nenniger and Georges Chênevert.)

1960 ൽ ലോകത്തിലെ ഏറ്റവും ഉയരും കൂടിയ മാനിക് 5 എന്ന ഡാം മാനികോഗൻ നദിക്കു കുറുകെ പണിതതോടെ അന്താരാഷ്ട്ര പ്രോജക്റ്റുകൾ തേടിവന്നു. അടുത്ത പ്രോജക്റ്റ് 1963-ൽ 780 മെഗാവാട്ടിന്റെ ഇടുക്കി വൈദ്യുതനിലയത്തിന്റെ രൂപകല്പനയും നിർമ്മാണവുമായിരുന്നു.

എഴുപതുകളിലും എൺപതുകളിലും കമ്പനി പ്രവർത്തനമേഖല വിപുലീകരിച്ചു. രൂപകല്പനയും നിർമ്മാണവും കൂടാതെ, സാമ്പത്തികപിന്തുണ നല്കലും കമ്പനിയുടെ സേവനങ്ങളിൽ വന്നു. വിവിധ വിഭാഗങ്ങളായി തിരിഞ്ഞും, മറ്റു കമ്പനികളെ വിലയ്ക്കു വാങ്ങിയും സ്ഥിരമായ പുരോഗതി ഈ കാലഘട്ടത്തിലും കമ്പനി കാഴ്ചവച്ചു. കൂടുതൽ വളർച്ച ലക്ഷ്യം വച്ചുകൊണ്ടു് 1986 ൽ കമ്പനി ആദ്യമായി പൊതുവിപണിയിൽ ഓഹരി ഇറക്കി.

കമ്പനിയുടെ ചരിത്രത്തിൽ ഏറ്റവും പ്രധാനമായ സംഭവം നടക്കുന്നതു് 1991 ലാണു്. കാനഡയിലെ ഏറ്റവും വലിയ രണ്ടു കമ്പനികളായ എസ്.എൻ.സി. ഇൻകോർപ്പറേറ്റഡും ലാവലിൻ ഇൻകോർപ്പറേറ്റഡും പരസ്പരം ഒത്തുചേർന്ന് എസ് എൻ സി ലാവലിൻ ഇൻകോർപ്പറേറ്റഡ് എന്ന അന്താരാഷ്ട്ര കമ്പനി പിറവിയെടുത്തു. തുടർന്നു് കൃഷി, അലൂമിനിയം, മരുന്നുനിർമ്മാണം, രാസനിർമ്മാണം, ഇന്ധനനിർമ്മാണം, പരിസ്ഥിതി പ്രവർത്തനങ്ങൾ, ഖനനം, ലോഹനിർമ്മാണം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ അജയ്യമായി.

ഇതും കാണുക

തിരുത്തുക

എസ്.എൻ.സി. ലാവലിൻ കേസ്

"https://ml.wikipedia.org/w/index.php?title=എസ്.എൻ.സി._ലാവലിൻ&oldid=1731861" എന്ന താളിൽനിന്ന് ശേഖരിച്ചത്