സി. ബാലകൃഷ്ണൻ
കേരളീയനായ പർവ്വതാരോഹകനാണ് സി. ബാലകൃഷ്ണൻ. ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ സംഘത്തിലെ അംഗമായിരുന്നു. പട്ടാളത്തിൽ ഹവിൽദാർ ആയിരുന്ന ബാലകൃഷ്‌ണൻ ഇന്ത്യൻ ആർമി നടത്തിയ പരാജയപ്പെട്ട ആദ്യ രണ്ടു എവറസ്റ്റ് പര്യവേഷണങ്ങളുടെയും വിജയിച്ച 1965 ൽ ക്യാപ്റ്റൻ എം എസ് കോഹ്‌ലിയുടെ നേതൃത്വത്തിൽ നടന്ന ഈ മൂന്നാം ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിന്റെയും സംഘത്തിലെ അംഗമായ വയർലെസ്സ് ഓപ്പറേറ്റർ ആയി ഉണ്ടായിരുന്നു. ഈ നേട്ടം അദ്ദേഹത്തെ അർജുന അവാർഡിന് അർഹമാക്കിയിരുന്നു. അർജുന അവാർഡ് ലഭിച്ച ആദ്യ ദക്ഷിണേന്ത്യക്കാരനാണ്[1].
സി. ബാലകൃഷ്ണൻ | |
---|---|
ജനനം | |
മരണം | 2007 സെപ്റ്റംബർ 09 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഹവിൽദാർ ഇന്ത്യൻ ആർമി , പർവ്വതാരോഹകൻ |
ജീവിതപങ്കാളി(കൾ) | രത്നവല്ലി |
കുട്ടികൾ | ഗോപിക ശിവശങ്കരൻ |
പുരസ്കാരങ്ങൾ | അർജുന അവാർഡ് |
ജീവിതരേഖ
തിരുത്തുക1965 ലാണ് ബാലകൃഷ്ണന് അർജുന അവാർഡ് ലഭിച്ചത്. ആദ്യമായിട്ടായിരുന്നു ഒരു ദക്ഷിണേന്ത്യക്കാരന് ഈ ബഹുമതി ലഭിച്ചത്. ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ സംഘത്തിലെ അംഗം എന്ന നിലക്കാണ് ബാലകൃഷ്ണന് അർജുന സമ്മാനിച്ചത്. പഞ്ചാബിയായ ലഫ്. കമാൻഡർ എം.എസ്. കോലിക്കൊപ്പം എവറസ്റ്റ് ആരോഹണത്തിന് നിയോഗിക്കപ്പെട്ട സംഘത്തിലെ ഏക മലയാളിയായിരുന്നു പട്ടാളക്കാരനായ ബാലകൃഷ്ണൻ. 1965 മേയ് 20 നാണ് ഇവർ എവറസ്റ്റ് കീഴടക്കിയത്[2][3][4][5][6][7][8]. പർവതാരോഹണത്തിന് പുറമെ 1950ൽ നടന്ന നാഷനൽ മീറ്റിൽ 100 മീറ്റർ ഹർഡിൽസിലും മെഡൽ നേടി. 1951ൽ ഡൽഹിയിൽ നടന്ന പ്രഥമ ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിൽ നാലാം സ്ഥാനക്കാരനായി ഫിനിഷ് ചെയ്തു. സർവീസസിനു വേണ്ടി രഞ്ജി ട്രോഫിയിൽ രണ്ടുതവണ കളിച്ചു.
2007 സെപ്റ്റംബർ ഒമ്പതിന് പുനെയിലെ വാടകവീട്ടിൽ വെച്ച് അന്തരിച്ചു. മരണാനന്തരം 2016 ൽ കുടുംബത്തിന് തൃശൂർ പൊങ്ങണംകാട്ട് സർക്കാർ വീട് വെച്ച് നൽകി[9].
പുരസ്കാരങ്ങൾ
തിരുത്തുക- അർജുന അവാർഡ് (1965)[10]
കൂടുതൽ വായനയ്ക്കായി
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Arjuna Award for The first Indians on Everest on 1965-". www.sportsauthorityofindia.nic.in. Archived from the original on 2019-08-08. Retrieved 2019-08-08.
- ↑ "First successful Indian Expedition of 1965-". www.istampgallery.com.
- ↑ "First successful Indian Expedition of 1965-". www.thebetterindia.com.
- ↑ "First successful Indian Expedition of 1965-". www.youtube.com.
- ↑ "Nine Atop Everest-First successful Indian Expedition of 1965-". books.google.com.sa.
- ↑ "The first Indians on Everest-First successful Indian Expedition of 1965-". www.livemint.com.
- ↑ "Capt. MS Kohli's story-First successful Indian Expedition of 1965-". yourstory.com.
- ↑ "The first Indians on Everest-First successful Indian Expedition of 1965-". www.himalayanclub.org.
- ↑ "കൊടുമുടിയോളം ഓർമയിൽ എവറസ്റ്റ് വീട്-". www.mathrubhumi.com. Archived from the original on 2020-11-18. Retrieved 2019-09-04.
- ↑ "Arjuna Award for The first Indians on Everest on 1965 -C. Balakrishnan -". www.kerala2015.com/. Archived from the original on 2019-12-24. Retrieved 2019-08-08.
പുറം കണ്ണികൾ
തിരുത്തുക- Nine Atop Everest: Spectacular Indian Ascent- M.S. Kohli