ഉന്നതങ്ങളിൽ

മലയാള ചലച്ചിത്രം
(ഉന്നതങ്ങളിൽ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോമോന്റെ സംവിധാനത്തിൽ മനോജ്‌ കെ. ജയൻ, ലാൽ, സായി കുമാർ, ഇന്ദ്രജ, പൂർണ്ണിമ, ഗീത വിജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഉന്നതങ്ങളിൽ. മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു. ജെ.എം.ജെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.ജെ. എബ്രഹാം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജെ.എം.ജെ., ഷോഗൺ എന്നിവർ ചേർന്നാണ്. സം‌വിധായകൻ ജോമോൻ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റോബിൻ തിരുമല ആണ്.

ഉന്നതങ്ങളിൽ
സംവിധാനംജോമോൻ
നിർമ്മാണംപി.ജെ. എബ്രഹാം
കഥജോമോൻ
തിരക്കഥറോബിൻ തിരുമല
അഭിനേതാക്കൾമനോജ്‌ കെ. ജയൻ
ലാൽ
സായി കുമാർ
ഇന്ദ്രജ
പൂർണ്ണിമ
ഗീത വിജയൻ
സംഗീതംമോഹൻ സിതാര
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംമുരളി നാരായണൻ
സ്റ്റുഡിയോജെ.എം.ജെ. പ്രൊഡക്ഷൻസ്
വിതരണംജെ.എം.ജെ.
ഷോഗൺ
റിലീസിങ് തീയതി2001
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് മോഹൻ സിതാര ആണ്. പശ്ചാത്തല സംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സംഗം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ഉന്നതങ്ങളിൽ നക്ഷത്രങ്ങൾ – രഞ്ജിനി ജോസ്
  2. നക്ഷത്രങ്ങൾ തിളാങ്ങും – കെ.ജെ. യേശുദാസ്
  3. മുത്താണി മുന്തിരി വള്ളികൾ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  4. മണിപന്തലിൽ – എം.ജി. ശ്രീകുമാർ , രഞ്ജിനി ജോസ്, സ്മിത
  5. മുത്താണി മുന്തിരി – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഉന്നതങ്ങളിൽ&oldid=2381255" എന്ന താളിൽനിന്ന് ശേഖരിച്ചത്