ഉണ്ണിക്കണ്ണൻ എ.പി. വീട്ടിൽ
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളിയും ആദ്യമായി രണ്ടു തവണ കീഴടക്കിയ മലയാളിയുമാണ് ഉണ്ണിക്കണ്ണൻ.എ പി വീട്ടിൽ എന്ന ഉണ്ണിക്കണ്ണൻ അഴുതാൻ പൊയിൽ വീട്ടിൽ[1],[2],[3].
ഉണ്ണിക്കണ്ണൻ.എ പി വീട്ടിൽ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | നായിബ് സുബേദാർ ,ഇന്ത്യൻ കരസേന |
അറിയപ്പെടുന്ന കൃതി | എവറസ്റ്റ് കൊടുമുടി രണ്ടു തവണ കീഴടക്കിയ ആദ്യ മലയാളി |
ജീവിതപങ്കാളി(കൾ) | ടി വി . പ്രജിഷ |
കുട്ടികൾ | ആദിശ്രീ |
മാതാപിതാക്ക(ൾ) | കെ കെ .പത്മനാഭൻ , ശകുന്തള.എ പി വീട്ടിൽ |
ആദ്യ എവറസ്റ്റ് പര്യവേക്ഷണം (2012 ഇന്ത്യൻ ആർമി വനിതാ എവറസ്റ്റ് പര്യവേഷണം)
തിരുത്തുകലെഫ്റ്റനന്റ് കേണൽ അജയ് കോത്തിയാൽ നേതൃത്വം നൽകിയ 2012 ലെ ഇന്ത്യൻ ആർമി വനിതാ എവറസ്റ്റ് പര്യവേഷണത്തിലെ അംഗം ആയിരുന്നു ഉണ്ണിക്കണ്ണൻ.15 പേർ ഇന്ത്യക്കാർ അടക്കം മൊത്തം 28 പേർ ഈ പര്യവേഷണത്തിൽ എവറസ്റ്റ് കൊടുമുടി കീഴടക്കി എങ്കിലും ഉണ്ണിക്കണ്ണന് ഈ പര്യവേഷണത്തിൽ കൊടുമുടി കയറാൻ കഴിഞ്ഞില്ല. [4],[5] ,[6] .
ആദ്യ സമ്മിറ്റ് (2013 ഇന്തോ നേപ്പാൾ സംയുക്ത ആർമി എവറസ്റ്റ് പര്യവേഷണം)
തിരുത്തുക2013 ൽ കേണൽ രൺവീർ സിംഗ് ജാംവാളിന്റെ നേതൃത്വത്തിലുള്ള സംയുക്ത ഇന്തോ നേപ്പാൾ ആർമി എവറസ്റ്റ് പര്യവേക്ഷണം 2013 ലെ ടീം അംഗമെന്ന നിലയിൽ തന്റെ രണ്ടാമത്തെ എവറസ്റ്റ് പര്യവേക്ഷണത്തിൽ 2013 മെയ് 20 ന് ആദ്യമായി ഉണ്ണിക്കണ്ണൻ കൊടുമുടി കയറി എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനുടമയായി [7], [8] .
മൂന്നാം എവറസ്റ്റ് പര്യവേക്ഷണം(2015 ഇന്ത്യൻ ആർമി എവറസ്റ്റ്-എൽഹോട്സെ മാസിഫ് പര്യവേഷണം)
തിരുത്തുകപിന്നീട് 2015 ൽ വീണ്ടും കേണൽ രൺവീർ സിംഗ് ജാംവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ആർമി എവറസ്റ്റ്- എൽഹോട്സെ പര്യവേക്ഷണ സംഘത്തോടൊപ്പം രണ്ടാമതും എവറസ്റ്റ് കൊടുമുടി കയറാൻ ശ്രമം നടത്തിയെങ്കിലും നേപ്പാളിൽ ആ വർഷം സംഭവിച്ച ഭൂകമ്പത്തെത്തുടർന്ന് 6400 മീറ്റർ ഉയരത്തിൽ വെച്ച് സംഘം ഉദ്യമത്തിൽ നിന്ന് പിന്മാറുകയാണ് ഉണ്ടായത് [9] ,[10]
നാലാം എവറസ്റ്റ് പര്യവേക്ഷണം (2016 ഇന്ത്യൻ ആർമി എവറസ്റ്റ് മാസിഫ് എവറസ്റ്റ് പര്യവേഷണം)
തിരുത്തുകവീണ്ടും 2016 ൽ കേണൽ രൺവീർ സിംഗ് ജാംവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ആർമി എവറസ്റ്റ് മാസിഫ് പര്യവേഷണം 2016 ലെ പര്യവേക്ഷണത്തിൽ , 2016 മെയ് 20 ന് ഉണ്ണിക്കണ്ണൻ രണ്ടാം തവണ എവറസ്റ്റ് കൊടുമുടി കയറി , എവറസ്റ്റ് കൊടുമുടി രണ്ടു തവണ കീഴടക്കിയ ആദ്യ മലയാളി എന്ന ചരിത്ര നേട്ടം കരസ്ഥമാക്കി [11],[12] ,[13] ,[14] .
കീഴടക്കിയ മറ്റു കൊടുമുടികൾ
തിരുത്തുകഇന്ത്യൻ ആർമിയുടെ അഡ്വഞ്ചർ വിങ്ങിന്റെ ഭാഗമായുള്ള പർവതാരോഹണ കോഴ്സിന് 2005-ൽ ഡാർജിലിങ്ങിലെ ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. കോഴ്സ് പൂർത്തിയായി പുറത്തിറങ്ങിയപ്പോൾ മുതൽ മലയകയറ്റം തുടങ്ങി. 2006 ൽ ബദരീനാഥിലെ കാളിന്ദി കൊടുമുടി (6,102 മീറ്റർ) കീഴടക്കി കൊണ്ടാണ് പർവ്വതാരോഹണത്തിനു തുടക്കം കുറിച്ചത് . പിന്നീട് ഗോമുഖിലെ സതോപാന്ഥ് കൊടുമുടി (7,075 മീറ്റർ), ബദരീനാഥിലെ തന്നെ ചൗഖംബാ കൊടുമുടി (7,138 മീറ്റർ), ത്രിശൂൽ കൊടുമുടി (7,120 മീറ്റർ), മണാലിയിലെ ഫ്രണ്ട്ഷിപ്പ് കൊടുമുടി (5312 മീറ്റർ) എന്നീ കൊടുമുടികൾ കീഴടക്കി . ഇതിൽ ചൗഖംബാ കൊടുമുടി രണ്ടു തവണ കയറി. ഫ്രണ്ട്ഷിപ്പ് കൊടുമുടി കീഴടക്കിയപ്പോൾ ശൈത്യകാലത്ത് ഈ പർവതത്തിനു മുകളിലെത്തുന്ന ആദ്യ സംഘം എന്ന നേട്ടം കരസ്ഥമാക്കി [15].
കൊടുമുടി | പർവത മേഖല | ഉയരം (മീറ്റർ) | കോർഡിനേറ്റ്സ് | മേഖല |
---|---|---|---|---|
കാളിന്ദി കൊടുമുടി | ഗാർഹ്വാൾ ഹിമാലയൻ മലനിര | 6,102 മീറ്റർ | 30°55′20″N 79°16′48″E / 30.92222°N 79.28000°E | ഗംഗോത്രി ദേശീയോദ്യാനം |
സതോപാന്ഥ് കൊടുമുടി | ഗാർഹ്വാൾ ഹിമാലയൻ മലനിര | 7,075 മീറ്റർ | 30°50′42″N 79°12′45″E / 30.84500°N 79.21250°E | ഗംഗോത്രി ദേശീയോദ്യാനം |
ചൗഖംബാ കൊടുമുടി | ഗാർഹ്വാൾ ഹിമാലയൻ മലനിര | 7,138 മീറ്റർ | 30°44′59″N 79°17′28″E / 30.74972°N 79.29111°E | ഗംഗോത്രി ദേശീയോദ്യാനം |
ത്രിശൂൽ കൊടുമുടി | ഗാർഹ്വാൾ ഹിമാലയൻ മലനിര | 7,120 മീറ്റർ | 30°18′41.69″N 79°46′35.91″E / 30.3115806°N 79.7766417°E | നന്ദാ ദേവി |
ഫ്രണ്ട് ഷിപ് കൊടുമുടി | മണാലി | 5,289 മീറ്റർ | 32°23′45.75″N 77°05′39.18″E / 32.3960417°N 77.0942167°E | മണാലി |
സ്വകാര്യജീവിതം
തിരുത്തുകകണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിലെ പെരിങ്ങോം സ്വദേശിയാണ് .ഇന്ത്യൻ കരസേനയിലെ ഒരു നായിബ് സുബേദാർ ആണ് ഇദ്ദേഹം.പെരിങ്ങോം ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം . കർഷകനായ കെ കെ .പത്മനാഭൻ , ശകുന്തള.എ പി വീട്ടിൽ ദമ്പതികളുടെ മകനാണ് .ഭാര്യ ടി വി . പ്രജിഷ .മകൾ ആദിശ്രീ .
കുറിപ്പുകൾ
തിരുത്തുക1965 ലെ ആദ്യത്തെ വിജയകരമായ ഇന്ത്യൻ എവറസ്റ്റ് പര്യവേഷണസംഘത്തിലെ അംഗമായ വയർലെസ്സ് ഓപ്പറേറ്റർ ആയിരുന്ന സി. ബാലകൃഷ്ണൻ എവറസ്റ്റ് കൊടുമുടി കയറിയിരുന്നില്ല[16] .
1992 ലെയും 1996 ലെയും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് എവറസ്റ്റ് പര്യവേഷണസംഘത്തിലെ അംഗമായിരുന്ന സുരേഷ് കുമാറും എവറസ്റ്റ് കൊടുമുടി കയറിയിരുന്നില്ല [17],[18].
കൂടുതൽ കാണുക
തിരുത്തുകഎവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാർ
അവലംബം
തിരുത്തുക- ↑ "പയ്യന്നൂർ സ്വദേശി ഉണ്ണിക്കണ്ണൻ : എവറസ്റ്റ് രണ്ടു തവണ കീഴടക്കിയ മലയാളി". www.asianetnews.com.
- ↑ "പർവതങ്ങൾ കീഴടക്കി ഉണ്ണിക്കണ്ണൻ". www.mathrubhumi.com. Archived from the original on 2019-08-28. Retrieved 2019-08-28.
- ↑ "പയ്യന്നൂർ സ്വദേശി ഉണ്ണിക്കണ്ണൻ : എവറസ്റ്റ് രണ്ടു തവണ കീഴടക്കിയ മലയാളി". www.kairalinewsonline.com.
- ↑ "2012 Indian Army Women Everest Expedition -". www.indianarmy.nic.in.
- ↑ "2012 Indian Army Women Everest Expedition -". www.timesofindia.indiatimes.com.
- ↑ "2012 ൽ എവറസ്റ്റ് കൊടുമുടി കയറിവരുടെ ലിസ്റ്റ് -". www.himalayandatabase.com.
- ↑ "2013 Joint Indian Army Everest Expedition-". www.corecommunique.com.
- ↑ "2013 ൽ എവറസ്റ്റ് കൊടുമുടി കയറിവരുടെ ലിസ്റ്റ് -". www.himalayandatabase.com.
- ↑ "deadly Everest Avalanche triggered by Nepal earthquake". www.theguardian.com.
- ↑ "2015 ൽ എവറസ്റ്റ് കൊടുമുടി കയറിവരുടെ ലിസ്റ്റ് -". www.himalayandatabase.com.
- ↑ "2016 Indian Army Everest Massif Expedition -". www.pib.gov.in.
- ↑ "2016 Indian Army Everest Massif Expedition -". www.indianexpress.com.
- ↑ "2016 Indian Army Everest Massif Expedition -". www.deccanherald.com.
- ↑ "2016 ൽ എവറസ്റ്റ് കൊടുമുടി കയറിവരുടെ ലിസ്റ്റ് -". www.himalayandatabase.com.
- ↑ "രണ്ടാം കൊടുമുടി കയറ്റം". www.manoramaonline.com.
- ↑ "1965 ൽ എവറസ്റ്റ് കൊടുമുടി കയറിവരുടെ ലിസ്റ്റ്-". www.everesthistory.com.
- ↑ "1992 ൽ എവറസ്റ്റ് കൊടുമുടി കയറിവരുടെ ലിസ്റ്റ്-". www.everesthistory.com.
- ↑ "1996 ൽ എവറസ്റ്റ് കൊടുമുടി കയറിവരുടെ ലിസ്റ്റ്-". www.everesthistory.com.