കരട്:നാടുകാണി

(നാടുകാണി മല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് നാടുകാണി. ഇവിടെ നിന്നാൽ അറബിക്കടലും അഗസ്ത്യകൂട മലനിരകളും ഒരുപോലെ കാണാം. എപ്പോഴും ചെറിയ തണുപ്പുള്ള കാലാവസ്ഥയാണ് ഇവിടത്തെ പ്രധാന പ്രത്യേകത. ഔഷധ സസ്യങ്ങളും അപൂർവവൃക്ഷങ്ങളും സുന്ദര കാഴ്ചകളും നിറഞ്ഞ നാടുകാണി എല്ലാ സീസണിലും സഞ്ചാരികളെ അവരുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നു.

ഇവിടെയുള്ള പാറയുടെ മുകളിൽ നിന്നാൽ തിരുവനന്തപുരം നഗരത്തിന്റെ ദൂരക്കാഴ്ചയും, കോവളം കടപ്പുറവും ലൈറ്റ് ഹൗസിന്റെ മിന്നിമറയുന്ന വെളിച്ചവും കാണാനാകും. ആദിമ സംസ്കാരത്തിന്റെ അവശേഷിപ്പാണ്  നാടുകാണി മല. കാണി സമുദായാമായിരുന്നു ഇവടെ അധിവസിച്ചിരുന്നത്. മലയടിവാരത്തു നിന്നും ശിലായുഗ കാലത്തെ നന്നങ്ങാടികളും ലഭിച്ചിട്ടുണ്ട്.  

തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ -കാട്ടക്കട പഞ്ചായത്തുകളുടെ അതിർത്തിയിലാണ് 12ഏക്കറിലേറെ വിസ്തൃതിയിൽ ശിവ-പാർവതി പാറ, ആയിരവില്ലിപാറ, ശാസ്താംപാറ എന്നിവ ചേരുന്ന നാടുകാണി പാറ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1200 അടി ഉയരത്തിലാണ് നാടുകാണി പാറ സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=കരട്:നാടുകാണി&oldid=4078949" എന്ന താളിൽനിന്ന് ശേഖരിച്ചത്