കമ്പ്യൂട്ടറുകളുടെ ചരിത്രം
കമ്പ്യൂട്ടറിന്റെ ചരിത്രം എന്നത് കമ്പ്യൂട്ടറിന്റെ വേഗത, വില, വിവരങ്ങൾ ശേഖരിക്കാനുള്ള കഴിവ് എന്നിവയിൽ വന്ന ബൃഹത്തായ മാറ്റങ്ങൾ അപഗ്രഥിച്ച് വെച്ചിരിക്കുന്ന ഒരു രേഖയാണ്.
കമ്പ്യൂട്ടറുകൾ ഏതാണ്ട് ക്രിസ്തുവിന് 3000 വർഷങ്ങൾക്ക് മുമ്പ് തന്നെ രൂപം കൊണ്ടു. കണക്ക് കൂട്ടുക എന്ന് അർത്ഥമുള്ള കമ്പ്യൂട്ട് (Compute) എന്ന പദത്തിൽ നിന്നാണ് കമ്പ്യൂട്ടർ എന്ന പദത്തിന്റെ ഉദ്ഭവം. 1613 ൽ ആണ് കമ്പ്യൂട്ടർ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പിന്നീട് അത് സർവസാധാരണമായി മാറി.
ആദ്യ കാലങ്ങളിൽ കമ്പ്യൂട്ടറുകൾ കണക്ക് കൂട്ടലുകൾക്ക് മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് കമ്പ്യൂട്ടറിന്റെ കെട്ടിലും മട്ടിലും ഉപയോഗത്തിലും ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്ന് കമ്പ്യൂട്ടർ ലോകത്തെ എല്ലാ മേഖലയിലും ഒരു അവിഭാജ്യ ഘടകമാണ്.
സാധാരണ ഉപയോഗത്തിനുള്ള കമ്പ്യൂട്ടറുകൾ വരുന്നതിനു മുമ്പ് മനുഷ്യർ തന്നെയാണ് അധികം കണക്കുകൂട്ടലുകളും നടത്തിയിരുന്നത്. കണക്കുകൂട്ടലുകൾ നടത്താൻ മനുഷ്യനെ സഹായിച്ച ഉപകരണങ്ങൾ കണക്ക് കൂട്ടൽ യന്ത്രങ്ങൾ (Calculating Machines) എന്നറിയപ്പെട്ടു. പിന്നീട് അത് കാൽക്കുലേറ്ററുകൾ എന്നായി മാറി.
കാൽക്കുലേറ്ററുകൾ നിരന്തരമായ മാറ്റങ്ങൾക്ക് `വിധേയമായിക്കൊണ്ടിരുന്നു. എന്നാൽ കമ്പ്യൂട്ടറുകൾക്ക് കാൽക്കുലേറ്ററുകളിൽ നിന്ന് വ്യത്യസ്തമായി ധാരാളം മെമ്മറിയും മറ്റും ആവശ്യമായിരുന്നു. മാത്രവുമല്ല ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള കണക്കുകൂട്ടലുകളും കാൽക്കുലേറ്ററുകൾ ഉപയോഗിച്ച് നടത്താൻ കഴിഞ്ഞിരുന്നില്ല. 1940 മുതൽ എല്ലാ ദശകത്തിലും കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ മഹത്തായ മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു.
കണക്കുകൂട്ടുക എന്ന പ്രാഥമികാവശ്യത്തിൽ മാത്രമായി കമ്പ്യൂട്ടറിന്റെ ഉപയോഗം പരിമിതപ്പെട്ടില്ല. വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം, ശാസ്ത്രം, ആശയവിനിമയം എന്നു തുടങ്ങി എല്ലാ മേഖലയിലും കമ്പ്യൂട്ടർ ഇന്നൊരു അവിഭാജ്യ ഘടകമാണ്. ഓരോ മേഖലയിലേയും ഉപയോഗത്തിനായി കമ്പ്യൂട്ടർ ഉപകരണങ്ങളിലും പുതിയ സങ്കേതങ്ങൾ വന്നു തുടങ്ങി. ഉദാഹരണമായി, ഉപയോക്താവിന് കൂടുതൽ ആയാസരഹിതമായി ഇടപെടുന്നതിനായി ടച്ച് സ്ക്രീൻ (Touch Screen) മുതലായ സങ്കേതങ്ങൾ ആവിർഭവിച്ചു.
ആദ്യ കമ്പ്യൂട്ടറുകളിൽ പൂർണ്ണമായും യന്ത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. അതിനാൽ ഒരു പ്രവർത്തനത്തിന്റെ തുടക്കവില (Initial Value) കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തി ആദ്യം തന്നെ ശരിയാക്കി വെക്കണമായിരുന്നു.
ആദ്യ കാല ഉപകരണങ്ങൾ
തിരുത്തുകസഹസ്രാബ്ദങ്ങളായി നാം കണക്കുകൂട്ടലുകൾക്കായി പലതരം ഉപകരണങ്ങളെ ആശ്രയിക്കുന്നു. ആദ്യ കാലങ്ങളിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത് കൈ വിരലുകൾ കൊണ്ടുള്ള കണക്കുകൂട്ടലുകളായിരുന്നു. ടാലി സ്റ്റിക്ക് (Tally Stick) എന്നത് ആദ്യ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു ഉപകരണമാണ്. പിന്നീട് കല്ലുകൾ, ധാന്യങ്ങൾ മുതലായവ ഉപയോഗിച്ചുള്ള കണക്കുകൂട്ടലുകൾ ഉത്ഭവിച്ചു. ഈ വസ്തുക്കൾ സൂക്ഷിച്ചുവെക്കുന്നതിലൂടെ കണക്കെടുപ്പുകൾ ശേഖരിച്ചു വെക്കാം എന്നൊരു പ്രത്യേകത ഉണ്ടായിരുന്നു.[1][2] എണ്ണുവാനുള്ള കമ്പുകൾ (Counting Rods) ഇതിനൊരു ഉദാഹരണമാണ്.
അബാക്കസ് എന്നത് ആദ്യ കാലങ്ങളിൽ കണക്കുകൂട്ടലുകൾക്ക് ഉപയോഗിച്ചിരുന്ന ഒരു ഉപകരണമാണ്. ക്രിസ്തുവിനു 2400 വർഷങ്ങൾക്ക് മുമ്പ് (BC 2400) ബാബിലോണിയയിലാണ് ഇവയുടെ ഉദ്ഭവം. അതു മുതൽ അവയെ പിൻപറ്റി ധാരാളം ഉപകരണങ്ങളും സഹായ പട്ടികകളും കണ്ടുപിടിക്കപ്പെട്ടു. യൂറോപ്പിലെ ഒരു കൗണ്ടിംഗ് ഹൗസിൽ കള്ളികളായിട്ടുള്ള ഒരു തുണി വച്ചിരുന്നു. അതിലെ അടയാളപ്പെടുത്തലുകൾ പ്രത്യേക നിയമത്തിനനുസരിച്ച് നീക്കിക്കൊണ്ട് പണത്തിന്റെ കണക്കുകൂട്ടലുകൾ നടത്തിയിരുന്നു.
ആദ്യകാലങ്ങളിൽ ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ നടത്താനായി പ്രത്യേകതരം യന്ത്രശക്തിയാൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ (Analog Computers) ഉപയോഗിച്ചിരുന്നു. അവയെയാണ് ആദ്യകാല കമ്പ്യൂട്ടറുകളായി പരിഗണിക്കുന്നത്.[3] ഏതെങ്കിലും തരത്തിൽ കണക്കുകൂട്ടലിനെ സഹായിച്ചിരുന്ന മറ്റു പഴയ യന്ത്രോപകരണങ്ങൾ പ്ലാനിസ്ഫിയർ, Abū Rayhān al-Bīrūnī (c. AD 1000) നിർമ്മിച്ച ചില യന്ത്രങ്ങൾ മുതലായവയായിരുന്നു.
അബാക്കസ്
തിരുത്തുക
അബാക്കസ് ആണ് ആദ്യത്തെ കമ്പ്യൂട്ടർ ആയി അറിയപ്പെടുന്നത്. മേസപ്പട്ടോമിയൻ ആളുകൾ 2400 BC. കൊല്ലങ്ങൾക്കു മുമ്പ് കണ്ടുപിടിച്ചതാണ് ഇത്.ഒരു റാക്കിൽ ഘടിപ്പിച്ച മുത്തുമണികൾ ആണു ഇതിന്റെ പ്രധാന ഭാഗം.ശരിയായ രീതിയിൽ ഈ മുത്തുമണികൾ ക്രമപ്പെടുത്തി സങ്കലനം,വ്യവകലനം എന്നിവ ചെയ്യുവാൻ കഴിയും[4].കൗണ്ടിങ്ങ് ഫ്രേമുകളെ അബാക്കസിന്റെ പിന്മുറക്കാർ എന്നു വിശേഷിപ്പിക്കാം. ചാലുകളിൽ കൂടി കളുകളോ മുത്തുമണികളോ ക്രമപ്പെടുത്തി ആണു കൗണ്ടിങ്ങ് ഫ്രേമുകളിൽ കണക്കുകൂട്ടലുകൾ നടത്തുന്നത്[5].
ബൈനറി അബാക്കസുകൾ കമ്പ്യൂട്ടറുകൾ എങ്ങനെ ആണു കണക്കുകൂട്ടലുകൾ നടത്തുന്നത് എന്നു മനസ്സിലാക്കാൻ സഹായിക്കും.അക്ഷരങ്ങളും അക്കങ്ങളും എങ്ങനെ കമ്പ്യൂട്ടറിൽ ബൈനറി രൂപത്തിൽ സൂക്ഷിക്കുന്നു എന്നും ഇത് വഴി മനസ്സിലാക്കാം.സമാന്തരമായി 3 നിരകളിൽ ക്രമീകരിച്ച മുത്തുമണികൾ ആണു ഇവയുടെ മുഖ്യ ഭാഗം.ഓരോ മുത്തുമണികളും ഓൺ അല്ലെങ്കിൽ ഓഫ് എന്ന അവസ്ഥയെ കാണിക്കുന്നു[6].
കാലത്തെ അതിജീവിച്ച് ഇന്നും നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള കൗണ്ടിങ്ങ് ബോർഡ് 1846 സലമിസ് ദ്വീപിൽ നിന്നും കണ്ടെടുത്ത സലമിസ് റ്റാബ്ലെറ്റ് ആണു[7].വെളുത്ത മാർബിളിൽ തീർത്ത ഇതിനു 149cm നീളവും,75cm വീതിയും,4.5cm കട്ടിയും ഉണ്ട്.
നേപ്പ്യർ ലോഗും നേപ്പ്യർ ബോനും
തിരുത്തുക
ജോൺ നേപ്പ്യർ (1550-1617) ആണ് ലോഗരിതം കണ്ടുപിടിച്ചത്. അതിനു അദ്ദേഹം ലോഗ് എന്നത് ഉപയോഗിച്ച് ഗുണനം, സങ്കലനം, ഹരണം, തുടങ്ങിയവയ്ക്ക് എളുപ്പമേകി. പിന്നീട് അയാൾ കുറെ ലോഹ ദണ്ഡുകൾ ഉപയോഗിച്ച് നപിർ ബോൺ എന്നത് കണ്ടുപിടിച്ചു.
നേപ്പ്യറിനു ജ്യോതിശാസ്ത്രത്തിൽ അതിയായ താല്പര്യം ഉണ്ടായിരുന്നു.ജ്യോതിശാസ്ത്ര പരമായ കണക്കുകൾ വളരെ ബുദ്ധിമുട്ടുള്ളതും ധാരാളം സമയം അപഹരിക്കുന്നതുമായിരുന്നു.ഇതിനു ഒരു പരിഹാരം കണ്ടെത്തുന്നതിനായി അദ്ദേഹം 20 വർഷത്തോളം യത്നിച്ചു അത് ലോഗരിതത്തിന്റെ പിറവിക്ക് കാരണമായി[8].ലോഗരിതത്തിനെ കൂടുതൽ ഉപകാരപ്രദമാക്കിയത് ഗുണനവും,ഹരണവും അതിലും എളുപ്പമായ സങ്കലനവും,വ്യവകലനവും കൊണ്ട് ചെയ്യാൻ സധിക്കുന്നു എന്നതാണു.അദ്ദേഹം 1614-ഇൽ "A Description of the Wonderful Canon of Logarithms" എന്ന ബുക്കിൽ തന്റെ കണ്ടുപിടിത്തങ്ങളെക്കുറിച്ച് വിശദീകരിച്ചു ആ ബുക്കിനെ കൂടുതൽ പ്രശസ്തമാക്കിയത് അതിൽ ഉൾപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ലോഗരിതം റ്റേബിളുകൾ ആണു.[8].
ജോൺ നേപ്പ്യർ പിന്നീട് കണക്കുകൂട്ടലുകൾ നടത്താനായി നേപ്പ്യർ ബോൺ കണ്ടുപിടിച്ചു.ഒരു ബോർഡും,കുറച്ച് ദണ്ഡുകളും അടങ്ങുന്നതാണു നേപ്പ്യർ ബോൺ .ബോർഡിന്റെ ഇടത്തെ അഗ്രത്തിൽ ഒമ്പത് കളങ്ങളുണ്ട് അവയിൽ ഒന്നു മുതൽ ഒമ്പത് വരെ അക്കങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.നേപ്പ്യറിന്റെ ദണ്ഡുകൾ തടി അല്ലെങ്കിൽ ലോഹം എന്നിവ കൊണ്ടാണു നിർമിച്ചിരുന്നത്.ദണ്ഡുകളുടെ ഉപരിതലത്തിലും ഒമ്പത് കളങ്ങളുണ്ടായിരുന്നു,അവയിൽ ആദ്യത്തേത് ഒഴിച്ച് മറ്റെല്ലാം കോണോടു കോണായ വര കൊണ്ട് പകുത്തിരുന്നു.ആദ്യത്തെ കളത്തിൽ ഒരു സംഖ്യയും പിന്നീടുള്ളവയിൽ ആ സംഖ്യയുടെ ഗുണിതങ്ങളും ആണു രേഖപ്പെടുത്തിയിരുന്നത്.സംഖ്യയുടെ പത്തിന്റെ സ്ഥാനം കോളത്തിലെ മുകളിലെ ത്രികോണത്തിലും ഒറ്റയുടെ സ്ഥാനം താഴത്തെ ത്രികോണത്തിലും ആണു രേഖപ്പെടുത്തുന്നത് എന്നാൽ സംഖ്യ പത്തിൽ കുറവാണെങ്കിൽ മുകളിലെ ത്രികോണത്തിൽ പൂജ്യവും താഴത്തെതിൽ സംഖ്യയും രേഖപ്പെടുത്തുന്നു.
പാസ്കൽ കാൽക്കുലേറ്റർ
തിരുത്തുക
1642-ൽ 19 വയസ്സ് പ്രായമുള്ളപ്പോൾ തന്റെ അച്ഛന് വേണ്ടി ബ്ലൈസ് പാസ്കൽ ഒരു കാൽക്കുലേറ്റർ കണ്ടു പിടിച്ചു. അച്ഛന്റെ നികുതി പിരിവിലെ കണക്കുകൂട്ടലുകൾ എളുപ്പമാക്കാനായാണു പാസ്കൽ കാൽക്കുലേറ്റർ നിർമിച്ചത്[9].കുറെ ചക്രങ്ങൾ കൊണ്ട് ഗണിക്കുന്ന ഒരു യന്ത്രം അതിന്റെ പേരു പാസ്കലിൻ എന്നായിരുന്നു[9][10].
പത്തിന്റെ വിലയുള്ള പത്തു പല്ലുകൾ ഉള്ള ഗിയർ ഒരു കറക്കം പൂർത്തിയാക്കുമ്പോൾ അത് നൂറിന്റെ വിലയുള്ള പത്തു പല്ലുകൾ ഉള്ള ഗിയറിന്റെ ഒരു പല്ലു മാറ്റുന്നു അത്തരത്തിൽ നൂറിന്റെ വിലയുള്ള ഗിയർ ഒരു കറക്കം പൂർത്തിയാക്കുമ്പോൾ അത് ആയിരത്തിന്റെ വിലയുള്ള പത്തു പല്ലുകൾ ഉള്ള ഗിയറിന്റെ ഒരു പല്ലു മാറ്റുന്നു ഇതാണു പാസ്കലിന്റെ കാൽക്കുലേറ്ററിന്റെ പ്രവർത്തന തത്ത്വം[11],പാസ്കലിന്റെ കാൽക്കുലേറ്ററിന്റെ പ്രവർത്തനം കാണിക്കുന്ന ആനിമേഷൻ ഇവിടെ കാണാവുന്നതാണു.ഇന്നത്തെ ചില വാട്ടർ മീറ്ററുകളും,ഒഡോമീറ്ററുകളും പാസ്കൽ കാൽക്കുലേറ്ററിന്റെ പ്രവർത്തനത്തെ ആധാരമാക്കി പ്രവർത്തിക്കുന്നവയാണു[12]
പാസ്കൽ ഇത്തരത്തിൽ ഗിയറുകൾ കൊണ്ട് നിയന്ത്രിക്കുന്ന,കൂട്ടാൻ മാത്രം കഴിവുള്ള 50 അടുത്ത് കാൽക്കുലേറ്ററുകൾ നിർമിച്ചെങ്കിലും അധികമൊന്നും ചെലവായില്ല അവയുടെ ഭീമമായ വിലയും അവ അത്രക്കൊന്നും കൃത്യമല്ല എന്നതുമാണു വില്പനയെ പ്രതികൂലമായി ബാധിച്ച കാരണങ്ങൾ[10].പാരീസിലെ Musée des Arts et Métiers,ജർമനിയിലെ സ്വിങ്ങെർ മ്യൂസിയം എന്നിവിടങ്ങളിൽ അദ്ദേഹം നിർമിച്ച കാൽക്കുലേറ്ററുകൾ സൂക്ഷിച്ചിട്ടുണ്ട്[13]
ലിബ്നിറ്റ്സ്
തിരുത്തുക
ജെർമൻ കാരനായ ഗോറ്റ്ഫ്രൈറ്റ് വിൽഹെം ലിബ്നിറ്റ്സ് ഒരു കാൽക്കുലേറ്റർ കണ്ടുപിടിച്ചു.ഇത് സങ്കലനം,വ്യവകലനം,ഗുണനം,ഹരണം എന്നീ നാലു ഗണിത ക്രിയകളും ചെയ്യാൻ പര്യാപ്തമായിരുന്നു.സ്റ്റെപ്പെഡ് റിക്കൊനെർ എന്നായിരുന്നു ഈ കാൽക്കുലറ്ററിന്റെ നാമം[14].ഒരു ഡ്രമ്മും അതിൽ ഘടിപ്പിച്ച 10 ചാലുകൾ അല്ലെങ്കിൽ കുഴലുകളും കൂടുന്നതാണു ഇതിന്റെ ഘടന.ഈ കുഴലുകൾ ഉയരത്തിന്റെ അടിസ്ഥാനത്തിൽ ചവിട്ടു പടികൾ പോലെ ഡ്രമ്മിനെ ചുറ്റി ഘടിപ്പിച്ചിരിക്കുന്നു അതാണു സ്റ്റെപ്പെഡ് റിക്കൊനെർ എന്ന പേരിനു കാരണമായതു[14].
പാസ്കലിന്റെ കാൽക്കുലേറ്ററിനെക്കുറിച്ച് അറിഞ്ഞപ്പോൾ ലിബ്നിറ്റ്സ് അതിന്റെ പ്രവർത്തനം മനസ്സിലാക്കുകയും ഗുണനം,ഹരണം എന്നിവ കൂടി ചെയ്യുന്ന ഉപകരണം നിർമ്മിക്കണം എന്നു തീരുമാനിക്കുകയും ചെയ്തു[15].1673ഇൽ അദ്ദേഹം ലണ്ടനിൽ എത്തുകയും റോയൽ സൊസൈറ്റിയിൽ The Theory of Concrete Motionഎന്ന നിബദ്ധം അവതരിപ്പിക്കുകയും അതോടൊപ്പം തന്റെ കാൽക്കുലേറ്ററിന്റെ ഒരു രൂപരേഖ പ്രദർശിപ്പികയും ചെയ്തു[14].1674 ഇൽ കാൽക്കുലേറ്ററിന്റെ ഡിസൈൻ പൂർത്തി ആകുകയും ഒലിവർ എന്ന വിദദ്ധനായ ശില്പിയെ അതിന്റെ നിർമ്മാണം ഏൽപ്പിക്കുകയും ചെയ്തു[15].ഈ സങ്കേതം 67 cm നീളമുള്ളതും,27cm വീതിയുള്ളതും,17 cm ഉയരമുള്ളതുമായിരുന്നു ഇത് ഓക്ക് മരത്തിന്റെ തടികൊണ്ട് ഉണ്ടാക്കിയ ആവരണത്തിൽ ആണു ഘടിപ്പിച്ചിരുന്നത്[14].
ഇതിന്റെ രണ്ടിൽക്കൂടുതൽ രൂപരേഖ ഉണ്ടാക്കിയതിനു തെളിവുകൾ ഇല്ല.1879 ഇൽ മേൽക്കൂരയുടെ ചോർച്ച തീർക്കുന്നതിനിടെ ഒരു തൊഴിലാളി കണ്ടെത്തുന്ന വരെ ഒരു സ്റ്റെപ്പെഡ് റിക്കൊനെർUniversity of Göttingen[പ്രവർത്തിക്കാത്ത കണ്ണി]ന്റെ മച്ചിൽ കിടന്നിരുന്നു.അത് ഇന്നു State Museum of Hanover ഇൽ സൂക്ഷിച്ചിരിക്കുന്നു[15].
1801 : പുതിയ കണ്ടെത്തൽ:ജാക്ക്വാർഡ് ലൂം
തിരുത്തുക
ഫ്രഞ്ച് കാരനായിരുന്ന ജോസഫ് മാരീ ജാക്വാർഡ് പവർ ലൂം നിർമിച്ചു[16].ഈ സങ്കേതം ആണു ഒരു കൂട്ടം ജോലികളെ നിയന്ത്രിക്കാനായി ആദ്യമായി പഞ്ച് കാർഡുകൾ ഉപയോഗിച്ചത്[17].പഞ്ച് കാർഡിലെ ഓരോ വരി ദ്വാരങ്ങളും പറ്റേണിന്റെ ഓരോ വരിയേയും സൂചിപ്പിക്കുന്നു. ജാക്വാർഡിന്റെ നെയ്തുയന്ത്രം സങ്കീർണമായ brocade, damask, matelasse തുടങ്ങിയ പാറ്റേണുകൾ നെയ്യുന്നതിനു സഹായിച്ചു[18].
ജാക്വാർഡ് ലൂം കണ്ടെത്തുന്ന വരെ പാറ്റേണുകൾ നിർമ്മിക്കനായി ഒരു വ്യക്തിയെ നിയമിക്കുകയും അയാൾ ഒരു മുഖ്യ നെയ്ത്തുകാരന്റെ സഹായത്തോടെ നൂലുകളിൽ വേണ്ട മാറ്റങ്ങൾ വരുതത്തിയാണു പാറ്റേണുകൾ നിർമിച്ചതു.ഇത് ധാരാളം സമയവും ധനവും പാഴക്കിയിരുന്നു.ഇതിനൊരു പരിഹാരം കണ്ടെത്തായി ജക്ക്വാർഡ് പരീക്ഷണങ്ങൾ തുടങ്ങുകയും 1801 ഇൽ ജാക്ക്വാർഡ് ലൂം നിർമ്മിക്കുകയും ചെയ്തു.1804ഇൽ അദ്ദേഹം ഈ ഉപകരണം പരീസിൽ പ്രദർശിപ്പിക്കുകയുണ്ടായി,ഫ്രെഞ്ച് ഗവണ്മെന്റ് അദ്ദേഹത്തിനു മെഡൽ സമ്മാനിക്കുകയും ജാക്ക്വാർഡ് ലൂമിന്റെ ഉടമസ്ഥാവകാശം നൽകുകയും ചെയ്തു[19].
ഇത് യാതൊരു വിധ കണക്കുകൂട്ടലുകളും ചെയ്യുന്നില്ല എങ്കിലും തറിയുടെ പാറ്റേണുകൾ എളുപ്പത്തിൽ കാർഡുകൾ മാറ്റി വ്യത്യാസപ്പെടുത്താൻ പറ്റി എന്നത് കമ്പ്യൂട്ടർ പ്രോഗ്രാം എന്ന ആശയത്തിലേക്ക് വഴിതെളിച്ചു.അതോടൊപ്പം തന്നെ ഒരു അൽഗൊരിതം അനുസരിക്കുന്ന ആദ്യ ഉപകരണവും ജാക്ക്വാർഡ് ലൂം ആയിരുന്നു.ഈ പ്രത്യേകതകൾ ഉള്ളതിനാൽ ജാക്വാർഡിന്റെ നെയ്തുയന്ത്രവും കമ്പ്യൂട്ടർ ചരിത്രത്തിൽ ഇടം നേടി.
ചാൾസ് ബാബേജ്
തിരുത്തുകപ്രോഗ്രാമബിൾ കമ്പ്യൂട്ടറുകളുടെ പിതാവ് എന്നറിയപ്പെടുന്ന ചാൾസ് ബാബേജ്(26 ഡിസംബർ 1791–18 ഒക്ടോബർ 1871) ഒരു ഗണിത ശാസ്ത്രജ്ഞനും ഒരു ചിന്തകനും കൂടി ആയിരുന്നു[20].അക്കാലത്ത് കണക്കുകൂട്ടലുകളിൽ വളരെ അധികം പിഴവുകൾ ഉണ്ടായിരുന്നു ഇത് അദ്ദേഹത്തെ തെറ്റുകൾ കൂടാതെ കണക്കുകൂട്ടലുകൾ ചെയ്യാൻ പ്രാപ്തമായ യന്ത്രത്തിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു[20].
1822 ജൂൺ 14നു റോയൽ അസ്റ്റ്റോണമിക്കൽ സൊസൈറ്റിയിൽ അവതരിപ്പിച്ച "Note on the application of machinery to the computation of astronomical and mathematical tables." എന്ന പേപ്പറിൽ ഡിഫെറൻസ് എഞ്ചിൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചു[20].ആറു ചക്രങ്ങളുള്ള ഒരു മോഡൽ ആദ്യം നിർമ്മിക്കുകയും അത് ചെറിയ ഒരു സദസ്സിനു മുന്നിൽ അവതരിപ്പികയും ചെയ്തു.അതിലും മികച്ച ഡിഫെറൻസ് എഞ്ചിൻ 2 നിർമ്മിക്കണമെന്നും അദ്ദേഹത്തിനു താല്പര്യമുണ്ടായിരുന്നു[21].
അതിനു ശേഷം 1833 നും 1842 നും ഇടക്ക് അദ്ദേഹം ഏത് തരം കണക്കുകൂട്ടലുകളും ചെയ്യാൻ കഴിവുള്ള പ്രോഗ്രാം ചെയ്യാൻ സാധിക്കുന്ന അനലറ്റികൽ എഞ്ചിൻ എന്ന ആശയത്തെപ്പറ്റി ചിന്തിച്ചു[20].അതിൽ ജാക്ക്വാർഡ് ലൂമിൽ ഉപയോഗിച്ച പഞ്ച് കാർഡുകൾ വഴി നിർദ്ദേശങ്ങൾ നൽകാനും വിവരങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു മെമ്മറി യൂണിറ്റും അങ്ങനെ ആധുനിക കമ്പ്യൂട്ടറുകളിൽ ഉള്ള മിക്ക സൗകര്യങ്ങളും ഉണ്ടായിരുന്നു[21].ബ്രട്ടീഷ് ഗണിത ശാസ്ത്രജ്ഞ അഡാ ലവ് ലേസ് അനലറ്റികൽ എഞ്ചിനായി പ്രോഗ്രാം എഴുതി ഇത് ആദ്യ കമ്പ്യൂട്ടർ പ്രോഗ്രാമായി കരുതുന്നു[21][22].
ഇത്തരത്തിൽ പുതിയ ആശയങ്ങൾ നൽകി എങ്കിലും ഡിഫെറൻസ് എഞ്ചിൻ 2,അനലറ്റികൽ എഞ്ചിൻ എന്നിവ ബാബേജിന്റെ ജീവിത കാലത്ത് പൂർത്തിയായില്ല[21].
മേശപ്പുറ (Desktop) കാൽക്കുലേറ്ററുകൾ
തിരുത്തുക
20താം നൂറ്റാണ്ടോടു കൂടി നിലവിലുള്ള കാൽക്കുലേറ്ററുകൾ ഇലെക്ട്രിക് മോട്ടോർ ഉപയോഗിക്കുന്നതിനായി പരിഷ്കരിക്കുകയുണ്ടായി.ഈ കാൽക്കുലേറ്റർ ഉപയോഗിച്ച് കണക്കുകൂട്ടലുകൾ ചെയ്യുന്നവരുടെ പ്രൊഫെഷനെ ആണു അക്കാലത്ത് കമ്പ്യൂട്ടർ എന്നു വിളിച്ചിരുന്നത്.
Friden, Marchant Calculator and Monroe തുടങ്ങിയ വ്യാപാര സംരംഭങ്ങൾ 1930 മുതൽക്കെ ഗുണനം,ഹരണം,സങ്കലനം,വ്യവകലനം,തുടങ്ങിയ ക്രിയകൾ ചെയ്യുന്ന കാൽക്കുലേറ്ററുകൾ നിർമ്മിക്കാൻ ആരംഭിച്ചു.1948 ഇൽ കർട്ട എന്ന കാൽക്കുലേറ്റർ നിർമ്മിക്കപ്പെടുകയുണ്ടായി.അത് എളുപ്പത്തിൽ ഒരിടത്ത് നിന്നു മറ്റൊരിടത്തേക്കു മാറ്റാനു കഴിയുന്നതും ചെറുതും ആയിരുന്നു.അതിനു ഒരു കുരുമുളക് അരക്കൽ യന്ത്രത്തിന്റെ അത്രെയെ വലിപ്പം ഉണ്ടായിരുന്നുള്ളൂ.1950 , 1960 കാലഘട്ടങ്ങളിൽ വ്യത്യസ്തമായ കാൽക്കുലേറ്ററുകൾ രംഗപ്രെവേശനം ചെയ്തു.ആദ്യത്തെ മുഴുവനായും ഇലെക്ട്രോണിക് ഘടകങ്ങളൂള്ളാ മേശപ്പുറ (Desktop) കാൽക്കുലേറ്ററുകൾ ബ്രിട്ടീഷുകാർ നിർമിച്ച ANITA Mk.VII ആയിരുന്നു.1963ഇൽ ഫ്രൈഡൻ എന്ന വ്യക്തി EC-130 എന്ന കാൽക്കുലേറ്റർ അവതരിപ്പിച്ചു.ഇതിൽ ട്രാൻസിസ്റ്ററുകളും ,13 അക്കങ്ങൽ പ്രദർശിപ്പിക്കാവുന്ന 130 mm CRT ഡിസ്പ്ലേയും ഉണ്ടായിരുന്നു.ഈ കാൽക്കൂലേറ്ററിൽ ആണു റിവേഴ്സ് പോളിഷ് നൊട്ടേഷൻ ആദ്യമായി ഉപയോഗിച്ചത്.ഇതിനു വിപണിയിൽ $2200 വിലയുണ്ടായിരുന്നു.EC-132'എന്ന പുതിയ മോഡലിൽ സ്ക്കയർ റൂട്ടുകളും,വിൽക്രമവും കൂടി കണക്കുകൂട്ടാൻ കഴിയുമായിരുന്നു.1965ഇൽ Wang Laboratories LOCI-2 എന്ന പത്തക്ക കാൽക്കുലേറ്റർ നിർമിച്ചു.ഇത് ട്രാൻസിസ്റ്ററുകളൂം Nixie tube display യും കൂടീ ഉള്ളതായിരുന്നു.ഇത് ലോഗരിതവുമായി ബന്ധപ്പെട്ട ക്രയകൾ ചെയ്യാനും പ്രാപ്തമായിരുന്നു[23].
ആധുനിക അനലോഗ് കമ്പ്യൂട്ടറുകൾ
തിരുത്തുകആധുനിക അനലോഗ് കമ്പ്യൂട്ടറുകൾ, ഓപ്പറേഷണൽ ആംപ്ലിഫയർ എന്ന ഇലക്ട്രോണിക് സർക്ക്യ്യൂട്ടിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണു[24].മുൻപുണ്ടായിരുന്ന ഓപ്പറേഷണൽ ആംപ്ലിഫയറുകൽ വാക്ക്വം റ്റ്യ്യൂബുകൾ ഉപയോഗിച്ചിരുന്നെങ്കിൽ ഇന്നുള്ളവ സെമികണ്ടക്ടർ IC കൊണ്ടാണു നിർമ്മിച്ചിരിക്കുന്നത്[24].
അനലോഗ് കമ്പ്യൂട്ടറുകൾ തുടർച്ചയായി വ്യതിയാനം സംഭവിക്കുന്ന ഭൗതിക പ്രതിഭാസങ്ങളായ താപം,മർദ്ദം,വേഗം തുടങ്ങിയവ സാധാരണ ആയി വോൾട്ടേജ് അല്ലെങ്കിൽ ഗിയറുകളുടെ ചലനം എന്നിവ ആയി രൂപം മാറ്റി കൈകാര്യം ചെയ്യാനായി ഉപയോഗിക്കുന്നു[25].ആദ്യകാല കമ്പ്യൂട്ടറുകളിൽ സിംഹഭാഗവും അനലോഗ് കമ്പ്യൂട്ടറുകൾ ആയിരുന്നു[26].ചെറിയ അനലോഗ് കമ്പ്യൂട്ടറുകൾ സാധാരണ ആയി ലാബോറട്രികളിലും,ശേഷി കൂടിയവ പവർ ട്രാൻസ്മിഷൻ,ടെലിഫോൺ നെറ്റ്വർക്ക് തുടങ്ങിയ സങ്കേതങ്ങളിലും ഉപയോഗിക്കുന്നു[27].1950 കളുടെ അവസാനത്തിലും, 1960 ന്റെ ആരംഭത്തിലും ഡിജിറ്റൽ കമ്പ്യൂട്ടറുകൾ കൂടുതൽ വേഗമുള്ളതും,കൃത്യവും ആയതോടെ അനലോഗ് കമ്പ്യൂട്ടറുകളുടെ ഉപയോഗം കുറഞ്ഞു[27].സൗരയുധസ്താനങ്ങൾ നിർണയിക്കാൻ ഉപയോഗിച്ചിരുന്ന Antikythera mechanism ആദ്യത്തെ അനലോഗ് കമ്പ്യൂട്ടറായി കരുതുന്നു[28][29].
ഡിജിറ്റൽ കമ്പ്യൂട്ടറുകളാണു ഇന്നു സാധാരണ ആയി ഉപയോഗിക്കുന്നതെങ്കിലും അനലോഗ് കമ്പ്യൂട്ടറുകളുടെ മേഖലയിലും ധാരാളം ഗവേഷണം നടക്കുന്നുണ്ട്.ബ്ലൂമിങ്ങ്ടണിലുള്ള ഇൻഡ്യാനാ യൂണിവേഴ്സിറ്റി യിൽ ജോനാതൻ മിൽസ് ഒരു അനലോഗ് കമ്പ്യൂട്ടർ നിർമ്മിക്കുകയുണ്ടായി[30].ഹാവാർഡ് റോബോട്ടിക്സ് ലാബോറട്രിയിൽ അനലോഗ് കമ്പ്യൂട്ടേഷൻ ഒരു ഗവേഷണ വിഷയം തന്നെ ആണു[31]
കമ്പ്യൂട്ടർ തലമുറകൾadhya gattam mudhal avasanagattam vare
തിരുത്തുകഇത്രയും കാലത്തിനിടക്ക് കണക്ക് കൂട്ടുവാനുള്ള (Compute) ഉപകരണങ്ങളിൽ വന്ന മാറ്റത്തിനനുസരിച്ച് പല തലമുറകളായി തരംതിരിച്ചിരിക്കുന്നു. ഓരോ തലമുറയും സാങ്കേതിക പുരോഗതിയുടെ ഫലമായുണ്ടായതാണ്. ഇത് കമ്പ്യൂട്ടറിന്റെ ഉപയോഗത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്തി. കമ്പ്യൂട്ടറുകളെ താഴെപ്പറയും വിധത്തിൽ അഞ്ച് തലമുറകളായി തരംതിരിക്കാം.
- ഒന്നാം തലമുറ (1940 - 1956)
- രണ്ടാം തലമുറ (1956 - 1963)
- മൂന്നാം തലമുറ (1964 - 1971)
- നാലാം തലമുറ (1971 - ഇതുവരെ)
- അഞ്ചാം തലമുറ (1980 - ...)
ഒന്നാം തലമുറ കമ്പ്യൂട്ടറുകൾ
തിരുത്തുകഈ തലമുറയിലെ കമ്പ്യൂട്ടറുകളിൽ പരിഭ്രമണത്തിനായി (Circuit) വാക്വം ട്യൂബുകളാണ് (Vacuum Tubes) ഉപയോഗിച്ചിരുന്നത്. മെമ്മറിക്കായി മാഗ്നറ്റിക് ഡ്രമ്മുകളും (Magnetic Drums) ഉപയോഗിച്ചിരുന്നു. വാക്വം ട്യൂബ് എന്നാൽ ചില്ല് കൊണ്ടുണ്ടാക്കിയ ഒരു ഉപകരണമാണ്. ഇതിൽ ഫിലമെന്റുകൾ ഉപയോഗിച്ച് ഇലക്ട്രോണുകൾ നിർമ്മിക്കുന്നു. ഇത് ഇലക്ട്രോണിക് സിഗ്നലുകളെ വികസിപ്പിക്കാനായാണ് (Amplify) ഉപയോഗിച്ചിരുന്നത്.
ഈ കമ്പ്യൂട്ടറുകൾ കണക്ക് കൂട്ടലുകൾ മില്ലിസെക്കന്റുകൾക്കുള്ളിൽ (Milliseconds) നടത്തിയിരുന്നു.പക്ഷേ ഈ കമ്പ്യൂട്ടറുകൾ വളരെയധികം സ്ഥലം അപഹരിച്ചിരുന്നു. ഒരു കമ്പ്യൂട്ടർ സ്ഥാപിക്കാനായി ഒരു മുറി മുഴുവനായും വേണ്ടി വന്നിരുന്നു. കമ്പ്യൂട്ടറുകളുടെ വലിപ്പം വളരെ വലുതായതു കൊണ്ടു തന്നെ ഇവ പ്രവർത്തിപ്പിക്കാൻ ധാരാളം വൈദ്യുതി ആവശ്യമായി വന്നിരുന്നു. മാത്രവുമല്ല, ധാരാളം താപം (Heat) ഇവയിൽ നിന്ന് പുറന്തള്ളിയിരുന്നു. ഈ താപത്തെ പ്രതിരോധിക്കാനായി, കമ്പ്യൂട്ടർ വെച്ചിരുന്ന മുറികൾ ശീതീകരിച്ചിരുന്നു (Air Conditioned).
ഇവയിൽ കണക്ക് കൂട്ടലുകൾ നടത്താനുള്ള നിർദ്ദേശങ്ങൾ നൽകാനായി യന്ത്രഭാഷയാണ് (Machine Language) ഉപയോഗിച്ചിരുന്നത്.
ഒന്നാം തലമുറയിലെ കമ്പ്യൂട്ടറുകൾക്ക് ഉദാഹരണങ്ങൾ ഇവയാണ് : എനിയാക് (ENIAC), എഡ്‌വാക് (EDVAC), യുണിവാക് (UNIVAC). ഇവ ശാസ്ത്രീയ കണക്ക് കൂട്ടലുകൾ (Scientific Calculations) നടത്താനാണ് ഉപയോഗിച്ചിരുന്നത്.
വാണിജ്യ കമ്പ്യൂട്ടറുകൾ
തിരുത്തുകരണ്ടാം തലമുറ കമ്പ്യൂട്ടറുകൾ
തിരുത്തുകരണ്ടാം തലമുറ കമ്പ്യൂട്ടറുകളിൽ വാക്വം ട്യൂബുകൾക്ക് പകരം ട്രാൻസിസ്റ്ററുകളാണ് (Transistors) ഉപയോഗിച്ചിരുന്നത്. അവ വാക്വം ട്യൂബുകളേക്കാൾ വേഗതയേറിയതും വിശ്വസിനീയവുമായിരുന്നു. വാക്വം ട്യൂബുകളെ അപേക്ഷിച്ച് ട്രാൻസിസ്റ്ററുകൾ വലിപ്പത്തിൽ വളരെ ചെറുതായിരുന്നു. മാത്രവുമല്ല ട്രാൻസിസ്റ്ററുകൾ വളരെ കുറച്ച് താപം മാത്രമേ ഉല്പാദിപ്പിക്കുകയുള്ളൂ.
ഈ കമ്പ്യൂട്ടറുകളിൽ യന്ത്രഭാഷക്ക് പകരമായി അസംബ്ലി ഭാഷയാണ് (Assembly Language) ഉപയോഗിച്ചിരുന്നത്. കമ്പ്യൂട്ടറിന് നൽകേണ്ട നിർദ്ദേശങ്ങൾ വാക്കുകളുടെ രൂപത്തിൽ നൽകാൻ അസംബ്ലി ഭാഷ കൊണ്ട് സാധിച്ചു. ഇത് പ്രോഗ്രാം ചെയ്യുന്നവരെ വളരെയധികം സഹായിച്ചു. ഈ തലമുറയിലെ കമ്പ്യൂട്ടറുകളുടെ പ്രധാന പ്രത്യേകത, പ്രോഗ്രാം ശേഖരണ രീതിയാണ് (Stored Program Concept) ഉപയോഗിച്ചിരുന്നത് എന്നതായിരുന്നു. അതായത് നിർദ്ദേശങ്ങളും മറ്റും കമ്പ്യൂട്ടറിന്റെ ഓർമ്മയിലാണ് (Memory) സൂക്ഷിച്ചിരുന്നത്. ഈ കമ്പ്യൂട്ടറുകളിൽ ശേഖരണ ഉപകരണങ്ങളായി കാന്തിക ടേപ്പുകളും (Magnetic Tapes) കാന്തിക ഡിസ്കുകളുമാണ് (Magnetic Disks) ഉപയോഗിച്ചിരുന്നത്.
രണ്ടാം തലമുറ കമ്പ്യൂട്ടറുകളുടെ ഉദാഹരണങ്ങൾ : IBM 1620, PDP8, CDC1604
മൂന്നാം തലമുറ കമ്പ്യൂട്ടറുകൾ
തിരുത്തുകഈ തലമുറയിലുണ്ടായ പ്രധാന മാറ്റം, ഐ. സി. ചിപ്പുകളുടെ (I.C.Chips) ഉദ്ഭവമാണ്. ഐ. സി. എന്നത് വൈദ്യുത സർക്യൂട്ട് അടങ്ങുന്ന ഒരു സിലിക്കൺ ചിപ്പ് ആണ്. ഈ ഒരു ചെറിയ ചിപ്പിൽ തന്നെ ട്രാൻസിസ്റ്റർ പോലുള്ള, സർക്യൂട്ടിൽ ഉപയോഗിക്കുന്ന ധാരാളം വസ്തുക്കൾ (Circuital Elements) കൂട്ടിച്ചേർക്കാനാകും. ഐ. സി. യുടെ കണ്ടുപിടിത്തം കമ്പ്യൂട്ടറുകളുടെ വേഗതയേയും കഴിവിനേയും കാര്യമായി ബാധിച്ചു.
മൂന്നാം തലമുറ കമ്പ്യൂട്ടറുകളുടെ ഉദാഹരണങ്ങൾ : IBM 370, PDP11, CDC7600
നാലാം തലമുറ കമ്പ്യൂട്ടറുകൾ
തിരുത്തുകഈ തലമുറയിലെ കമ്പ്യൂട്ടറുകളിൽ കമ്പ്യൂട്ടർ അഥവാ കമ്പ്യൂട്ടർ സംബന്ധിച്ച ഉപകരണങ്ങളുടെ നിർമ്മാണത്തിൽ Large Scale Integration (LSI) ഉം Very Large Scale Integration (VLSI) ഉം ഉപയോഗിച്ചിരുന്നു. LSI അല്ലെങ്കിൽ VLSI തുടങ്ങിയവയിൽ ഒരു ചിപ്പിൽ കഴിഞ്ഞ തലമുറയിൽ നിന്ന് വ്യത്യസ്തമായി അതിൽ കൂടുതൽ വസ്തുക്കൾ കൂട്ടിച്ചേർത്തു. ആ ചിപ്പിന് മൈക്രോപ്രൊസസ്സർ (Microprocessor) എന്നാണ് പേര്. അതിൽ കൺട്രോൾ ലോജിക്കും മെമ്മറിയും ഉൾപ്പെടുത്തിയിരുന്നു. ലോകത്തെ ആദ്യ മൈക്രോപ്രൊസസ്സർ ഇന്റൽ കമ്പനിയുടെ ഇന്റൽ 4004 ആയിരുന്നു. ശേഖരണത്തിനായി കാന്തിക വസ്തുക്കൾക്ക് പകരം അർദ്ധചാലക (Semiconductor) സംവിധാനങ്ങൾ ഉപയോഗിച്ചതും ഈ തലമുറയിലായിരുന്നു.
ആശയവിനിമയത്തിനായി കമ്പ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടു. രണ്ട് തരത്തിൽ ഈ ബന്ധനത്തെ തരം തിരിച്ചിരുന്നു :
- ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (Local Area Network - LAN)
- വൈഡ് ഏരിയ നെറ്റ്‌വർക്ക് (Wide Area Network - WAN)
LAN ൽ കമ്പ്യൂട്ടറുകൾ വളരെ അടുത്തായി സ്ഥാപിച്ചിരിക്കുന്നു. അതായത് ഒരു മുറിയിലോ അല്ലെങ്കിൽ ഒരു കെട്ടിടത്തിലോ മറ്റോ സ്ഥാപിച്ച കമ്പ്യൂട്ടറുകൾ തമ്മിലാണ് ഈ ബന്ധനം നടക്കുന്നത്.
എന്നാൽ WAN ൽ ലോകം മുഴുവനുമുള്ള കമ്പ്യൂട്ടറുകളുമായി സംവദിക്കാൻ നമുക്ക് അവസരമൊരുക്കുന്നു.
ഈ തലമുറയിൽ ഹൈ ലെവൽ ഭാഷകളാണ് നിർദ്ദേശങ്ങൾ നൽകുന്നതിനായി ഉപയോഗിക്കുന്നത്.
നാലാം തലമുറ കമ്പ്യൂട്ടറുകളുടെ ഉദാഹരണങ്ങൾ : IBM 4300, ICL 2900
അഞ്ചാം തലമുറ കമ്പ്യൂട്ടറുകൾ
തിരുത്തുകഈ തലമുറയിൽ Ultra Large Scale Integration (ULSI) സങ്കേതമാണ് ഉപയോഗിക്കുന്നത്. അത് നാലാം തലമുറയിലുപയോഗിച്ചിരുന്ന മൈക്രോപ്രൊസസ്സറുകളേക്കാൾ വേഗതയേറിയതും ശക്തിയേറിയതുമാണ്. കൊണ്ടുനടക്കാവുന്ന തരത്തിലുള്ള കമ്പ്യൂട്ടറുകൾ അവതരിപ്പിക്കപ്പെട്ടത് ഈ തലമുറയിലാണ്. കൃതൃമ ബുദ്ധിയുള്ള (Artificial Intelligence) കമ്പ്യൂട്ടർ ഉപകരണങ്ങൾ കണ്ടെത്താനുള്ള ഗവേഷണങ്ങൾ ലോകത്തിന്റെ പല കോണുകളിലും നടന്നുകൊണ്ടിരിക്കുന്നു.ഈ തലമുറയിൽ സി,സി പ്ലസ് പ്ലസ്,ജാവ,തുടങ്ങിയ കമ്പ്യൂട്ടർ ഭാഷകളിൽ എഴുതിയ നിർദ്ദേശങ്ങൾ അനുസരിക്കുന്ന പഴയ തലമുറകളിൽ നിന്നു വ്യത്യസ്തമായി മനുഷ്യ ഭാഷതന്നെ ഉപയോഗിച്ചേക്കാം.
അവലംബം
തിരുത്തുക- ↑ According to ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil), these clay containers contained tokens, the total of which were the count of objects being transferred. The containers thus served as something of a bill of lading or an accounts book. In order to avoid breaking open the containers, marks were placed on the outside of the containers, for the count. Eventually (Schmandt-Besserat estimates it took 4000 years Archived 2007-03-11 at the Wayback Machine.) the marks on the outside of the containers were all that were needed to convey the count, and the clay containers evolved into clay tablets with marks for the count.
- ↑ Eleanor Robson (2008), Mathematics in Ancient Iraq ISBN 978-0-691-09182-2 p.5: these calculi were in use in Iraq for primitive accounting systems as early as 3200–3000 BCE, with commodity-specific counting representation systems. Balanced accounting was in use by 3000–2350 BCE, and a sexagesimal number system was in use 2350–2000 BCE.
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-08. Retrieved 2010-11-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-01. Retrieved 2010-11-13.
- ↑ Robert C. Good, Jr., "The binary abacus: a useful tool for explaining computer operations", Journal of Computers in Mathematics and Science Teaching, vol.5, Iss.1 (Fall 1985), pp.34-37.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-04. Retrieved 2010-11-15.
- ↑ 8.0 8.1 http://math.about.com/library/weekly/blbionapier.htm
- ↑ 9.0 9.1 http://www-history.mcs.st-and.ac.uk/Biographies/Pascal.html
- ↑ 10.0 10.1 http://www.computersciencelab.com/ComputerHistory/History.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-01. Retrieved 2010-11-15.
- ↑ http://lecture.eingang.org/pascaline.html
- ↑ http://www.computinghistory.org.uk/det/5929/Pascal%27s%20calculator%20or%20the%20Pascaline%20constructed
- ↑ 14.0 14.1 14.2 14.3 http://www.computersciencelab.com/ComputerHistory/HistoryPt2.htm
- ↑ 15.0 15.1 15.2 http://www.xnumber.com/xnumber/mechanical1.htm
- ↑ http://www.computersciencelab.com/ComputerHistory/HistoryPt2.htm
- ↑ http://en.wikipedia.org/wiki/Jacquard_loom
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-04. Retrieved 2010-11-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-23. Retrieved 2010-11-17.
- ↑ 20.0 20.1 20.2 20.3 http://www.charlesbabbage.net/
- ↑ 21.0 21.1 21.2 21.3 http://www.bbc.co.uk/history/historic_figures/babbage_charles.shtml
- ↑ http://cs-www.cs.yale.edu/homes/tap/Files/ada-bio.html
- ↑ http://en.wikipedia.org/wiki/History_of_computing_hardware#Desktop_calculators
- ↑ 24.0 24.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-06. Retrieved 2010-11-18.
- ↑ http://science.jrank.org/pages/1691/Computer-Analog.html
- ↑ http://plato.stanford.edu/entries/computing-history/
- ↑ 27.0 27.1 http://www.computerhistory.org/brochures/categories.php
- ↑ http://en.wikipedia.org/wiki/Antikythera_mechanism
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-21. Retrieved 2010-11-19.
- ↑ http://www.cs.indiana.edu/~jwmills/ANALOG.NOTEBOOK/klm/klm.html
- ↑ http://hrl.harvard.edu/