നമസ്കാരം DAndC !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്. DAndC  00:27, 1 നവംബർ 2010 (UTC)

സാങ്കേതിക വിദ്യ കവാടംതിരുത്തുക

Computer n screen.svg

വിവരസാങ്കേതികവിദ്യ കവാടം പരിപാലിക്കാൻ കൂടാൻ താങ്കളെ ക്ഷണിക്കുന്നു. -- Hrishi 17:45, 2 നവംബർ 2010 (UTC)

കവാടത്തിന്റെ യജ്ഞം താൾ കാണുക , യഥാസ്ഥാനത്ത് പേരു ചേർക്കുകയും ഉത്സാഹത്തോടെ പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തോളൂ... സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട.. കൂടാതെ എനിക്കുള്ള സന്ദേശങ്ങൾ എന്റെ സംവാദം താളിൽ നൽകുക ,മുൻപത്തെ സന്ദേശം താങ്കൾ എന്റെ ഉപയോക്തൃ താളിലായിരുന്നു കുറിച്ചിരുന്നത് നന്ദി -- Hrishi 20:24, 2 നവംബർ 2010 (UTC)

അടുത്ത മാസത്തേക്ക് കവാടത്തിൽ കൊടുക്കാൻ നല്ലൊരു ലേഖനം വേണം. കമ്പ്യൂട്ടറിന്റെ ചരിത്രം ഒന്നു നോക്കൂ. അതിൽ ഇനിയും പണിയുണ്ട്. അഭിപ്രായം അറിയിക്കൂ. മറ്റു വല്ല ലേഖനങ്ങളെപ്പറ്റി ചിന്തിക്കുന്നുണ്ടെങ്കിൽ പറയുമല്ലോ. --വിക്കിറൈറ്റർ : സംവാദം 16:08, 3 നവംബർ 2010 (UTC)

തിരഞ്ഞെടുക്കുന്ന ലേഖനംതിരുത്തുക

ഉള്ള നല്ല ലേഖനം വളരെ നല്ലതാക്കുക. അത്രയേ ഉള്ളൂ. കമ്പ്യൂട്ടറിന്റെ ചരിത്രം നല്ല പ്രാധാന്യമുള്ള വിഷയമാണല്ലോ എന്ന് കരുതിയാണ് അതിൽ തിരുത്തലുകൾ നടത്തി തുടങ്ങിയത്. കൂറച്ച് പണിയെടുത്താൽ അടുത്ത മാസത്തിനുള്ളിൽ വിക്കിക്ക് നല്ലൊരു ലേഖനം ലഭിക്കും. എന്തു പറയുന്നു ?

സംശയം ഉണ്ടെങ്കിൽ ഇനിയും ചോദിക്കാം. --വിക്കിറൈറ്റർ : സംവാദം 12:58, 4 നവംബർ 2010 (UTC)

ലിനക്സ് കവാടംതിരുത്തുക

ആ വിഷയത്തെപ്പറ്റി കുറച്ച് നല്ല ലേഖനങ്ങൾ ഉണ്ടെങ്കിൽ കവാടം പരിപാലിച്ചു കൊണ്ടു പോകാൻ ഏളുപ്പമുണ്ട് എന്നു കരുതി തുടങ്ങാതിരുന്നതാണ്. തുടങ്ങിയ കവാടം സ്ഥിരമായി പുതുക്കി കൊണ്ടുപോകാൻ കഴിയട്ടെ. എന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകും. --വിക്കിറൈറ്റർ : സംവാദം 06:24, 5 നവംബർ 2010 (UTC)

പരീക്ഷണം കൊള്ളാം. എന്നാൽ ലിനക്സ് കവാടം എന്ന പേരിനു താഴെ {{കവാടം ക്രിക്കറ്റ്}} ഇതു പോലൊരു ഫലകം അല്ലേ ആവശ്യം ? യൂസർബോക്സ് ആ കവാടത്തിനായി ഒരു പദ്ധതി തുടങ്ങിയതിനു ശേഷം {{User WikiProject Cricket}} ഇങ്ങനെ ഒരെണ്ണം കൊടുത്താൽ പോരേ ? വ്യത്യാസം മനസ്സിലായില്ലേ ? അഭിപ്രായം അറിയിക്കൂ. --വിക്കിറൈറ്റർ : സംവാദം 05:29, 6 നവംബർ 2010 (UTC)

എന്റേയും പ്രശ്നം അതാണ്. വെള്ളി, ശനി, ഞായർ മാത്രമേ ഇവിടെ ഉണ്ടാവാറുള്ളൂ. --വിക്കിറൈറ്റർ : സംവാദം 03:36, 7 നവംബർ 2010 (UTC)

സംവാദങ്ങളിൽ ഒപ്പിടാൻ മറക്കല്ലേ. അതിനായി നാല് ടിൽഡെ (~~~~) ചിഹ്നങ്ങൾ ഇടുക അല്ലെങ്കിൽ തിരുത്തുന്ന താളിലെ ടൂൾബാറിലെ അഞ്ചാമത്തെ ഐക്കൺ (പെൻസിലിന്റെ ചിത്രം) ക്ലിക്ക് ചെയ്യുക. --വിക്കിറൈറ്റർ : സംവാദം 16:58, 12 നവംബർ 2010 (UTC)

ബോട്ട്തിരുത്തുക

ആദ്യം ഒരു ബോട്ട് അക്കൗണ്ട് നിർമിക്കൂ.

ഞാൻ കുറച്ച് കണ്ണികൾ തരാം. അവയൊക്കെ ഒന്ന് എടുത്തു നോക്കൂ. എന്തെന്നാൽ ഈ വിഷയത്തിൽ എനിക്കും വലിയ അറിവൊന്നുമില്ല. ചെയ്തു തുടങ്ങിയിട്ടേയുള്ളൂ.

http://meta.wikimedia.org/wiki/Pywikipediabot


http://en.wikiversity.org/wiki/Pywikipediabot


http://botwiki.sno.cc/wiki/Manual:Speed_guide_for_pywikipediabot


http://en.wikipedia.org/wiki/Wikipedia:AutoWikiBrowser


http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82


--വിക്കിറൈറ്റർ : സംവാദം 06:50, 13 നവംബർ 2010 (UTC)

കമ്പ്യൂട്ടറിന്റെ ചരിത്രംതിരുത്തുക

അത് മാറ്റിയിട്ടുണ്ടല്ലോ. ലേഖനം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. പ്രവർത്തനം തുടരുക. --വിക്കിറൈറ്റർ : സംവാദം 08:11, 13 നവംബർ 2010 (UTC)

വളരെയധികം നന്നായിട്ടുണ്ട്. അഭിനന്ദനാർഹം തന്നെ. കവാടത്തിൽ തിരഞ്ഞെടുത്തിട്ടുണ്ട്. പ്രവർത്തനം തുടരുക. എന്റെ എല്ലാ വിധ ആശംസകളും. --വിക്കിറൈറ്റർ : സംവാദം 14:32, 3 ഡിസംബർ 2010 (UTC)

ബോട്ട്തിരുത്തുക

ഇത്ര എഡിറ്റ് വേണം എന്നൊന്നും നിർബന്ധമില്ല. ആദ്യം ബോട്ട് അക്കൗണ്ട് ഉണ്ടാക്കി പരീക്ഷണം നടത്തി നോക്കൂ.. ആശംസകൾ --Vssun (സുനിൽ) 15:13, 17 നവംബർ 2010 (UTC)

താളുകൾ‌ ജസ്റ്റിഫൈ ചെയ്യണം എന്നത് നിർബന്ധമാണെങ്കിൽ അത് ക്രമീകരണങ്ങളിലൂടെ സാധിക്കും താളുകളിൽ അതിനുള്ള കോഡ് ചേർക്കണമെന്നില്ല. --Vssun (സുനിൽ) 02:11, 5 ഡിസംബർ 2010 (UTC)
കോമൺസിലേക്ക് ഫ്ലിക്കർ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ എളുപ്പപ്പണികളുണ്ട്. പ്രത്യേകം ബോട്ടിന്റെ ആവശ്യം തന്നെയില്ല. അങ്ങനെയുള്ളപ്പോൾ മലയാളം വിക്കിയിലേക്ക് ഫ്ലിക്കർ ചിത്രങ്ങൾ ചേർക്കുന്നതിന്റെ ആവശ്യമില്ലെന്ന് കരുതുന്നു. ബോട്ട് ഓടിക്കാനുള്ള പഠനമാണെങ്കിൽ ഇന്റർവിക്കിയിൽ തുടങ്ങിക്കോളൂ :-) --Vssun (സുനിൽ) 04:15, 5 ഡിസംബർ 2010 (UTC)
കോമൺസിൽ ഫ്ലിക്കർ ചിത്രങ്ങൾ ചേർക്കാനുള്ള കണ്ണി --Vssun (സുനിൽ) 04:16, 5 ഡിസംബർ 2010 (UTC)

കമ്പ്യൂട്ടർ പ്രോഗ്രാം/പ്രോഗ്രാമിങ്തിരുത്തുക

ചോദ്യം കൊള്ളാം (അതിർവരമ്പ് എവിടെ എന്ന കാര്യത്തിൽ ആശയക്കുഴപ്പം എനിക്കുണ്ട്). ഇംഗ്ലീഷ് വിക്കിയിലെ സമാനമായ താളുകൾ നോക്കുക. --Vssun (സുനിൽ) 07:57, 5 ഡിസംബർ 2010 (UTC)

കമ്പ്യൂട്ടർ പ്രോഗ്രാം എന്നത് തുടങ്ങിയാലോ ? --വിക്കിറൈറ്റർ : സംവാദം 08:45, 5 ഡിസംബർ 2010 (UTC)

ആ രണ്ട് ലേഖനങ്ങളും വേറെയായിത്തന്നെ ആവശ്യമുള്ളതാണ് എന്ന് തോന്നുന്നു. എന്തായാലും കമ്പ്യൂട്ടർ പ്രോഗ്രാമുമായി മുന്നോട്ട് പോകാം. float --വിക്കിറൈറ്റർ : സംവാദം 08:53, 5 ഡിസംബർ 2010 (UTC)

യന്ത്രഭാഷയും മെഷീൻ ലാംഗ്വേജും ഒരേ താളിലേക്കാണല്ലോ തിരിച്ചുവിട്ടിരിക്കുന്നത്. --Vssun (സുനിൽ) 10:05, 5 ഡിസംബർ 2010 (UTC)

ഇസ്ലാമും വിമർശനങ്ങളുംതിരുത്തുക

ലേഖനത്തിൽ പ്രശ്നമൊന്നുമില്ലല്ലോ. --Vssun (സുനിൽ) 14:11, 5 ഡിസംബർ 2010 (UTC)

ബോട്ടുകൾതിരുത്തുക

ഇവിടെ ചേർത്തിരിക്കുന്ന കണ്ണികൾ മാത്രമേ എന്റെ കൈയിലുള്ളൂ. നിർഭാഗ്യവശാൽ, പൈവിക്കിപീഡിയക്ക് അത്യാവശ്യം ഡോക്യുമെന്റേഷൻ ഇല്ല. ആവശ്യം പറഞ്ഞാൽ എന്നാലാവുന്ന വിധത്തിൽ സഹായിക്കാൻ ശ്രമിക്കാം.--Vssun (സുനിൽ) 13:58, 6 ഡിസംബർ 2010 (UTC)

jwbf പൈവിക്കിപീഡിയ പോലെയുള്ള ജാവ അടിസ്ഥാനമാക്കിയുള്ള ഫ്രെയിംവർക്കാണെന്നാണ് മനസിലാക്കാൻ പറ്റിയത്. കൂടുതലറിയില്ല. --Vssun (സുനിൽ) 08:56, 9 ഡിസംബർ 2010 (UTC)

ഹാക്കർതിരുത്തുക

രണ്ടു താളുകളിലേയും വിവരങ്ങൾ ഒന്നിലേക്ക് സമന്വയിപ്പിക്കാനാകുമെങ്കിൽ ചെയ്തോളൂ. --Vssun (സുനിൽ) 11:04, 24 ഡിസംബർ 2010 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! DAndC,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:22, 29 മാർച്ച് 2012 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! DAndC

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 01:54, 16 നവംബർ 2013 (UTC)