മൂലമറ്റം പവർ ഹൗസ്

(ഇടുക്കി ജലവൈദ്യുതപദ്ധതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രതിവർഷം 2398 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയാണ് ഇടുക്കി ജലവൈദ്യുതപദ്ധതി.[1] [2] 1976 ഫെബ്രുവരി 12 നു അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ അറക്കുളം ഗ്രാമപഞ്ചായത്തിലെ മൂലമറ്റത്താണ് ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്.[3] [4] ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ ഭൂഗർഭ ജല വൈദ്യുത നിലയമാണ് ഇത്. [5] പവർ ഹൗസിന്റെ സ്ഥാപിത ശേഷി 780 മെഗാ വാട്ടാണ്. ഈ ജലവൈദ്യുത പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളിൽ കുളമാവിനു സമീപമുള്ള ടണലുകൾ (പെൻസ്റ്റോക്ക് പൈപ്പുകൾ ) വഴിയാണ് മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുവാനാവശ്യമായ ജലമെത്തിക്കുന്നത്. തൊടുപുഴയാറിലേക്കാണ് ഇവിടെ നിന്നും പുറന്തള്ളുന്ന ജലം എത്തിച്ചേരുന്നത്. തന്മൂലം തൊടുപുഴയാർ വർഷം മുഴുവനും ജലസമൃദ്ധമാണ്. മൂലമറ്റം പവർ ഹൗസിലേക്ക് പൊതു ജനങ്ങൾക്ക് പ്രവേശനം ലഭ്യമല്ല. ഇടുക്കി അണക്കെട്ടിൽ നിന്നും 46 കിലോമീറ്റർ ദൂരത്തായി നാടുകാണി മലയുടെ താഴ്വാരത്തു ഭൂമിക്കടിയിലാണ് പവർഹൗസ് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയിൽ ഇടുക്കി ജലസംഭരണിയും ഇടുക്കി ആർച്ച് ഡാമും ചെറുതോണി , കുളമാവ് അണക്കെട്ടുകളും , ഏഴു ഡൈവേർഷൻ അണക്കെട്ടുകളും മൂലമറ്റം പവർ ഹൗസും ഉൾപ്പെടുന്നു.

ഇടുക്കി ജലവൈദ്യുതപദ്ധതി
മൂലമറ്റം പവർ ഹൗസ് സ്വിച്ച് യാർഡ്
സ്ഥലംമൂലമറ്റം,ഇടുക്കി ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°47′18.6972″N 76°51′36.3492″E / 9.788527000°N 76.860097000°E / 9.788527000; 76.860097000
പ്രയോജനംജലവൈദ്യുതി
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്4 October 1975
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeHydro Power Plant
Installed capacity780 MW (6 x 130 MW) (Pelton-type)
Website
Kerala State Electricity Board
പ്രതിവർഷം 2398 ദശലക്ഷം യൂണിറ്റ്

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

തിരുത്തുക

1) മൂലമറ്റം പവർ ഹൗസ്

1) ഇടുക്കി അണക്കെട്ട് (ഇടുക്കി ജലസംഭരണി )

2) ചെറുതോണി അണക്കെട്ട് (ഇടുക്കി ജലസംഭരണി )

3) കുളമാവ് അണക്കെട്ട് (ഇടുക്കി ജലസംഭരണി )

4) അഴുത അണക്കെട്ട്

5) വഴിക്കടവ് ഡൈവേർഷൻ അണക്കെട്ട്

6) കുട്ടിയാർ ഡൈവേർഷൻ ഡാം

7) വടക്കേപ്പുഴ അണക്കെട്ട്

8) കല്ലാർ അണക്കെട്ട്

9) ഇരട്ടയാർ അണക്കെട്ട്

10) നാരകക്കാനം ഡൈവേർഷൻ അണക്കെട്ട്

വൈദ്യുതി ഉത്പാദനം

തിരുത്തുക

ഇടുക്കി ജലവൈദ്യുതപദ്ധതി യിൽ 130 മെഗാവാട്ടിന്റെ 6 ടർബൈനുകൾ (PELTON TYPE- Neyrpic Canada , PELTON TYPE- Dominion Canada ) ഉപയോഗിച്ച് 130 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . ആദ്യ മൂന്നു യൂണിറ്റിന്റെ ജനറേറ്റർ GE Canada യും രണ്ടാമത്തെ മൂന്നു യൂണിറ്റിന്റെ ജനറേറ്റർ MIL Canada യും ആണ്. വാർഷിക ഉൽപ്പാദനം 2398 MU ആണ്. 1976 ഫെബ്രുവരി 12 ന് യന്ത്രം കമ്മീഷൻ ചെയ്തു. 1986 സെപ്റ്റംബർ 9 ന് പദ്ധതിയിലെ ആറാമത്തെ ജനറേറ്ററും കമ്മീഷൻ ചെയ്തു. 2017 ൽനവീകരണ പ്രവർത്തങ്ങൾ തുടങ്ങിയിട്ടുണ്ട് .

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 130 MW 12.02.1976
യൂണിറ്റ് 2 130 MW 07.06.1976
യൂണിറ്റ് 3 130 MW 24.12.1976
യൂണിറ്റ് 4 130 MW 04.11.1985
യൂണിറ്റ് 5 130 MW 22.03.1986
യൂണിറ്റ് 6 130 MW 09.09.1986

കൂടുതൽ കാണുക

തിരുത്തുക
  1. "Idukki Hydroelectric Project H01235-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.[പ്രവർത്തിക്കാത്ത കണ്ണി]
  2. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  3. "Idukki Power House PH01242-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-04-19. Retrieved 2018-09-28.
  4. "Idukki Power House -". globalenergyobservatory.org. Archived from the original on 2017-10-13. Retrieved 2018-11-12.
  5. http://expert-eyes.org/deepak/idukki.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

"ഇടുക്കി മൂലമറ്റം ജലവൈദ്യുത പദ്ധതി-". www.youtube.com.

"https://ml.wikipedia.org/w/index.php?title=മൂലമറ്റം_പവർ_ഹൗസ്&oldid=3833495" എന്ന താളിൽനിന്ന് ശേഖരിച്ചത്