ആർ.എസ്. ഗവായി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ധാരാപ്പൂർ വില്ലേജിൽ 1930 ഒക്ടോബർ 30-ന്‌ ജനിച്ച രാമകൃഷ്ണൻ സൂര്യഭാൻ ഗവായി (മറാഠി: रामकृष्ण सूर्यभान गवई) കേരളത്തിലെ പതിനഞ്ചാം ഗവർണ്ണറാണ്‌.[1] . 12-ആം ലോകസഭയിലേക്ക് 1998-ൽ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജൂൺ 2006 മുതൽ ബീഹാറിലെ ഗവർണ്ണറായിരുന്നു. ബിഹാർ ഗവർണ്ണറായിരുന്ന അദ്ദേഹം കേരളത്തിലും ഗവർണ്ണറായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവായിരുന്നു. 1964തൽ 1984 വരെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായിരുന്നു. 12ആം ലോകസഭായിലും അംഗമയിരുന്നു. ദീക്ഷാഭൂമിയുടെ പരിപാലനചുമതലയുള്ള ഡോ ബാബാ സാഹിബ് അംബേദ്ക്കർ സ്മാരക സമിതിയുടെ ചെയർമാനയിരുന്നു. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മൂത്തമകൻ മുംബൈ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച് ജഡ്ജാണ്. രാമകൃഷ്ണൻ സൂര്യഭാൻ ഗവായി (ആർ എസ് ഗവായ്) 2015 ജൂലൈ 25 നു അന്തരിച്ചു

ആർ.എസ്. ഗവായി

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-30. Retrieved 2008-07-03.
"https://ml.wikipedia.org/w/index.php?title=ആർ.എസ്._ഗവായി&oldid=3809878" എന്ന താളിൽനിന്ന് ശേഖരിച്ചത്