നമസ്കാരം Vaisakhan Thampi !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 15:52, 12 ജൂൺ 2013 (UTC)Reply

കപടശാസ്ത്രം തിരുത്തുക

വൈശാഖൻജി, വിക്കിയിലേക്ക് സ്വാഗതം. കപടശാസ്ത്രം നന്നാവുന്നുണ്ട്. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുക, നമ്മളിവിടെ എഴുതുന്ന എന്തിനും മതിയായ അവലംബങ്ങൾ ചൂണ്ടിക്കാട്ടണം. ഉദാഹരണത്തിന് "ശാസ്ത്രം എന്ന പേരിൽ വിശ്വസിക്കപ്പെടുകയോ പ്രചരിക്കപ്പെടുകയോ ചെയ്യുന്ന വിശ്വാസങ്ങളോ, സമ്പ്രദായങ്ങളോ, അവകാശവാദങ്ങളോ ആണ് കപടശാസ്ത്രം എന്ൻ സാമാന്യേന വിശേഷിപ്പിക്കപ്പെടുന്നത്." എന്ന താങ്കൾ എഴുതുമ്പോൾ, ഇത് ആര്, എവിടെ, എപ്പോൾ പറഞ്ഞു എന്നതിന് തെളിവ് കൊടുക്കണം. അതാണല്ലോ ശാസ്ത്രം :)

അവലംബങ്ങൾ ചേർക്കേണ്ട വിധം വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ എന്നതാൾ വായിച്ചുനോക്കി മനസ്സിലാക്കുമല്ലോ. മാതൃകയ്കായി മറ്റ് താളുകളും നോക്കാം. സഹായമെന്തെങ്കിലും വേണമെങ്കിൽ എന്റെ സംവാദം താളിലും ചോദിക്കാം. ആശംസകളോടെ --Adv.tksujith (സംവാദം) 17:32, 28 ജൂൺ 2013 (UTC)Reply

വിക്കി എഴുത്ത് തീരെ ശീലമില്ല. ഇവിടത്തെ കീഴ്വഴക്കങ്ങളും ആചാരങ്ങളുമൊക്കെ പഠിച്ചു ഇതിന്റെ ഹിക്കുമത്ത് പിടികിട്ടുന്നതുവരെ നിങ്ങളെപ്പോലുള്ളവരുടെ 'കയറി നിരങ്ങൽ' എന്റെ എഴുത്തിൽ പ്രതീക്ഷിക്കുന്നു :) —ഈ തിരുത്തൽ നടത്തിയത് Vaisakhan Thampi (സം‌വാദംസംഭാവനകൾ)

  പരമാവധി പേർ കയറിയിറങ്ങട്ടെ. അപ്പോഴാണ് നാം തയ്യാറാക്കുന്ന ലേഖനത്തിന് കൂടുതൽ ആധികാരികത വരുക. അല്ലാതെ ആൽമരച്ചുവട്ടിൽ ധ്യാനിച്ചിരിക്കുമ്പോൾ ബോധോദയം കൊണ്ട് ഛർദ്ദിച്ചുവെയ്കുന്നവയല്ല വിക്കിലേഖനങ്ങൾ എന്നാണ് എന്റെ അഭിപ്രായം. എന്തായാലും മാഷ് ലേഖനത്തിന് അവലംബമാക്കിയ പുസ്തകം, പത്രം, മാസിക എന്നിവ ലേഖനത്തിൽ ചേർക്കുമല്ലോ... --Adv.tksujith (സംവാദം) 08:12, 29 ജൂൺ 2013 (UTC)Reply

അവലംബം തിരുത്തുക

മറ്റൊരു വിക്കിയിലേക്കോ, ബ്ലോഗിലേക്കോ അവലംബം കൊടുക്കുന്നതിനെ വിക്കിപീഡിയ പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാൽ ഇതു നീക്കം ചെയ്യുന്നു. അനുയോജ്യമായ മറ്റൊരു അവലംബം ചേർക്കുമല്ലോ(ഇംഗ്ലീഷ് വിക്കിയിൽ ഈ വാചകത്തിനു നൽകിയിരിക്കുന്ന അവലംബം ആയാലും മതി) നല്ലൊരു വിക്കി അനുഭവം ആശംസിച്ചുകൊണ്ടു്, സസ്നേഹം --അഖിലൻ 17:04, 10 ജൂലൈ 2013 (UTC)Reply

കൂടുതൽ മനസ്സിലാക്കാൻ അവലംബത്തിന്റെ കക്ഷിയും തലങ്ങളും, അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ എന്നീ താളുകൾ ഉപകരിച്ചേക്കാം. --അഖിലൻ 17:09, 10 ജൂലൈ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Vaisakhan Thampi

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:49, 17 നവംബർ 2013 (UTC)Reply