ഗാർഹ്വാൾ ഹിമാലയാസ് ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന പർവ്വതനിരയാണ്. ഈ പർവ്വതനിര ഗർവാൾ ഡിവിഷൻ, കുമയോൺ ഡിവിഷൻ എന്നിങ്ങനെ രണ്ട് മേഖലകളിലൂടെയാണ് കടന്നുപോകുന്നത്.[1]

ഗാർഹ്വാൾ ഹിമാലയൻ നിരയുടെ ഉത്തരാഖണ്ഡിലെ "കാമൽസ് ബാക്ക്" ൽനിന്നുള്ള കാഴ്ച്ച.

ഭൂമിശാസ്ത്രം തിരുത്തുക

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലുമായി സ്ഥിതി ചെയ്യുന്നതും ഹിമാലയത്തിൻറെ കേന്ദ്രഭാഗത്തു നിന്നും ഏറ്റവും അകലമുള്ളതുമായ ഹിമാലയ ശിവാലിക് കുന്നുകളുടെ ഭാഗംകൂടിയാണ് ഈ പർവ്വതനിര.

ഈ മലനിരകളുടെ പരിധിയിൽ പൗരി, തെഹ്രി, ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി ഗോപേശ്വർ, അൽമോറ, റാണിഖേത്, ബാഗേശ്വർ, പിതോറാഗർ എന്നീ പട്ടണങ്ങളും ഛോട്ടാ ചാർ ധാം തീർഥാടന മണ്ഡലത്തിലെ ഗംഗോത്രി, യമുനോത്രി, ബദരിനാഥ്, കേദാർനാഥ് എന്നിവയും ഉൾപ്പെടുന്നു. മുസ്സൂറി,[2] ധനോൽടി, ടിയൂനി, നൈനിത്താൾ, ഭീംതാൽ, കൗസാനി എന്നിവ ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലും, ഹിൽ സ്റ്റേഷനുകളിലും ഉൾപ്പെടുന്നു. യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകളായ, വാലി ഓഫ് ഹിൽസ്, നന്ദാദേവി ദേശീയോദ്യാനം എന്നിവയും ഗാർഹ്വാൾ ഹിമാലയൻ നിരയിൽ സ്ഥിതി ചെയ്യുന്നു.

അവലംബം തിരുത്തുക

  1. Holdich, Thomas Hungerford (1911). "Himalaya" . In Chisholm, Hugh (ed.). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 13 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 472–473.
  2. Chisholm, Hugh, ed. (1911). "Siwalik Hills" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 25 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
"https://ml.wikipedia.org/w/index.php?title=ഗാർഹ്വാൾ_ഹിമാലയൻ_മലനിര&oldid=3513298" എന്ന താളിൽനിന്ന് ശേഖരിച്ചത്