നമസ്കാരം Nithinthilak !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- Rameshng:::Buzz me :) 07:27, 28 ഒക്ടോബർ 2009 (UTC)Reply

പ്രമാണം:Five Point Someone-What not to do at IIT.jpg

തിരുത്തുക

ഈ ചിത്രത്തിന്റെ ഉറവിടം കൂടി ചേർത്താൽ കൊള്ളാമായിരുന്നു. താങ്കൾ എടുത്ത ചിത്രമാണെങ്കിൽ ആ വിവരം സൂചിപ്പിച്ചാൽ മതിയാകും. ചിത്രത്തിന് യോജിച്ച അനുമതിപത്രം ചേർക്കാൻ താങ്കളെ സഹായിക്കാനാകും. അനുമതിപത്രവും ഉറവിടവുമില്ലാത്ത ചിത്രങ്ങൾ വിക്കിപീഡീയയിൽ നിന്നും നീക്കം ചെയ്യപ്പെടാനിടയുണ്ട്. ആശംസകളോടെ -- Vssun 16:22, 14 ഫെബ്രുവരി 2010 (UTC)Reply

ഫലകങ്ങൾ ഒതുക്കിവക്കുന്നത്

തിരുത്തുക

നമസ്കാരം നിഥിൻ,

പുതുമുഖം താളിലെ, ഫലകങ്ങൾ ഒതുക്കിവക്കുന്നതിനെക്കുറിച്ചുള്ള സംശയം കണ്ടു.

{{BoxTop}}, {{BoxBottom}} എന്നീ ഫലകങ്ങൾക്കിടയിലായി താങ്കൾക്കു വേണ്ട ഫലകങ്ങൾ ചേർക്കുക അവ തനിയേ വലതുവശത്തായി ക്രമീകരിക്കപ്പെടും.

ഉ:vicharam എന്ന ഉപയോക്താവിന്റെ താളിൽ പ്രസ്തുത ഫലകങ്ങൾ ഉപയോഗിച്ചിരിക്കുന്നതും ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 15:47, 16 ഫെബ്രുവരി 2010 (UTC)Reply

ഒപ്പുവക്കുന്നത്

തിരുത്തുക

വിക്കിപീഡിയയിലെ ഓരോ താളിനോടനുബന്ധിച്ചും ഒരു സം‌വാദം താൾ നിലവിലുണ്ട്. ലേഖനമാണെങ്കിൽ ആ ലേഖനത്തെ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായാണ്‌ സം‌വാദം താൾ ഉപയോഗിക്കുക. ഉപയോക്താക്കൾക്കായുള്ള സം‌വാദം താൾ, അവർക്ക് സന്ദേശങ്ങൾ നൽകാനാണ്‌ ഉപയോഗിക്കുക. സം‌വാദം താളിൽ സന്ദേശങ്ങൾ/അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ, അത് ആരുനൽകി എന്ന് സൂചിപ്പിക്കുന്നതിനായി, അഭിപ്രായം എഴുതിയതിനു ശേഷം ഒപ്പുവക്കേണ്ടത് അത്യാവശ്യമാണ്‌. ഒപ്പുവക്കുന്നതിനായി, എഡിറ്റർ ടൂൾബാറിലെ   ബട്ടൻ ഉപയോഗിക്കുകയോ ~~~~ എന്ന ചിഹ്നം ഉപയോഗിക്കുകയോ ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി വിക്കി:ഒപ്പ് എന്ന ഔദ്യോഗികതാൾ കാണുക. --Vssun 04:36, 17 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:Spike and tyke.jpg

തിരുത്തുക

അനുമതിപത്രം തെറ്റിയതാണെന്ന് വിചാരിക്കുന്നു, എങ്കിൽ അനുമതിപത്രം മാത്രം മാറ്റിയാൽ മതി വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടതില്ല :) --ജുനൈദ് | Junaid (സം‌വാദം) 11:39, 17 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:Nibblesfat.jpg

തിരുത്തുക

പ്രമാണം:Nibblesfat.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:15, 17 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:PDVD 038.JPG

തിരുത്തുക

പ്രമാണം:PDVD 038.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:17, 17 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:Spike and tyke.jpg

തിരുത്തുക

പ്രമാണം:Spike and tyke.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:17, 17 ഫെബ്രുവരി 2010 (UTC)Reply

ചിത്രങ്ങൾ

തിരുത്തുക

താങ്കൾ അതിനു മുൻപ് അപ്ലോഡ് ചെയ്ത പ്രമാണം:TomandJerryTitleCard2.jpg എന്ന ചിത്രത്തിൽ ഞാൻ വിവരങ്ങൾ ചേർത്തിട്ടുണ്ട്. അതേ രീതിയിൽ മറ്റു ചിത്രങ്ങളിലും നൽകാൻ താല്പര്യപ്പെടുന്നു (ആ ചിത്രത്തിന്റെ താൾ തിരുത്തി നോക്കിയാൽ അതെങ്ങനെയാണ് ചെയ്തതെന്ന് മനസിലാകും). പിന്നെ ഈ ചിത്രങ്ങൾ പകർപ്പവകാശപരിധിയിൽ വരുന്നതിനാൽ, കാണാൻ പാകത്തിന്, കുറഞ്ഞ റെസല്യൂഷനിൽ മാത്രമേ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ പാടുള്ളൂ. അതുകൊണ്ട് റെസല്യൂഷൻ കുറച്ച് വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടിവരും. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുക.

സംവാദം താളുകളിൽ ഒപ്പുവക്കേണ്ട കാര്യം വീണ്ടും ഓർമ്മിപ്പിക്കുന്നു. ആശംസകളൊടെ --Vssun 15:30, 17 ഫെബ്രുവരി 2010 (UTC)Reply

കൊള്ളാം ഒപ്പുവച്ചല്ലോ.. അഭിനന്ദനങ്ങൾ --Vssun 15:31, 17 ഫെബ്രുവരി 2010 (UTC)Reply

ഇംഗ്ലീഷ് വിക്കിപീഡിയയിലുള്ളത് എല്ലാം ശരി എന്ന് കരുതരുത്. പ്രമാണം:TomandJerryTitleCard2.jpg ഈ ചിത്രത്തിന്റെ ഇംഗ്ലീഷ് ഉറവിടം ശ്രദ്ധിക്കുക. അവിടെ റെസല്യൂഷൻ കുറക്കാനുള്ള അറിയിപ്പ് കാണാം. ന്യായോപയോഗചിത്രങ്ങൾ ക്ലിപ്തമായ റെസല്യൂഷനിൽ മാത്രമേ ഉപയോഗിക്കാനാകൂ. വെബ് റെസല്യൂഷൻ എന്ന് പകർപ്പവകാശഫലകത്തിലും കൊടുത്തിട്ടുള്ളത് ശ്രദ്ധിക്കുക. (പിന്നെ മറ്റൊരു കാര്യം സർ വിളി സാധിക്കുമെങ്കിൽ ഒഴിവാക്കുക) സസ്നേഹം. --Vssun 16:12, 17 ഫെബ്രുവരി 2010 (UTC)Reply


ചിത്രങ്ങൾ എവിടെനിന്നുള്ളതായാലും അത് പകർപ്പവകാശം ഇല്ലാത്തതോ, വിക്കിപീഡിയയിൽ ഉപയോഗിക്കാവുന്ന അനുമതിയിൽ പ്രസിദ്ധീകരിച്ചതോ ആകണം.

  • ഉദാഹരണത്തിന് ഫ്ലിക്കറിലെ ഈ ചിത്രം ശ്രദ്ധിക്കുക. ഇത് ക്രിയേറ്റീവ് കോമൺസ് ഷെയർ എലൈക് അനുമതിപ്രകാരം ഉള്ളതാണ്. ഈ ചിത്രം വിക്കിപീഡിയയിൽ അതേ ലൈസൻസോടുകൂടിത്തന്നെ ഉപയോഗിക്കാനാകും. *എന്നാൽ ഫ്ലിക്കറിലെത്തന്നെ ഈ ചിത്രം പകർപ്പവകാശമുള്ളതാണെന്ന് അതിൽ വ്യക്തമാക്കിയിട്ടുള്ളതിനാൽ നമുക്ക് ഉപയോഗിക്കാനാകില്ല.
  • ഈ ചിത്രത്തിന് ക്രിയേറ്റീവ് കോമൺസ് ഷെയർ എലൈക്കിന്റെ മറ്റൊരുവകഭേദമായ നോൺകമേഴ്സ്യൽ ആട്രിബ്യൂട്ടാണ് നൽകിയിരിക്കുന്നത്. നോൺകമേഴ്ഷ്യൽ ചിത്രങ്ങളും വിക്കിപീഡിയയിൽ ഉപയോഗിക്കാനാകില്ല.
  • ചില ചിത്രങ്ങൾക്ക് കാലപ്പഴക്കം കൊണ്ട് പകർപ്പവകാശം ഇല്ലാതായെന്നു വരാം. പൊതുസഞ്ചയത്തിൽ എന്നറിയപ്പെടുന്ന അത്തരം ചിത്രങ്ങളും വിക്കിപീഡിയയിൽ ഉപയോഗിക്കാനാകും.
  • എന്നാൽ പകർപ്പവകാശമുള്ള ചിത്രങ്ങൾ ചില പ്രത്യേക പരിതസ്ഥിതിയിൽ വിക്കിപീഡിയയിൽ ന്യായോപയോഗരീതിയിൽ ഉപയോഗിക്കാറുണ്ട് (താങ്കൾ ടോം ആന്റ് ജെറിയുടെ താളിൽ ഉപയോഗിച്ച ചിത്രം പോലെ). എന്നാൽ അത് ഇഷ്ടം പോലെ ലേഖനങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. ഉദാഹരണത്തിന് പകർപ്പവകാശമുള്ള ഒരു പുസ്തകത്തിന്റെ പുറംചട്ടയുടെ ചിത്രം ആ പുസ്തകത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ ഉപയോഗിക്കാം. എന്നാൽ അത് പുസ്തകത്തിന്റെ രചയിതാവിനെക്കുറിച്ചുള്ള താളിൽപ്പോലും ഉപയോഗിക്കാൻ പാടില്ല. പുസ്തകത്തെക്കുറിച്ച് രചയിതാവിന്റെ താളിൽ വിശദമായ പരാമർശമുണ്ടെങ്കിൽ മാത്രമേ അവിടെ അത് ഉപയോഗിക്കാൻ സാധിക്കൂ.

പകർപ്പവകാശത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി വിക്കിപീഡിയ:പകർപ്പവകാശം എന്ന ഒരു താൾ മലയാളം വിക്കിപീഡിയയിലുണ്ട്. കൂടുതൽ വിവരങ്ങൾ commons:Licensing എന്ന താളിലുണ്ട്. --Vssun 12:53, 18 ഫെബ്രുവരി 2010 (UTC)Reply

ഖണ്ഡികയും ലക്ഷ്യവും

തിരുത്തുക

ഈ മാറ്റം ശ്രദ്ധിക്കുക. ഇതുപോലെ മറ്റു ചിത്രങ്ങളുടെ കാര്യത്തിലും മാറ്റം വരുത്താൻ അഭ്യർത്ഥിക്കുന്നു. --Vssun 13:09, 18 ഫെബ്രുവരി 2010 (UTC)Reply

ചിത്രങ്ങൾ

തിരുത്തുക

ചിത്രങ്ങൾക്ക് താങ്കൾ നൽകിയ വിശദീകരണങ്ങൾഉം അനുമതി പത്രങ്ങളും പരിശോധിച്ചതിനുശേഷം മാത്രമേ മാറ്റുകയുള്ളു. അതിനാൽ ആകുലപ്പെടേണ്ട :) --സുഗീഷ് 18:31, 18 ഫെബ്രുവരി 2010 (UTC)Reply

തിരക്കുകൾ കാരണം വൈകിട്ട് വീട്ടിൽ വന്നതിനു ശേഷമേ സന്ദേശങ്ങൾ കാണാനും മറുപടി നൽകാനും സാധിക്കുന്നുള്ളൂ. കൃത്യസമയത്ത് ഉത്തരം നൽകുന്ന സുഗീഷിന് നന്ദി. --Vssun 13:58, 19 ഫെബ്രുവരി 2010 (UTC)Reply

ഒപ്പ്

തിരുത്തുക

നിതിൻ, എല്ലായ്പ്പോഴും ഒപ്പ് ടൈപ്പണ്ട ആവശ്യമില്ല.   ഈ ചിത്രത്തിൽ കാണുന്നത് താങ്കളുടെ ഒപ്പിന്റെ ലിങ്കാണ്‌. സം‌വാദതാളുകൾ ഉപയോഗിക്കുമ്പോൾ പ്രസ്തുത ചിത്രത്തിൽ ഞെക്കിയാൽ മാത്രം മതിയാകും. സസ്നേഹം --സുഗീഷ് 18:54, 18 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:Five Point Someone-What not to do at IIT.jpg

തിരുത്തുക

പ്രമാണം:Five Point Someone-What not to do at IIT.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:07, 22 ഫെബ്രുവരി 2010 (UTC)Reply

തിരിച്ചുവിടൽ

തിരുത്തുക

ഇത് ശ്രദ്ധിക്കുക --Vssun 15:42, 2 മാർച്ച് 2010 (UTC)Reply

ജുമാൻ‌ജി എന്ന താളുണ്ടാക്കി അതിനകത്ത് ജുമാൻജി (ചലച്ചിത്രം) എന്നതിലേക്ക് തിരിച്ചുവിടാനുള്ള കോഡ് എഴുതൂ.. --Vssun 16:04, 2 മാർച്ച് 2010 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Nithinthilak,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:23, 29 മാർച്ച് 2012 (UTC)Reply

"Nithinthilak/old" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.