Francisdianish
നമസ്കാരം Francisdianish !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
പിഴല
തിരുത്തുകപിഴല എന്ന താളിൽ താങ്കൾ ചെയ്യുന്ന ജോലികൾക്ക് അഭിനന്ദനം. എങ്കിലും ഇപ്പോൾ ചെയ്തതിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനുമുൻപായി ചില കാര്യങ്ങൾ സൂചിപ്പിക്കട്ടേ. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്. കേവലമൊരു ഡയറക്ടറിയോ, വിവരസംഭരണിയോ അല്ല. കൂടുതൽ മനസ്സിലാക്കുവാൻ വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താൾ ശ്രദ്ധാപൂർവ്വം വായിക്കുക. പിഴയിലെ മുഴുവൻ ആളുകളുടെയും വിവരം ഒരു ഓൺലൈൻ സ്വതന്ത്ര വിജ്ഞാനകോശത്തിൽ തല്കാലം ആവശ്യമില്ലെന്ന് ദയവായി മനസ്സിലാക്കുമല്ലോ. അതിന് ഗ്രാമത്തിന്റെ സ്വന്തം വെബ്സൈറ്റോ മറ്റോ തുടങ്ങുന്നതാവും ഉചിതം.
താങ്കൾ ചേർത്തിരിക്കുന്ന പലവിവരങ്ങളും യാതൊരു അവലംബവുമില്ലാത്തവയാണ്. ഉദാഹരണത്തിന് ചില ഉദ്യോഗസ്ഥരുടെയും മറ്റും വിവരണങ്ങൾ അവരുടെ കാലഘട്ടം മുതലായവ. ചിലതിൽ അവലംബമായി നൽകിയിരിക്കുന്നത് നിലവിലില്ലാത്ത ലിങ്കളോ, തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം നൽകയിട്ടുള്ള ലിങ്കുകളോ ആണ്. അവയൊന്നും വിക്കിപീഡിയയിൽ നിലനിർത്താൻ കഴിയില്ലയെന്ന് അറിയാമല്ലോ. ഇത്തരത്തിൽ അവലംബമില്ലാത്ത വിവരങ്ങൾ വിക്കിപീഡിയയിൽ വരുകയും പിന്നീട് അതിനെ അവലംബിച്ച് ചരിത്രനിർമ്മാണമവും മറ്റും നടത്തുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് അത്തരത്തിൽ തീരുമാനിച്ചിരിക്കുന്നതെന്ന് ദയവായി മനസ്സിലാക്കുമല്ലോ. ദയവായി അവലംബമില്ലാതെ ചേർത്തിരിക്കുന്ന മുഴുവൻ വിവരങ്ങളും ഉടൻ നീക്കം ചെയ്യുക. അല്ലെങ്കിൽ തന്നെ അവ വിക്കിപീഡിയയിൽ ആവശ്യമില്ലാത്തവയുമാണ്. വിക്കിപീഡിയ:അവലംബത്തിന്റെ കക്ഷിയും തലങ്ങളും എന്ന ലേഖനവും വായിക്കുക.
കൂടാതെ പേജ് ഫോർമാറ്റ് ചെയ്ത് നിറങ്ങൾ ചേർക്കുന്നരീതി വിക്കിയിൽ പതിവുള്ളതല്ല. താങ്കളുടെ അത്രയും സാങ്കേതിക പാടവമില്ലാത്ത ഒരു സാധാരണ ഉപയോക്താവിന് പിന്നീട് തിരുത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാവരുതെന്ന് കരുതിയാണ് അത്തരം കീഴ്‌വഴക്കമുള്ളത്. അതുകൊണ്ട് ദയവായി കളർ ടാഗുകൾ നീക്കം ചെയ്യുക. പേജിന്റെ പൊതു സൗന്ദര്യത്തെയും അത് ബാധിച്ചിട്ടുണ്ട്. ദയവായി വിക്കിപീഡിയ:ശൈലീപുസ്തകം നോക്കുക.
മറ്റൊരു പ്രധാന സംഗതി, ലേഖനത്തിലുള്ള ഒട്ടുമിക്ക വിവരങ്ങളും താങ്കൾ എവിടെ നിന്നോ പകർത്തി ഒട്ടിക്കുന്നതായിട്ടാണ് കാണുന്നത്. ഏതു രചനയായാലും മറ്റുവിധത്തില് സൂചിപ്പിക്കാത്തപക്ഷം അവയുടെ രചയിതാവിനാണ് പകർപ്പവകാശമെന്ന് അറിയാമല്ലോ. പകർപ്പവകാശമുള്ള ഭാഗം ഇത്തരത്തിൽ വെട്ടി ഒട്ടിക്കുകയാണെങ്കിൽ അത് അവസാനിപ്പിക്കണം. ഇപ്പോൾ ഉള്ള അത്തരം ഭാഗങ്ങൾ നീക്കം ചെയ്യണം. വിക്കിപീഡിയ:പകർത്തി-ഒട്ടിക്കൽ എന്ന ലേഖനവും വായിക്കുക.
ഇക്കാര്യങ്ങൾ ഉടൻ ശ്രദ്ധിക്കുമെന്ന് കരുതിക്കൊണ്ട്. ആശംസകളോടെ --Adv.tksujith (സംവാദം) 17:44, 30 ഒക്ടോബർ 2014 (UTC)
- നന്ദി ഡൈനിഷ്, കാര്യങ്ങൾ വേഗം മനസ്സിലാക്കിയതിന്. മേൽപ്പറഞ്ഞവ ഒരിക്കലും താങ്കളുടെ അദ്ധ്വാനത്തെ വിലകുറച്ച് കാണുന്നതല്ല എന്ന് മനസ്സിലാക്കുമല്ലോ. നേരത്തേ തന്നെ ഇക്കാര്യം ശ്രദ്ധിക്കാതിരുന്നതുകൊണ്ടുണ്ടായ ബുദ്ധിമുട്ടുകളാണ്. അതിൽ മറ്റുള്ളവരുടെ ഭാഗത്താണ് പിഴവ്. ആ ലേഖനം ഇനിയും മെച്ചപ്പെടുത്തുക. ഒരു തെരഞ്ഞെടുത്ത ലേഖനം എഴുതുവാൻ താങ്കൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. --Adv.tksujith (സംവാദം) 00:03, 31 ഒക്ടോബർ 2014 (UTC)
വി. ഫ്രാൻസീസ് സേവ്യർ ദേവാലയം, പിഴല
തിരുത്തുകവി. ഫ്രാൻസീസ് സേവ്യർ ദേവാലയം, പിഴല എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 19:02, 2 നവംബർ 2014 (UTC)
- നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട താളിൽ നിന്നും ഫലകങ്ങൾ നീക്കരുത്. വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ#വി. ഫ്രാൻസീസ് സേവ്യർ ദേവാലയം, പിഴല ഇവിടെ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. വളരെ വർഷങ്ങളുടെ പഴക്കമുള്ള ദേവാലയമാണെന്നു പറയുന്നതിനു തക്കതായ തെളിവുകൾ സമർപ്പിക്കണം. ഇല്ലെങ്കിൽ ആ വിവരം വെറുതേ പറയുന്നതാണെന്നു ആ പള്ളിയെ അറിയാത്ത മറ്റുള്ളവർ കരുതാനിടവരുകയും ലേഖനം തന്നെ നീക്കം ചെയ്യപ്പെടാൻ കാരണമാകുകയും ചെയ്തേക്കാം. ദയവായി താങ്കൾ ഒരു വിജ്ഞാന കോശ രീതിയിലേക്ക് ആ ലേഖനം തിരുത്തിയെഴുതുകയും ഇവിടെ ആവശ്യമില്ലാത്ത ഭാഗങ്ങൾ ഒരു ബ്ലോഗായോ മറ്റോ പ്രസിദ്ധീക്കരിക്കുകയും ചെയ്യുന്നതായിരിക്കും നല്ലത്. ലേഖനങ്ങളിലെ മായ്ക്കൽ ഫലകം നീക്കം ചെയ്യുന്നത് ഇവിടുത്തെ നയങ്ങൾക്ക് എതിരാണ്. ദയവായി അങ്ങനെ ചെയ്യാതിരിക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 04:49, 11 നവംബർ 2014 (UTC)
- സംവാദങ്ങളിലൂടെ സമവായമുണ്ടാക്കാതെ ഫലകം നീക്കം ചെയ്യുന്നത് നശീകരണ പ്രവർത്തനമായി കണക്കാക്കപ്പെടും. ദയവായി അങ്ങനെ ചെയ്യരുത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:16, 12 നവംബർ 2014 (UTC)
അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു താങ്കളുടെ നിർദ്ദേശങ്ങൾക്ക് നന്ദി പറയുന്നു. വി. ഫ്രാൻസീസ് സേവ്യർ ദേവാലയം, പിഴലയുടെ പഴക്കം കാണിക്കാൻ വേണ്ടിയുള്ള പല തെളിവുകളും ഡിജിറ്റൽ അല്ല. അത് ഒരു പ്രതിസന്ധിയാണ്. എങ്കിലും തെളിവുകൾ തയ്യാറാക്കാം. അത് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. അത് ഉടനെ തന്നെ പരിഹരിക്കും.(Francisdianish (സംവാദം) 17:36, 12 നവംബർ 2014 (UTC))ഫ്രാൻസിസ് ഡൈനീഷ്