ഇന്ത്യൻ എവറസ്റ്റ് പര്യവേഷണം 1965

1953 ൽ ന്യൂസീലൻഡുകാരനായ  എഡ്മണ്ട് ഹിലാരിയും ഷെർപയായ  ടെൻസിങ് നോർഗേയും ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന് ശേഷം ഈ കൊടുമുടി കീഴടക്കാൻ ഇന്ത്യയുടെ ഭാഗത്തു നിന്നും ശ്രമങ്ങൾ ഉണ്ടായി .

Mount Everest.
1965 Indian stamp dedicated to the 1965 Everest Expedition
Prime Minister, Shri Narendra Modi meets the members of Indian Everest Expedition 1965 on the occasion of Golden Jubilee of this on May 20 , 2015
Prime Minister, Shri Narendra Modi meets the members of Indian Everest Expedition 1965 on the occasion of Golden Jubilee of this on May 20 , 2015
The Prime Minister, Shri Narendra Modi releasing the book "The Great Himalayan Climb" on the occasion of the Golden Jubilee of the 1965 Everest Expedition, in New Delhi on May 20, 2015

എവറസ്റ്റ് കീഴടക്കാനുള്ള ആദ്യത്തെ ഇന്ത്യൻ പര്യവേഷണം 1960 ൽ ബ്രിഗേഡിയർ ഗ്യാൻ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു, ഇത് പരാജയപ്പെടുകയാണ് ഉണ്ടായത് . പര്യവേഷണത്തിലെ അംഗങ്ങളായ കേണൽ നരേന്ദ്രകുമാർ, സോനം ഗ്യാറ്റ്‌സോ ,നവാങ് ഗോംബു ഷെർപ എന്നിവർ കൊടുമുടിക്കു ഏകദേശം 700  അടി (223 മീറ്റർ ) താഴെ  28,300 അടി (8,625 മീറ്റർ) ഉയരം വരെ എത്തി, പക്ഷേ വളരെ മോശം കാലാവസ്ഥ കാരണം അവർക്ക് ശ്രമം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നു[1].

രണ്ടാമത്തെ ഇന്ത്യൻ പര്യവേഷണം 1962 ൽ മേജർ ജോൺ ഡയസിന്റെ നേതൃത്വത്തിലായിരുന്നു, ഇതും  പരാജയപ്പെട്ടു. പര്യവേഷണത്തിലെ അംഗങ്ങളായ ക്യാപ്റ്റൻ എം എസ് കോഹ്‌ലി,സോനം ഗ്യാറ്റ്‌സോ , ഹരി ദങ്ങ് എന്നിവർ കൊടുമുടിക്കു ഏകദേശം 400  അടി (128 മീറ്റർ ) താഴെ 28,600 അടി (8,720 മീറ്റർ) ഉയരം വരെ എത്തി, പക്ഷേ വളരെ മോശം കാലാവസ്ഥ കാരണം അവർക്കും  ശ്രമം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നു [2].

ഈ രണ്ട് പര്യവേഷണങ്ങളുടെയും ഭാഗമായിരുന്നു ക്യാപ്റ്റൻ എം എസ് കോഹ്‌ലി.

ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യൻ എവറസ്റ്റ് പര്യവേഷണം ആണ്  ഇന്ത്യൻ ആർമി 1965 ൽ നടത്തിയ   ഇന്ത്യൻ എവറസ്റ്റ് പര്യവേഷണം 1965[3].

ചരിത്ര ദിനം 1965 മെയ് 20

തിരുത്തുക

1965 ൽ ക്യാപ്റ്റൻ എം എസ് കോഹ്‌ലിയുടെ നേതൃത്വത്തിൽ നടന്ന ഈ മൂന്നാം ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിൽ 21 പ്രധാന പര്യവേഷണ അംഗങ്ങളും 50 ഷെർപകളും ഉൾപ്പെട്ടിരുന്നു.കേണൽ  നരേന്ദ്രകുമാർ ആയിരുന്നു ഡെപ്യൂട്ടി ലീഡർ .ആദ്യ രണ്ടു പര്യവേഷണങ്ങളുടെയും ഭാഗമായിരുന്ന മലയാളിയായ സി. ബാലകൃഷ്ണൻ വയർലെസ്സ് ഓപ്പറേറ്റർ ആയി ഈ സംഘത്തിലും  ഉണ്ടായിരുന്നു . ഇന്ത്യൻ മൗണ്ടനീയറിങ് ഫൌണ്ടേഷൻ ആണ് ഈ ദൗത്യം സംഘടിപ്പിച്ചത് . ഫെബ്രുവരി 21 നു ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ച സംഘം ഫെബ്രുവരി 24 നു ഇന്ത്യ- നേപ്പാൾ അതിർത്തിയായ ബീഹാറിലെ ജയനഗർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഈ ദൗത്യത്തിന് വേണ്ടി  ഭക്ഷ്യ സാധനങ്ങളും വസ്ത്രങ്ങളും ടെന്റുകളും ഓക്സിജൻ സിലിണ്ടറുകളും മഞ്ഞു മല കയറാനുള്ള ഉപകരണങ്ങളും അടക്കം 25 ടൺ സാധനങ്ങൾ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ചു ഇവിടെ എത്തിച്ചു .സ്ത്രീകൾ അടക്കമുള്ള 800 തൊഴിലാളികൾ തലച്ചുമടായി 25 ടൺ സാധനങ്ങൾ ജയനഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബെയ്‌സ് ക്യാമ്പിൽ എത്തിച്ചു.പ്രാരംഭ ശ്രമം ഏപ്രിൽ അവസാനത്തിലായിരുന്നു.മോശം കാലാവസ്ഥയെത്തുടർന്ന് അവർ ബേസ് ക്യാമ്പിൽ തിരിച്ചെത്തി മികച്ച കാലാവസ്ഥയ്ക്കായി 2 ആഴ്ച കാത്തിരുന്നു. മെയ് അവസാനത്തോടെ പര്യവേഷണത്തിന്റെ രണ്ടാം ശ്രമത്തിൽ ശ്രദ്ധേയമായ വിജയത്തോടെ കിരീടമണിഞ്ഞു, തുടർച്ചയായ നാലു സംഘങ്ങളായി ഒമ്പതു പേർ(എട്ടു ടീം അംഗങ്ങളും ഷെർപയായ ഫു ദൊർജീ ഷെർപയും ) എവറസ്റ്റ് കൊടുമുടി കീഴടക്കി [4], [5] .

ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി  കീഴടക്കുന്ന നാലാമത്തെ രാജ്യം എന്ന നേട്ടം  ഭാരതം നേടി.

  • അഞ്ചു ശ്രമങ്ങളിലായി പതിനൊന്നു പേരെ കൊടുമുടി കയറ്റുവാനായിരുന്നു നിശ്ചയിച്ചിരുന്നത് എങ്കിലും ശാരീരിക അസ്വസ്ഥതകൾ നേരിട്ടതിനാൽ ക്യാപ്റ്റൻ എച്ച് വി ബഹുഗുണ ,മേജർ ബി പി സിംഗ് എന്നീ രണ്ടു പേർക്ക് കൊടുമുടി കീഴടക്കാനാവാതെ പിന്മാറേണ്ടി വന്നു .

സ്വീകരണവും ബഹുമതികളും

തിരുത്തുക

1965-ലെ ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിന്റെ നേതാവായി ക്യാപ്റ്റൻ എം എസ് കോഹ്‌ലി അറിയപ്പെടുന്നു.  ഒൻപത് മലകയറ്റക്കാർ  ഒരുമിച്ചു എവറസ്റ്റ് കൊടുമുടി  കീഴടക്കി ,  ഇന്ത്യ  ലോക റെക്കോർഡ് സൃഷ്ടിച്ചു. ഈ നേട്ടം രാജ്യത്തെ ആഹ്ലാദത്തിൽ ആറാടിച്ചു.ആളുകൾ തെരുവുകളിൽ നൃത്തം ചെയ്തു.  ടീം നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ച് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളത്തിൽ സ്വീകരണത്തിന് നേതൃത്വം നൽകി. അഭൂതപൂർവമായ മറ്റൊരു നീക്കത്തിൽ, 21  അംഗ മുഴുവൻ ടീമിനും അർജുന അവാർഡും [6] പര്യവേഷണത്തിന്റെ നേതാവായ ക്യാപ്റ്റൻ എം എസ് കോഹ്‌ലി അടക്കം 3 പേർക്ക് പത്മ ഭൂഷണും[7] എവറസ്റ്റ് കീഴടക്കിയ 9 പേരിൽ 8  അംഗങ്ങൾക്ക് പത്മശ്രീയും [8] ഉടൻ പ്രഖ്യാപിച്ചു. ഈ നേട്ടത്തിന്റെ ഒരു മുഴുനീള ചിത്രം ശങ്കർ ജയ്കിഷന്റെ സംഗീതത്തിൽ നിർമിച്ചു ഇന്ത്യയിലും വിദേശത്തും പുറത്തിറക്കി [9] . അത്ഭുതകരമായ നേട്ടത്തിന്റെ കഥ നിരവധി ദേശീയ പത്രങ്ങളിലും മാസികകളിലും നിറഞ്ഞു . ക്യാപ്റ്റൻ എം എസ് കോഹ്‌ലിയെ ചില അംഗങ്ങൾക്കൊപ്പം ബ്രസ്സൽസ്, പാരീസ്, ജനീവ, റോം എന്നിവിടങ്ങളിൽ സ്വീകരണം നൽകി അനുമോദിച്ചു. ടെൻസിങ് നോർഗേ ക്യാപ്റ്റൻ കോഹ്‌ലിയോടൊപ്പം നിരവധി രാജ്യങ്ങളിലേക്ക് പോയി. ഇന്ത്യയിൽ, മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ടീമിനെ അവരുടെ തലസ്ഥാനങ്ങളിലേക്ക് ക്ഷണിക്കുകയും ബഹുമാനിക്കുകയും ചെയ്തു.

പര്യവേഷണത്തിന്റെ നേട്ടങ്ങൾ

തിരുത്തുക
  • എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ ടീം
  • ആദ്യമായി ഒമ്പത് മലകയറ്റക്കാർ ഉച്ചകോടിയിലെത്തി, 17 വർഷം  ഈ ലോക റെക്കോർഡ് ഇന്ത്യ കൈവശം വെച്ചു.
  • ആദ്യമായി മൂന്ന് മലകയറ്റക്കാർ ഉച്ചകോടിയിൽ ഒരുമിച്ച് നിന്നു.

പര്യവേഷണത്തിലെ അംഗങ്ങൾ

തിരുത്തുക
  1. അവ്താർ സിംഗ് ചീമ
  2. നവാങ് ഗോംബു ഷെർപ
  3. സോനം ഗ്യാറ്റ്‌സോ
  4. സോനം വാംഗ്യാൽ
  5. സി. പി. വോഹ്‌റ
  6. ആംഗ് കാമി ഷെർപ
  7. എച്ച്. പി. എസ്. അഹ്‌ലുവാലിയ
  8. എച്ച്. സി. എസ്. റാവത്ത്
  9. ഫു ദൊർജീ ഷെർപ
  10. ക്യാപ്റ്റൻ എച്ച് വി ബഹുഗുണ
  11. മേജർ ബി പി സിംഗ്
  12. ഗുർദയാൽ സിംഗ്
  13. മേജർ മുൽക് രാജ്
  14. ക്യാപ്റ്റൻ ജെ സി ജോഷി
  15. ലെഫ്റ്റനന്റ് ബി എൻ റാണ
  16. ഡോക്ടർ ഡി വി തെലങ് ( ഡോക്ടർ )
  17. എ കെ ചക്രവർത്തി ( ഡോക്ടർ )
  18. ജി എസ് ഭാംഗൂ (വയർലെസ്സ് ഓപ്പറേറ്റർ )
  19. സി. ബാലകൃഷ്ണൻ (വയർലെസ്സ് ഓപ്പറേറ്റർ )
  • ക്യാപ്റ്റൻ സോറസ്സ് ( ഡോക്ടർ ) (അസുഖ ബാധിതനായതിനാൽ തിരിച്ചു പോയി) [10], [11],[12],[13]

പര്യവേഷണത്തിലെ ഷെർപ്പകൾ

തിരുത്തുക

ഷെർപ്പകളുടെ സഹായത്തോടെയല്ലാതെ എവറസ്റ്റ് കൊടുമുടി കയറുന്നതു അസാധ്യമാണ് . ഏകദേശം 50 ഷെർപ്പകൾ ആണ് ഈ ദൗത്യത്തിൽ പങ്കെടുത്തത് . ഇവരിൽ പലരും മുമ്പ് വിവിധ രാജ്യക്കാർ മുമ്പ് നടത്തിയ എവറസ്റ്റ് ദൗത്യത്തിൽ പങ്കെടുത്തവർ ആയിരുന്നു. ഈ സംഘത്തിലെ ഒരു ഷെർപയായ ഫു ദൊർജീ എവറസ്റ്റ്‌ കൊടുമുടി കീഴടക്കി.

പ്രമുഖ ഷെർപ്പകൾ

  1. അങ് ടിഷെറിങ് (സിർദാർ)
  2. ഫു ദൊർജീ ഷെർപ (അസിസ്റ്റന്റ് സിർദാർ)
  3. ജനറൽ തൊണ്ടുപ്പ്
  4. നവാങ് ഹില്ല
  5. ധവ നോർബു I
  6. അങ് ധവ IV
  7. ഹില്ല ടിഷെറിങ്
  8. അങ് ടിഷെറിങ് II
  9. ടെൻസിങ് നിന്ദ്ര
  10. അങ് ന്യിമ
  11. ടെൻസിങ് ഗ്യാറ്റ്സോ
  12. നിമാ ടെൻസിങ്
  13. ഗുണ്ടെൻ
  14. പാസ്സൻഡ് ടേണ്ടി
  15. മിങ്ങ്മ ടിഷെറിങ്(ഓർഡർലി ,ക്യാപ്റ്റൻ എം എസ് കോഹ്‌ലി)
  16. പെമ്പ സുന്ദർ
  17. സിക്കു ഫോർച്ചെ
  18. ധനു
  19. ലോബ്‌സാങ് ഷേർപ

കൂടുതൽ കാണുക

തിരുത്തുക

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാർ


  1. "Failed Indian attmept on Mount Everest-1960 -". www.himalayanclub.org.
  2. "Failed Indian attmept on Mount Everest-1962 -". www.himalayanclub.org.
  3. "Indian Everest Expedition 1965-". www.everesthistory.com.
  4. "First successful Indian Expedition of 1965-". www.istampgallery.com.
  5. "First successful Indian Expedition of 1965-". www.thebetterindia.com.
  6. "Arjuna Award for The first Indians on Everest on 1965-". www.sportsauthorityofindia.nic.in. Archived from the original on 2019-08-08. Retrieved 2019-08-08.
  7. "Padma Bhushan for The first Indians on Everest on 1965-". www.dashboard-padmaawards.gov.in. Archived from the original on 2021-01-22. Retrieved 2019-08-08.
  8. "Padma Shree for The first Indians on Everest on 1965-". www.dashboard-padmaawards.gov.in. Archived from the original on 2020-10-21. Retrieved 2019-08-08.
  9. "First successful Indian Expedition of 1965-". www.youtube.com.
  10. "Nine Atop Everest-First successful Indian Expedition of 1965-". books.google.com.sa.
  11. "The first Indians on Everest-First successful Indian Expedition of 1965-". www.livemint.com.
  12. "Capt. MS Kohli's story-First successful Indian Expedition of 1965-". yourstory.com.
  13. "he first Indians on Everest-First successful Indian Expedition of 1965-". www.himalayanclub.org.