കെ.ജെ. ജോയ്

(കെ.ജെ. ജോയി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു മലയാളചലച്ചിത്രസംഗീത സംവിധായകനും ഗാന രചയിതാവുമാണ് കെ.ജെ. ജോയ്(1946-2024) [1]. തൃശൂർ, നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ. ജോയ് അക്കോർഡിയൻ വായനക്കാരനായിട്ടാണ് സിനിമാരംഗത്തേക്കു പ്രവേശിയ്ക്കുന്നത്. കെ.വി. മഹാദേവന്റേയും എം.എസ്. വിശ്വനാഥന്റേയും വാദ്യവൃന്ദത്തിൽ പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ദക്ഷിണേന്ത്യയിൽ ആദ്യമായി സംഗീതരംഗത്ത് കീബോർഡ് ഉപയോഗിച്ചത് അദ്ദേഹമായിരുന്നു. അനേകം സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയ അദ്ദേഹം ലൗ ലെറ്റർ എന്ന ചിത്രത്തിലാണ് ജോയ് ആദ്യം സംഗീത സംവിധായകനാകുന്നത്. തുടർന്ന് ലിസ, സർപ്പം, ഹൃദയം പാടുന്നു, മുത്തുച്ചിപ്പി, മനുഷ്യമൃഗം തുടങ്ങി 62 പടങ്ങൾക്ക് സംഗീതം നൽകി. 'സതേൺ കമ്പൈൻസ്' എന്ന 'ശബ്ദലേഖനനിലയ'ത്തിന്റെ ഉടമസ്ഥനുമാണ്.[2]

കെ.ജെ. ജോയ്
ജന്മനാമംകെ.ജെ. ജോയ്
പുറമേ അറിയപ്പെടുന്നജോയ്
ജനനംആഗസ്റ്റ് 18, 1946
തൃശൂർ, കേരള, ഇന്ത്യ
മരണംജനുവരി 15, 2024(2024-01-15) (പ്രായം 77)
വിഭാഗങ്ങൾCarnatic music, Hindistani classical, Malayalam music, world music
തൊഴിൽ(കൾ)Music director
ഉപകരണ(ങ്ങൾ)Accordion, Musical keyboard, Violin
വർഷങ്ങളായി സജീവം1975–1994

ആദ്യകാലം

തിരുത്തുക

തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ 1946 ജൂൺ 14 ന് ജനിച്ചു. 18 ആം വയസിൽ എം.എസ്. വിശ്വനാഥൻറെ ഓർക്കസ്ട്രയുടെ ഭാഗമായി. ആദ്യാകല ചിത്രങ്ങളിൽ ചന്ദനച്ചോല, ആരാധന, ഇവനെൻറെ പ്രിയപുത്രൻ, അനുപല്ലവി, അഹല്യ, ലിസ, മുക്കുവനെ സ്നേഹിച്ച ഭൂതം, സർപ്പം തരംഗം, ശക്തി, മകരവിളക്ക്, ചന്ദ്രഹാസം, മുത്തുച്ചിപ്പികൾ, ഇതിഹാസം, രാജവെമ്പാല, മഴ പെയ്യുന്ന മദ്ദളം കൊട്ടുന്നു, തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടുന്നു. പി.ജി. വിശ്വംഭരൻറെ സംവിധാനത്തിൽ 1994 ൽ പുറത്തിറങ്ങിയ ദാദ ആയിരുന്നു അവസാനം സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രം.

ചെന്നൈയിലെ ഭവനത്തിൽവച്ച് 77 ആമത്തെ വയസിൽ കെ.ജെ. ജോയ് അന്തരിച്ചു. 2024 ജനുവരി 15 തിങ്കളാഴ്ച പുലർച്ചെ 2.30 നായിരുന്നു മസ്തിഷ്‌കാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്ന സംഗീതജ്ഞൻറെ അന്ത്യം.[3]

ചലച്ചിത്രങ്ങൾ

തിരുത്തുക

ഗാനരചന നിർവഹിച്ച ചിത്രങ്ങൾ

തിരുത്തുക
  • മറ്റൊരു കർണ്ണൻ - 1978
സംഗീതം നിർവഹിച്ച പ്രധാന ഗാനങ്ങളും ചിത്രങ്ങളും
തിരുത്തുക
വർഷം ഗാനം സിനിമ ഗാനരചന ഗായകൻ
സ്വർഗ്ഗത്തിലേക്കൊ സായൂജ്യം
മറഞ്ഞിരുന്നാലും സായൂജ്യം
ആറാട്ടുമഹോത്സവം സൊസേറ്റിഗേൾ
ചന്ദനശിലകളിൽ ശക്തി
മുല്ലപ്പുമണമോ മുക്കുവനെസ്നേഹിച്ചഭൂതം
ഈ ജീവിതമൊരു ഇവൻ എന്റെ പ്രിയപുത്രൻ
കസ്തൂരിമാൻ മിഴി മനുഷ്യമൃഗം
നീലയമുനെ സ്നേഹയമുന
1977 ഈ ജീവിതമൊരു പാരാവാരം ഇവനെൻറെ പ്രിയപുത്രൻ മങ്കോമ്പ് ഗോപാലകൃഷ്ണൻ കെ.ജെ. യേശുദാസ്
1978 അക്കരെയിക്കരെ ഇതാഒരുതീരം യൂസഫലി കേച്ചേരി കെ.ജെ. യേശുദാസ്
1978 ഓ നീയെൻറെ ജീവനിൽ മദാലസ യൂസഫലി കേച്ചേരി കെ.ജെ. യേശുദാസ്
തെച്ചിപ്പുവേ മിഴി ഹൃദയം പാടുന്നു
കാലിത്തൊഴ്ത്തിൽ പിറന്നവനെ സായൂജ്യം
മറഞ്ഞിരുന്നാലും മനസ്സിന്റെ സായൂജ്യം
ലളിതാസഹസ്രനാമങ്ങൾ അഹല്യ
എവിടയോ കളഞ്ഞുപോയ ശ്ക്തി
മഴ പെയ്തു പെയ്ത് ലജ്ജാവതി
ആഴിത്തിരമാലകൾ മുക്കുവനെ സ്നേഹിച്ച ഭൂതം
1980 തെച്ചിപ്പൂവേ മിഴിതുറക്കൂ ഹൃദയം പാടുന്നു യൂസഫലി കേച്ചേരി കെ.ജെ. യേശുദാസ് , എസ്. ജാനകി
1980 അജ്ന്ത ശില്പങ്ങളിൽ സുരഭി മനുഷ്യമൃഗം
1980 കസ്തൂരി മാൻമിഴി മനുഷ്യമൃഗം പാപ്പനംകോട് ലക്ഷ്മണൻ കെ.ജെ. യേശുദാസ്
1980 കുറുമൊഴീ പപ്പു ബിച്ചു തിരുമല കെ.ജെ. യേശുദാസ്, എസ്. ജാനകി
1981 ലാവണ്യ ദേവതയല്ലേ കരിമ്പൂച്ച പൂവച്ചൽ ഖാദർ കെ.ജെ. യേശുദാസ്
1984 കൂടാരം വെടിയുമീ കരിശുയുദ്ധം പൂവച്ചൽ ഖാദർ കെ.ജെ. യേശുദാസ്
ആയിരം മാതൾപ്പൂക്കൾ .
ഒരേരാഗ പല്ലവി നമ്മൾ .
1980 സ്വർണ്ണമീനിന്റെ ചെലൊത്ത സർപ്പം ബിച്ചു തിരുമല യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, പി. സുശീല, വാണിജയറാം.
1980 കുങ്കുമസന്ധ്യകളോ സർപ്പം
കാലിത്തൊഴുത്തിൽ പിറന്നവനേ
1979 എൻസ്വരം പൂവിടും അനുപല്ലവി ബിച്ചു തിരുമല യേശുദാസ്
1979 ഒരേ രാഗപല്ലവി അനുപല്ലവി ബിച്ചു തിരുമല യേശുദാസ്, എസ്. ജാനകി
ഇണക്കമോ പിണക്കമോ .
പരിപ്പുവടാ സ്നേഹയമുന
മണിയാൻ ചെട്ടിക്ക് ചന്ദനച്ചോല
ബിന്ദുനീയാനന്ദബിന്ദു .
മുഖശ്രീക്ങ്കുമം ചാർത്തിയ ചന്ദനച്ചോല
മധുരം തിരുമധുരം .
കാമുകി മാരെ ലൌലെറ്റർ
ആരാരൊ ആരിരാരൊ ആരാധന
തലകുലുക്കും ബൊമ്മ ആരാധന
മുഗ്ദഹാസം മുഖ്ഭാവം ദാദ
ആഴിത്തിരമാലകൾ മുക്കുവനെസ്നേഹിച്ചഭൂതം
മധുമലർ .
  1. http://www.malayalasangeetham.info/php/displayProfile.php?category=musician&artist=KJ%20Joy
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-15. Retrieved 2012-01-26.
  3. "Malayalam music director K.J. Joy dies at 77".

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കെ.ജെ._ജോയ്&oldid=4017349" എന്ന താളിൽനിന്ന് ശേഖരിച്ചത്