നമസ്കാരം Saramma17 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 01:09, 20 മേയ് 2020 (UTC)Reply

അവനവനെക്കുറിച്ച് ലേഖനം ചേർക്കാമോ? തിരുത്തുക

എ. എം.ഉണ്ണികൃഷ്ണൻ എന്ന ലേഖനത്തിൽ, താങ്കൾ, നയങ്ങൾ പാലിക്കാതെ ഫലകങ്ങൾ മായ്ച്ചതായി ശ്രദ്ധയിൽപ്പെട്ടു. താങ്കൾക്കുള്ള അഭിപ്രായം ഇവിടെ രേഖപ്പെടുത്തുകയാണ് ശരിയായ രീതി എന്ന് ദയവായി ശ്രദ്ധിക്കുമല്ലോ? --Vijayan Rajapuram {വിജയൻ രാജപുരം} 02:54, 20 മേയ് 2020 (UTC)Reply

Wikipedia is a free platform to creat pages and spread informations.i have created a page for lots of students to get to know more about an author and you are trying to remove the page.if you have jealous you should find some remedies for that Saramma17 (സംവാദം) 05:25, 20 മേയ് 2020 (UTC)Reply

== ലേഖനം വിക്കിനയങ്ങൾക്ക് എതിരാണെന്നും പക്ഷപാതപരമാണെന്നുമെല്ലാമാണ് ലേഖനത്തിന്റെ സംവാദത്തിൽ എഴുതിക്കണ്ടത്. ഏത് വിക്കിനയത്തിനാണ് ആ ലേഖനം എതിര് എന്ന് പറയുക. സ്വന്തം പേരിൽ ലേഖനമുള്ള വിക്കിപീഡിയന്മാർ എന്ന വർഗ്ഗമുള്ള വിക്കിപീഡിയ ഒരു ഉപയോക്താവിനെക്കുറിച്ച് ലേഖനം ഉണ്ടാവുന്നതുവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എപ്പോഴാണ് ഈ ആത്മകഥാപേജ് ഉണ്ടായതെന്നും എന്താണ് അതിന്റെ പ്രകോപനം എന്നും വിജയൻ രാജപുരം അന്വേഷിച്ചുനോക്കുക. വസ്തുതാപരമല്ലാത്ത ഒരു വാക്യമില്ലാത്ത ലേഖനമാണത്. എന്നുവെച്ചാൽ വ്യാഖ്യാനമോ വിവരണമോ ഇല്ല എന്നർത്ഥം. വസ്തുത എങ്ങനെയാണ് പക്ഷപാതപരമാകുന്നത്? ആ പട്ടകൾ സ്വയം നീക്കാൻ താങ്കൾ സന്നദ്ധനായില്ലെന്നത് ഈ വിഷയത്തിൽ താങ്കളുടെ താല്പര്യത്തിന്റെ പ്രശ്നമായേ കാണാനാകൂ.

Saramma17 ചെയ്തത് ഉചിതമായി സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു.
  മംഗലാട്ട്  ►സന്ദേശങ്ങള്‍   06:03, 20 മേയ് 2020 (UTC)Reply

എ. എം.ഉണ്ണികൃഷ്ണൻ തിരുത്തുക

ഈ താളിലെ ഫലകങ്ങൾ താങ്കൾ മായ്ച്ചു കളഞ്ഞതായി കണ്ടു. ഒരു പക്ഷേ പരിചയക്കുറവുകൊണ്ടാവാം . ബന്ധപ്പെട്ട താളുകളിൽ ചർച്ചകൾ സമവായത്തിൽ എത്തുന്നത് വരെ അവ നീക്കം ചെയ്യാൻ പാടുള്ളതല്ല , താങ്കൾ അംഗത്വം എടുത്ത ഉടനെ ചെയ്ത പ്രവർത്തി ഇതായതിനാൽ , കരുതിക്കൂട്ടി ചെയ്തത് എന്ന നിലക്ക് താങ്കളെ താത്കാലികമായി തിരുത്തലിൽ നിന്നും ഒരാഴ്ച്ച തടയുന്നു .- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:50, 20 മേയ് 2020 (UTC) Reply