Puthenthope
നമസ്കാരം Puthenthope !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗത സംഘത്തിനു വേണ്ടി, ജോട്ടർബോട്ട് 13:42, 7 നവംബർ 2010 (UTC)
പെട്രോളിയം വിലയും കേന്ദ്ര സർക്കാരും
തിരുത്തുകഒരു ദരിദ്ര രാജ്യമായ ഇൻഡ്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങൾ ഇൻഡ്യയിലെ പാവപ്പെട്ടവരുടെ ക്ഷേമത്തിനാണോ അതോ സാമ്രാജ്യത്ത്വ മൂലധന ശക്തികളുടെ താൽപര്യങ്ങൾ സംരക്ഷിക്കനാണോ എന്നതാണു പ്രസക്തമായ ചോദ്യം. പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ധ്രണം നീക്കാൻ കാരണമായി കേന്ദ്രസർക്കാർ പറഞ്ഞതു പെട്രോളിയം കമ്പനികളെല്ലാം നഷ്ടത്തിലാണു, അവയുടെ നഷ്ടം നികത്താൻ വേറെ മാർഗമില്ല എന്നായിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിണ്റ്റെ വാദങ്ങൾ പച്ച കള്ളമാണെന്ന് അതാതു പെട്രോളിയം കമ്പനികളുടെ ബാലൻസ് ഷീറ്റ് പരിശോധിച്ചവർക്ക് ബോധ്യപ്പെട്ടു. എറ്റവും കൂടിയ ലാഭം ഇൻഡിയൻ ഒയിൽ കോർപ്പറേഷൻ പതിനൊന്നായിരത്തി ചില്ല്വനം രേഖപ്പെടുത്തി. എറ്റവും കുറഞ്ഞ ലാഭം എച്ച് പി സി എൽ രേഖപ്പെടുത്തി, അഞ്ഞൂറിൽ താഴെ കോടി രൂപ. പിന്നെ എന്തിനാണു പച്ച കള്ളം പറഞ്ഞു കൊണ്ട് പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചതു? അവിടെയാണു ഇൻഡ്യൻ കോർപൊറേറ്റുകൾ കേന്ദ്ര സർക്കാരിൽ ചെലുത്തുന്ന സ്വധീനത്തിണ്റ്റെ വ്യാപ്തി നമ്മൾ കാണേണ്ടതു. അന്താരാഷ്ട വിപണിയിൽ ക്രുഡ് ഒയിലിണ്റ്റെ വില നൂറ്റി നാൽപത്തേഴ് ഡോളർ ആയപ്പോൾ ഇൻഡ്യയിലെ കുത്തക പെട്രോളിയം കമ്പനികളായ റിലയൻസ്, എസ്സാർ, കെയിൻ തുടങ്ങിയ കമ്പനികൾക്ക് സബ്സിഡി നിരക്കിൽ പെട്രോളിയം ഉൽപന്നങ്ങൾ വിൽക്കുന്ന പൊതുമെഖല എണ്ണ കമ്പനികളോടു പിടിച്ചു നിൽക്കാൻ പറ്റാതാകുകയും അവയുടെ റീട്ടെയിൽ ഔട്ട്ലെറ്റുകൾ പൂട്ടുകയും ചെയ്തു. ഇതോടെ ആ കമ്പനികളുടെ ലാഭത്തിനു ചെറിയ കോട്ടം തട്ടുകയും ചെയ്തു, ഒരു കാര്യം ഓർക്കണം ആ കമ്പനികൾക്ക് നഷ്ടം ഉണ്ടായിരൂന്നില്ല. മറ്റു ചില രാജ്യങ്ങളിലെ പെട്രോൾ വിലകൾ പരിശോധിക്കുന്നതു ഈ സമയത്ത് ഉചിതമാകും എന്നു തോന്നുന്നു.പാകിസ്താൻ - ഇരുപത്തിയാറു, ബഗ്ളാദേശ് - ഇരുപത്തി രണ്ട്, ക്യുബ - പത്തൊമ്പതു, നേപ്പാൾ - മുപ്പത്തി നാലു, ബർമ്മ - മുപ്പതു, അഫ്ഘാനിസ്താൻ - മുപ്പത്തിയറു. ഇൻഡ്യയിലെ പെട്രോളിണ്റ്റെ അടിസ്താന വില ഇരുപത്തിയാറു രൂപയാണു. സെണ്റ്റ്രൽ എക്സൈസ് ഡ്യുട്ടി പതിനാലു രൂപ മുപ്പത്തിയഞ്ജ് പൈസയാണു. ട്രാൻപോർട്ടേഷൻ ചാർജ്ജായി ഏഴു രൂപ മൂന്ന് പൈസ ചാർജ് ചെയ്യുന്നു. നാലു രൂപ മുപ്പത്തിയാറു പൈസ കേന്ദ്രത്തിണ്റ്റെ ബാക്കിയുള്ള നികുതികളാണു. ഇതിനു പുറമെ സംസ്താനത്തിണ്റ്റെ വാറ്റ് നികുതിയും ഉണ്ട്. പാർലമെണ്റ്റിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധന ചർച്ചക്ക് വന്നപ്പോൾ ഇൻഡ്യയിലെ ഇടതു പക്ഷം അടിസ്താന വിലക്ക് തന്നെ പെട്രോളിയം ഉൽപന്നങ്ങൾ വിൽക്കാനുള്ള ഉപായം ഉന്നയിച്ചിരുന്നു. പക്ഷെ അതു വനരോധനമായി മാറി. എന്താണു ആ ഉപായമെന്നോ? പെട്രോളിയം ഉൽപന്നങ്ങൾ വിൽക്കുന്ന വകയിൽ കേന്ദ്ര സർക്കാരിനു ഒരു വർഷം ലഭിക്കുന്നതു ഒരു ലക്ഷത്തി ഇരുപതിനായിരം കോടി രൂപയാണു. കഴിഞ്ഞ ബഡ്ജറ്റിൽ ഇൻഡ്യയിലെ കുത്തക കമ്പനികൾക്ക് പലവിധ നികുതിയിളവുകൾ നൽകുന്നതിനായി ബഡ്ജറ്റിൽ നീക്കി വച്ചത് ഒരു ലക്ഷത്തി ഇരുപതിനായിരം കോടി രൂപയാണു. ഈ നികുതിയിളവ് കുത്തക കമ്പനികൾക്ക് നൽകാതിരുന്നാൽ ന്യായമായ വിലക്ക് പെട്രോളിയം ഉൽപന്നങ്ങൾ ഇൻഡ്യയിൽ വിൽക്കാൻ സാധിക്കും. അതു സാധാരണക്കാർക്ക് എത്രമാത്രം ആശ്വാസമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. പക്ഷെ ആരുടെ പേരു പറഞ്ഞു ആർക്ക് വേണ്ടി അധികാരത്തിലേറിയോ അവരെയെല്ലാം വിസ്മരിച്ച് മുതലാളിത്തത്തിനും സാമ്രജ്യത്ത്വത്തിനും ദാസ്യ വേല ചെയ്യുകയാണു കേന്ദ്ര സർക്കാർ, യാതൊരു മനസ്സാക്ഷി കുത്തുമില്ലാതെ.
ഉള്ളടക്കം
തിരുത്തുകസുഹ്രുത്തെ ഇത് താങ്കളുടെ സംവാദതാൾ ആണു ഇവിടെ ലേഖനങ്ങൾ എഴുതാനുള്ളതല്ല .താങ്കൾക്കായി മുകളിൽ തന്നിരിക്കുന്ന വിവരങ്ങൾ വായിച്ച് നോക്കുമല്ലോ..
DAndC 00:41, 8 നവംബർ 2010 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Puthenthope,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:05, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Puthenthope
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:58, 16 നവംബർ 2013 (UTC)