എം.എസ്. കോഹ്ലി
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ച ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിന്റെ നേതാവായി അറിയപ്പെടുന്ന ആൾ ആണ് ക്യാപ്റ്റൻ എം എസ് കോഹ്ലി എന്ന മോഹൻ സിംഗ് കോഹ്ലി .1962 ൽ മേജർ ജോൺ ഡയസിന്റെ നേതൃത്വത്തിൽ എവറസ്റ്റ് കീഴടക്കാനുള്ള രണ്ടാമത്തെ ഇന്ത്യൻ പര്യവേഷണത്തിൽ സോനം ഗ്യാറ്റ്സോ , ഹരി ദങ്ങ്എന്നിവരോടൊപ്പം എം എസ് കോഹ്ലി കൊടുമുടിക്കു ഏകദേശം 400 അടി (131 മീറ്റർ ) താഴെ 28,600 അടി (8,717 മീറ്റർ) ഉയരം വരെ എത്തി, പക്ഷേ വളരെ മോശം കാലാവസ്ഥ കാരണം അവർക്ക് ശ്രമം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നു [1]. 1965 ൽ ക്യാപ്റ്റൻ എം എസ് കോഹ്ലിയുടെ നേതൃത്വത്തിൽ നടന്ന മൂന്നാം ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിൽ 21 പ്രധാന പര്യവേഷണ അംഗങ്ങളും 50 ഷെർപകളും ഉൾപ്പെട്ടിരുന്നു.കേണൽ നരേന്ദ്രകുമാർ ആയിരുന്നു ഡെപ്യൂട്ടി . പ്രാരംഭ ശ്രമം ഏപ്രിൽ അവസാനത്തിലായിരുന്നു, മോശം കാലാവസ്ഥയെത്തുടർന്ന് അവർ ബേസ് ക്യാമ്പിൽ തിരിച്ചെത്തി മികച്ച കാലാവസ്ഥയ്ക്കായി 2 ആഴ്ച കാത്തിരുന്നു.
ക്യാപ്റ്റൻ എം എസ് കോഹ്ലി | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
പുരസ്കാരങ്ങൾ | പത്മഭൂഷൺ,അർജുന അവാർഡ് |
ചരിത്ര ദിനം 1965 മെയ് 20
തിരുത്തുക- 1965 മെയ് 20 നു ലഫ്റ്റനന്റ് കേണൽ അവ്താർ സിംഗ് ചീമയും നവാങ് ഗോംബു ഷെർപയും കൊടുമുടിയിൽ കയറി , അങ്ങനെ എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്ര നേട്ടം ലഫ്റ്റനന്റ് കേണൽ അവ്താർ സിംഗ് ചീമ നേടി . ഇതോടു കൂടി എവറസ്റ്റ് കൊടുമുടി രണ്ടു തവണ കീഴടക്കുന്ന ലോകത്തിലെ ആദ്യത്തെ ആളായി നവാങ് ഗോംബു ഷെർപ മാറി. ആദ്യത്തേത് 1963 ൽ അമേരിക്കൻ പര്യവേഷണത്തിനൊപ്പമായിരുന്നു. ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെൻസിങ് നോർഗേ, നവാങ് ഗോംബുവിന്റെ അമ്മാവനാണ്.
- രണ്ട് ദിവസത്തിന് ശേഷം മെയ് 22 ന് ഏറ്റവും പ്രായം കൂടിയായ സോനം ഗ്യാറ്റ്സോയും ( 42 വയസ് ) ഏറ്റവും ഏറ്റവും പ്രായം കുറഞ്ഞ സോനം വാംഗ്യലും ( 23 വയസും) ഒരുമിച്ച് എവറസ്റ്റ് കീഴടക്കി.
- വീണ്ടും മെയ് 24 ന് സി. പി. വോഹ്റ, ആംഗ് കാമി ഷെർപ എന്നിവർ എവറസ്റ്റിന്റെ മുകളിൽ എത്തി.
- മെയ് 29 ന്, എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയതിന്റെ 12 ആം വാർഷികദിനത്തിൽ നാലാമത്തെയും അവസാനത്തെയും ശ്രമത്തിൽ മേജർ എച്ച്. പി. എസ്. അഹ്ലുവാലിയ, എച്ച്. സി. എസ്. റാവത്ത്,ഫു ദൊർജീ ഷെർപ എന്നിവർ ഒരുമിച്ച് എവറസ്റ്റ് കീഴടക്കി. മൂന്ന് മലകയറ്റക്കാർ ഒരുമിച്ച് കൊടുമുടിയിൽ നിൽക്കുന്നത് ഇതാദ്യമായിട്ടായിരുന്നു.
- അഞ്ചു ശ്രമങ്ങളിലായി പതിനൊന്നു പേരെ കൊടുമുടി കയറ്റുവാനായിരുന്നു നിശ്ചയിച്ചിരുന്നത് എങ്കിലും ശാരീരിക അസ്വസ്ഥതകൾ നേരിട്ടതിനാൽ ക്യാപ്റ്റൻ എച്ച് വി ബഹുഗുണ ,മേജർ ബി പി സിംഗ് എന്നീ രണ്ടു പേർക്ക് കൊടുമുടി കീഴടക്കാനാവാതെ പിന്മാറേണ്ടി വന്നു . [2], [3],[4],[5], [6],[7],[8].
ബഹുമതികൾ
തിരുത്തുകഅദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് അർജുന അവാർഡും[9] പത്മഭൂഷൺ അവാർഡും ലഭിച്ചു[10] .
കൂടുതൽ വായനയ്ക്കായി
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Failed Indian attmept on Mount Everest-1962 -". www.himalayanclub.org.
- ↑ "First successful Indian Expedition of 1965-". www.istampgallery.com.
- ↑ "First successful Indian Expedition of 1965-". www.thebetterindia.com.
- ↑ "First successful Indian Expedition of 1965-". www.youtube.com.
- ↑ "Nine Atop Everest-First successful Indian Expedition of 1965-". books.google.com.sa.
- ↑ "The first Indians on Everest-First successful Indian Expedition of 1965-". www.livemint.com.
- ↑ "Capt. MS Kohli's story-First successful Indian Expedition of 1965-". yourstory.com.
- ↑ "The first Indians on Everest-First successful Indian Expedition of 1965-". www.himalayanclub.org.
- ↑ "Arjuna Award for The first Indians on Everest on 1965-". www.sportsauthorityofindia.nic.in. Archived from the original on 2019-08-08. Retrieved 2019-08-08.
- ↑ "Padma Bhushan for The first Indians on Everest on 1965-". www.dashboard-padmaawards.gov.in. Archived from the original on 2021-01-22. Retrieved 2019-08-08.