വെള്ളച്ചിറകൻ കാട്ടുതാറാവ്

ഉത്തരേന്ത്യയിലും ബംഗ്ലാദേശ്, ജാവ, സുമാത്ര എന്നിവിടങ്ങളിലും ഒരുകാലത്തു സുലഭമായി കണ്ടിരുന്ന ജലപ്പക്ഷിയാണിത്. എന്നാൽ, 2002ലെ കണക്കനുസരിച്ചു ലോകത്ത് ഇവ എണ്ണൂറോളമേയുള്ളൂ. ഇന്ത്യ യിൽ സംരക്ഷിക്കപ്പെട്ടവ ഉൾപ്പെടെ 450ൽ താഴെ മാത്രം. ആണിനും പെണ്ണിനും കറുത്ത ചെറുപുള്ളികളോടുകൂടിയ വെളുത്ത തലയാണുള്ളത്. ഒഴുക്കു കുറഞ്ഞതോ കെട്ടിക്കിടക്കുന്നതോ ആയ ജലാശയങ്ങളോ തണ്ണീർത്തടങ്ങളോ ആണ് ആവാസമാക്കുന്നത് . ചതുപ്പുനിലങ്ങൾക്കരികിലെ വനങ്ങളിലോ നിത്യഹരിത വനങ്ങളിലോ ആയിരിക്കും കൂടൊരുക്കുന്നത്. മരപ്പൊത്തുകളിലാണു മുട്ടയിടൽ. അസമിലെ ദേശീയോദ്യാനങ്ങളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

വെള്ളച്ചിറകൻ കാട്ടുതാറാവ്
വെള്ളച്ചിറകൻ കാട്ടുതാറാവ്
ശാസ്ത്രീയ വർഗ്ഗീകരണം edit
Missing taxonomy template (fix): Asarcornis
Species:
Binomial name
Template:Taxonomy/AsarcornisAsarcornis scutulata
(Müller, 1842)
Synonyms

Cairina scutulata

അവലംബങ്ങൾ

തിരുത്തുക
  1. BirdLife International (2013). "Asarcornis scutulata". IUCN Red List of Threatened Species. 2013. Retrieved 21 September 2014.