ഇടുക്കി അണക്കെട്ട്

ഇടുക്കിയില്‍ പെരിയാർ നദിക്കു കുറുകെ നിർമിച്ചിട്ടുള്ള അണക്കെട്ട്
(ഇടുക്കി ഡാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഏറ്റവുംവലിയ ജലസംഭരണിയായ ഈ റിസർവോയർ ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ സ്ഥിതിചെയ്യുന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പൈനാവിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്.[1] കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനാണ് വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ടിന്റെ ഉടമസ്ഥാവകാശം. ഏഷ്യയിലെ ആദ്യത്തെ കമാനഅണക്കെട്ടാണിത്. 1976 ഫെബ്രുവരി 12 ന്‌ അന്നത്തെ ഇന്ത്യൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി ജലവൈദ്യുതപദ്ധതി [2][3][4] ഉദ്ഘാടനംചെയ്തു. 839 മീറ്റർ ഉയരമുള്ള കുറവൻമലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി[5] ഉയരത്തിൽ, പെരിയാറിനു കുറുകെയാണ് അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണു ഡാമിനുള്ളത്. പരമാവധി സംഭരണശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടിഎംസിവരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട്‌ ഉല്‌പാദനശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌. നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള മൂലമറ്റം പവർ ഹൗസ് (ഭൂഗർഭവൈദ്യുതനിലയം) ഇന്ത്യയിലെ ഏറ്റവും വലുതുമാണ്‌. ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല ഇടുക്കി വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു[6][7].

ഇടുക്കി ആർച്ച് ഡാം
ഇടുക്കി ആർച്ച് ഡാം ഒരു വിദൂരദൃശ്യം
ഇടുക്കി അണക്കെട്ട് is located in India
ഇടുക്കി അണക്കെട്ട്
ഇടുക്കി അണക്കെട്ട് is located in Kerala
ഇടുക്കി അണക്കെട്ട്
Location of ഇടുക്കി ആർച്ച് ഡാം in India#India Kerala
സ്ഥലംപൈനാവ് ,ഇടുക്കി ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°50′35″N 76°58′35″E / 9.84306°N 76.97639°E / 9.84306; 76.97639
പ്രയോജനംവൈദ്യുതി നിർമ്മാണം
നിലവിലെ സ്ഥിതിOperational
നിർമ്മാണം ആരംഭിച്ചത്30 April 1969
നിർമ്മാണം പൂർത്തിയായത്February 1973
ഉടമസ്ഥതKSEB,കേരളസർക്കാർ
അണക്കെട്ടും സ്പിൽവേയും
Type of damConcrete, double curvature parabolic, thin arch.
തടഞ്ഞുനിർത്തിയിരിക്കുന്ന നദിപെരിയാർ
ഉയരം168.91 മീ (554 അടി)
നീളം365.85 മീ (1,200 അടി)
Dam volume450,000 m3 (16,000,000 cu ft)
സ്പിൽവേകൾNil
റിസർവോയർ
Createsഇടുക്കി റിസെർവോയർ
ആകെ സംഭരണശേഷി1,996,300,000 ഘന മീറ്റർ (7.050×1010 cu ft)
ഉപയോഗക്ഷമമായ ശേഷി1,460×10^6 m3 (1,183,641 acre⋅ft)
Inactive capacity536×10^6 m3 (434,542 acre⋅ft)
Catchment area649.3 കി.m2 (251 ച മൈ)
പ്രതലം വിസ്തീർണ്ണം60 കി.m2 (23 ച മൈ)
Normal elevation732.62 മീ (2,404 അടി)
Power station
Commission date1975
Turbines6 x 130 Megawatt (Pelton-type)
Installed capacity780 MW
Annual generation2398 MU
മൂലമറ്റം പവർ ഹൗസ്
ചെറുതോണി അണക്കെട്ടിന്റെ അഞ്ച് സ്പിൽവേയിലൂടെയും ഇടുക്കി ജലാശയത്തിലെ വെള്ളം പുറത്തേക്കൊഴുകുന്ന ദൃശ്യം.  
ഇടുക്കി അണക്കെട്ട്
ചെറുതോണി അണക്കെട്ട്

പ്രത്യേകത

തിരുത്തുക

ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ 3 അണക്കെട്ടുകൾ നിർമ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നത്.

നിർമ്മാണവും വികസനവും

തിരുത്തുക
 
Idukki Dam
 
ഇടുക്കി അണക്കെട്ടിന്റെ മാർഗ്ഗദ്ദർശിയായ കൊലുമ്പൻ എന്ന ആദിവാസിയുടെ പ്രതിമ

ആദ്യഘട്ടത്തിൽ 15,000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലുംമറ്റുംപെട്ടു മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെക്കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്കു വഴികാട്ടിയായി കൊലുമ്പനെക്കൂട്ടി. കൊലുമ്പൻ, കുറവൻ കുറത്തി മലയിടുക്കു കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാദ്ധ്യതകളെക്കുറിച്ച്‌, തിരുവിതാംകൂർ ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു.

1937ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്നീ എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിനനുകൂലമായി പഠനറിപ്പോർട്ടു സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്ധിപ്പിച്ച്‌, അണക്കെട്ടു നിർമ്മിക്കാൻ വിവിധ പഠനറിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്രജലവൈദ്യുതക്കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾനടത്തിയിരുന്നു. 1961-ലാണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963ൽ പദ്ധതിക്ക്‌, കേന്ദ്ര ആസൂത്രണക്കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു.

പദ്ധതിയുടെ പ്രധാന അണക്കെട്ട്‌, കുറവൻമലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം, ചെറുതോണിപ്പുഴയിലൂടെയൊഴുകിപ്പോകാതിരിക്കാൻ, ചെറുതോണിയിലും ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു.

പാറയിടുക്കിന്റെ സാന്നിദ്ധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻകഴിയുന്നവിധത്തിൽ, കമാനാകൃതിയിൽ നിർമ്മിച്ച ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. കോൺക്രീറ്റുകൊണ്ടു പണിത ഈ ആർച്ച്‌ ഡാമിന്, 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിനു ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.

IS 456-2000 അനുസരിച്ചുള്ള എം40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവുംശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട്, ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽ പ്രത്യേകഡിസൈനോടെയാണു പണികഴിപ്പിച്ചിട്ടുള്ളത്[8].

വൈദ്യുതോത്പാദനം

തിരുത്തുക

ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ 130 മെഗാവാട്ടിന്റെ 6 ടർബൈനുകളുപയോഗിച്ച്, 780 മെഗാവാട്ട് വൈദ്യുതിയുത്പാദിപ്പിക്കുന്നു .വാർഷികോൽപ്പാദനം 2398 MU ആണ്. 1976ൽ മൂന്നു ടർബൈനുകളും 1986ൽ മൂന്നു ടർബൈനുകളും കമ്മീഷൻചെയ്തു.

ചിത്രങ്ങൾ

തിരുത്തുക

കൂടുതൽ കാണുക

തിരുത്തുക

കൂടുതൽ വിവരങ്ങൾക്ക്

തിരുത്തുക


  1. "Idukki(Eb)/Idukki Arch Dam D03331-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Idukki Hydroelectric Project JH01235 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Idukki Power House PH01242 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  5. "Idukki District - Hydro electric projects" (in ഇംഗ്ലീഷ്). നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ. Archived from the original on 2015-08-19. Retrieved 2 ഏപ്രിൽ 2010.{{cite web}}: CS1 maint: unrecognized language (link)
  6. "Idukki Wildlife Sanctuary -". www.forest.kerala.gov.in. Archived from the original on 2019-11-03. Retrieved 2018-10-10.
  7. "Idukki Wildlife Sanctuary -". www.keralatourism.org.
  8. "മലയാള മനോരമ ദിനപത്രം 7 ഡിസംബർ 2011". {{cite news}}: Text "accessdate 8 ഡിസംബർ 2011" ignored (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇടുക്കി_അണക്കെട്ട്&oldid=4024352" എന്ന താളിൽനിന്ന് ശേഖരിച്ചത്