ബ്ലാക്ക് ഫ്രാങ്ക്ളിൻ
വടക്കുകിഴക്കേ ഇന്ത്യയിൽ കാണപ്പെടുന്ന പക്ഷിയാണിത് . തുർക്കി, ഇറാൻ,സൈപ്രസ് എന്നിവിടങ്ങളിലും കാണാമെന്നതു കൗതുകമുണർത്തുന്നു. ലോകമെമ്പാടുമായുള്ള ഇവയുടെ വിതരണം ഇതിലും വിപുലമായിരുന്നുവെന്നു പക്ഷിശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. നായാട്ട്, ആവാസവ്യവസ്ഥയുടെ നഷ്ടം തുടങ്ങിയവ എണ്ണം പരിമിതപ്പെടുത്തുന്നു. കറുപ്പിൽ വെള്ള പുള്ളികളുള്ള പക്ഷിയാണിത്. ചിറകുകൾ തവിട്ടുനിറവും. പെൺപക്ഷിക്ക് തവിട്ടുനിറമാണ്. കഴുത്തിനു പുറകിൽ ചുവപ്പുകലർന്ന തവിട്ടുനിറവും. പുള്ളികളുടെ സ്വഭാവമനുസരിച്ചാണു പക്ഷിനിരീക്ഷകർ ഇതിലെ ഉപസ്പീഷിസുകളെ തിരിച്ചറിയുന്നത്. പുഴകൾക്കടുത്തുള്ള തുറസ്സായ മുൾക്കാടുകളിലാണു വാസം. തറയിലാണു കൂടൊരുക്കുന്നത്.
ബ്ലാക്ക് ഫ്രാങ്ക്ളിൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Missing taxonomy template (fix): | Francolinus |
Species: | Template:Taxonomy/FrancolinusF. francolinus
|
Binomial name | |
Template:Taxonomy/FrancolinusFrancolinus francolinus (Linnaeus, 1766)
| |
Synonyms | |
Tetrao francolinus Linnaeus, 1766 |
അവലംബങ്ങൾ
തിരുത്തുക- ↑ BirdLife International (2012). "Francolinus francolinus". IUCN Red List of Threatened Species. 2012. Retrieved 26 November 2013.