ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഉത്തർ കാശി ജില്ലയിലാണ് ഗംഗോത്രി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1989-ലാണ് ഇതിനെ ഒരു ദേശീയോദ്യാനമായി അംഗീകരിച്ചത്. ഗംഗാ നദിയുടെ ഉദ്ഭവസ്ഥാനം ഗംഗോത്രിയിലാണ്.[1]

ഗംഗോത്രി ദേശീയോദ്യാനം
Map showing the location of ഗംഗോത്രി ദേശീയോദ്യാനം
Map showing the location of ഗംഗോത്രി ദേശീയോദ്യാനം
LocationUttarkashi District Uttarakhand, India
Nearest cityUttarkashi
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 31°38′N 79°33′E / 31.633°N 79.550°E / 31.633; 79.550
Area2,390 കി.m2 (920 ച മൈ)
Governing bodyForest Department of Uttarakhand government

ഭൂപ്രകൃതി

തിരുത്തുക

സമുദ്രനിരപ്പിൽ നിന്നും 6300 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങൾ ഇവിടെയുണ്ട്. ഹിമാലയ പർവതമേഖലയിൽ വ്യാപിച്ചു കിടക്കുന്ന ഇതിന്റെ വിസ്തൃതി 2400 ചതുരശ്രകിലോമീറ്ററാണ്. സ്തൂപികാഗ്ര വൃക്ഷങ്ങളാണ് കൂടുതലായി ഈ ഉദ്യാനത്തിൽ വളരുന്നത്. സിൽവർ ബിർച്ച്, നീല പൈൻ എന്നിവയും ഇതിലുൾപ്പെടുന്നു.

ജന്തുജാലങ്ങൾ

തിരുത്തുക

ചെമ്പൻ പാണ്ട, സാംബർ, നീർനായ, ഹിമാലയൻ താര്, കുരക്കും മാൻ, ഹിമപ്പുലി, ഹിമാലയൻ മാർട്ടെന്, ഗൊരാൽ തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-03. Retrieved 2018-12-27.
"https://ml.wikipedia.org/w/index.php?title=ഗംഗോത്രി_ദേശീയോദ്യാനം&oldid=3925938" എന്ന താളിൽനിന്ന് ശേഖരിച്ചത്