ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് 283 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1958-ൽ ആണ് ഈരാറ്റുപേട്ട ബ്ളോക്ക് നിലവിൽ വന്നത്.

അതിരുകൾ

തിരുത്തുക
  • കിഴക്ക് - കാഞ്ഞിരപ്പള്ളി ബ്ളോക്കും, ഇടുക്കി ജില്ലയും
  • വടക്ക് - ഇടുക്കി ജില്ല
  • തെക്ക്‌ - കാഞ്ഞിരപ്പള്ളി ബ്ളോക്ക്
  • പടിഞ്ഞാറ് - ളാലം, പാമ്പാടി ബ്ളോക്കുകൾ

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. മേലുകാവ് ഗ്രാമപഞ്ചായത്ത്
  2. മൂന്നിലവ് ഗ്രാമപഞ്ചായത്ത്
  3. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്
  4. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്
  5. തലപ്പലം ഗ്രാമപഞ്ചായത്ത്
  6. തീക്കോയി ഗ്രാമപഞ്ചായത്ത്
  7. തലനാട് ഗ്രാമപഞ്ചായത്ത്
  8. തിടനാട് ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോട്ടയം
താലൂക്ക് മീനച്ചിൽ
വിസ്തീര്ണ്ണം 283 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 119,669
പുരുഷന്മാർ 60,720
സ്ത്രീകൾ 58,949
ജനസാന്ദ്രത 424
സ്ത്രീ : പുരുഷ അനുപാതം 971
സാക്ഷരത 96%

ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത്
അരുവിത്തുറ-686122
ഫോൺ : 04822-272356
ഇമെയിൽ : bdoetpa@gmail.com