ആബേൽ പുരസ്കാരം
ഗണിതശാസ്ത്ര മേഖലയിൽ മികച്ച സംഭാവനകൾ നൽകിയവർക്ക് നോർവെ സർക്കാർ എല്ലാ വർഷവും നൽകുന്ന രാജ്യാന്തര പുരസ്കാരമാണ് ആബേൽ പുരസ്കാരം (Abel Prize , നോർവീജിയൻ ഉച്ചാരണം :ˈɑːbəl ).[1] പ്രശസ്ത നോർവീജിയൻ ഗണിതശാസ്ത്രജ്ഞനായ നീൽസ് ഹെൻറിക് ആബേലിന്റെ (1802-1829) പേരിലുള്ള ഈ പുരസ്കാരത്തെ "ഗണിതശാസ്ത്രജ്ഞർക്കുള്ള നോബൽ സമ്മാനം" എന്നാണു വിശേഷിപ്പിക്കുന്നത്. ഫീൽഡ്സ് മെഡലിനെയും ഇങ്ങനെ വിളിക്കാറുണ്ട്.[2][3][4][5][6]
ആബേൽ പുരസ്കാരം | |
---|---|
അവാർഡ് | ഗണിതശാസ്ത്ര മേഖലയിലെ മികച്ച നേട്ടങ്ങൾക്കു നൽകുന്ന രാജ്യാന്തര പുരസ്കാരം. |
രാജ്യം | നോർവെ |
നൽകുന്നത് | നോർവീജിയൻ സർക്കാർ |
ആദ്യം നൽകിയത് | 2003 |
ഔദ്യോഗിക വെബ്സൈറ്റ് | abelprize.no |
ആറു ദശലക്ഷം നോർവീജിയൻ ക്രോണർ (ഏകദേശം 737,400 യു.എസ്. ഡോളർ) ആണ് സമ്മാനത്തുക.[7] നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ലെറ്റേഴ്സ് എന്ന സ്ഥാപനമാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. 2003 മുതലാണ് പുരസ്കാരം നൽകിത്തുടങ്ങിയത്. 1947 മുതൽ 1989 വരെ സമാധാനത്തിനുള്ള നോബൽ സമ്മാനം വിതരണം ചെയ്തിരുന്ന യൂണിവേഴ്സിറ്റി ഓഫ് ഓസ്ലൊ ഫാക്വിൽറ്റി ഓഫ് ലോയിൽ വച്ചു തന്നെയാണ് ആബേൽ പുരസ്കാര ദാനച്ചടങ്ങും നടക്കുന്നത്.[8]
ചരിത്രം
തിരുത്തുകലോകത്തിലെ ഉന്നത പുരസ്കാരങ്ങളിലൊന്നാണ് നോബൽ സമ്മാനം. ആൽഫ്രഡ് നോബൽ ഏർപ്പെടുത്തിയ ഈ പുരസ്കാരം 1901 മുതലാണ് നൽകിത്തുടങ്ങിയത്. എങ്കിലും സമ്മാനം നൽകുന്നതു സംബന്ധിച്ച ചർച്ചകൾ 1895 മുതൽ തന്നെ ആരംഭിച്ചിരുന്നു. ഗണിതശാസ്ത്രമേഖലയിൽ നോബൽ സമ്മാനം നൽകുവാൻ തീരുമാനിച്ചിരുന്നില്ല. ഇതു മനസ്സിലാക്കിയ നോർവീജിയൻ ഗണിതശാസ്ത്രജ്ഞൻ സോഫസ് ലീ (1842-1899) നോബൽ സമ്മാനം പോലെ ഒരു ഉന്നത പുരസ്കാരം ഗണിതശാസ്ത്ര രംഗത്തും ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. മറ്റൊരു നോർവീജിയൻ ഗണിതശാസ്ത്രനായ നീൽസ് ഹെൻറിക് ആബേലിന്റെ പേരിലായിരിക്കണം പുരസ്കാരം നൽകേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേ വർഷം(1899) തന്നെ ലീ അന്തരിച്ചതോടെ പുരസ്കാരത്തിന്റെ രൂപീകരണം സംബന്ധിച്ച കാര്യങ്ങൾക്ക് കാലതാമസം നേരിട്ടു.
1902-ൽ ആബേലിന്റെ നൂറാം ജൻമവാർഷികം ആഘോഷിക്കപ്പെട്ടു. സ്വീഡനിലെ രാജാവായിരുന്ന ഓസ്കാർ രണ്ടാമൻ ആ വർഷം തന്നെ ആബേൽ പുരസ്കാരം നൽകിത്തുടങ്ങാൻ തീരുമാനിച്ചിരുന്നു. പക്ഷെ നോർവെയും സ്വീഡനും തമ്മിലുള്ള ബന്ധം മോശമായതിനെത്തുടർന്ന് പുരസ്കാരം ഏർപ്പെടുത്താൻ കഴിയാതെ വന്നു.[9]
പിന്നീട് നൂറു വർഷങ്ങൾ കഴിഞ്ഞ് 2001-ലെ ഓഗസ്റ്റ് മാസത്തിലാണ് നോർവീജിയൻ സർക്കാർ ആബേൽ പുരസ്കാരം ഏർപ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. നീൽസ് ഹെൻറിക് ആബേലിന്റെ ഇരുന്നൂറാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി 2002 മുതൽ തന്നെ പുരസ്കാരം നൽകിത്തുടങ്ങാനും തീരുമാനമായി. 2002-ൽ ആറ്റ്‌ലെ സെൽബെർഗിന് ഓണററി ആബേൽ പുരസ്കാരം ലഭിച്ചിരുന്നെങ്കിലും ഔദ്യോഗികയായി ആബേൽ പുരസ്കാരം നൽകിത്തുടങ്ങിയത് 2003 മുതലാണ്.[9][10] ആബേൽ പുരസ്കാര ജേതാക്കളെയും അവരുടെ ഗവേഷണങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി പുസ്തക പരമ്പരയും തയ്യാറാക്കുന്നുണ്ട്. 2010-ലാണ് ആദ്യത്തെ പുസ്തകം പുറത്തിറങ്ങിയത്. 2003 മുതൽ 2007 വരെയുള്ള പുരസ്കാരജേതാക്കളെയും അവരുടെ ഗവേഷണങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ആദ്യ വാല്യം തയ്യാറാക്കിയത്.[11][12]
അധികാരികൾ
തിരുത്തുകവിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗണിതശാസ്ത്രജ്ഞർ ഉൾപ്പെടുന്ന അഞ്ചംഗ കമ്മിറ്റിയാണ് ആബേൽ കമ്മിറ്റി. ഇന്റർനാഷണൽ മാത്തമാറ്റിക്കൽ യൂണിയനും യൂറോപ്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയും ചേർന്നാണ് ആബേൽ കമ്മിറ്റിയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.[9] ആബേൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരം നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ലെറ്റേഴ്സാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
2001-ൽ നോർവീജിയൻ സർക്കാർ സംഭാവന നൽകിയ 200 മില്യൺ നോർവീജിയൻ ക്രോണർ (ഏകദേശം 23 മില്യൺ യു.എസ്. ഡോളർ) പണമാണ് സമ്മാനദാനത്തിനു വിനിയോഗിക്കുന്നത്. നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ലെറ്റേഴ്സ് നിയമിക്കുന്ന അംഗങ്ങൾ ഉൾപ്പെടുന്ന പ്രത്യേക സമിതിയാണ് ഈ പണം സംരക്ഷിക്കുന്നത്.[13]
പുരസ്കാര നിർണ്ണയത്തിനുള്ള മാനദണ്ഡങ്ങൾ
തിരുത്തുകപുരസ്കാരത്തിനായി ഏതൊരാൾക്കും നാമനിർദ്ദേശം നൽകാവുന്നതാണ്. പക്ഷെ സ്വന്തം പേര് നിർദ്ദേശിക്കുവാൻ സാധിക്കില്ല. ഏതു രാജ്യത്തു നിന്നുള്ള ഗണിതശാസ്ത്രജ്ഞരെയും നിർദ്ദേശിക്കാം. ജീവിച്ചിരിക്കുന്നവർക്കു മാത്രമേ പുരസ്കാരം നൽകുകയുള്ളൂ. എന്നിരുന്നാലും വിജയിയായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷമാണ് മരിച്ചതെങ്കിൽ മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകും.[13]
പുരസ്കാര ജേതാക്കൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Statutter for Holbergprisen". Archived from the original on 2018-12-25. Retrieved 2015-11-03.
- ↑ Dreifus, Claudia (29 March 2005). "From Budapest to Los Alamos, a Life in Mathematics". The New York Times.
- ↑ Cipra, Barry (26 March 2009). "Russian Mathematician Wins Abel Prize". ScienceNOW. Archived from the original on 2009-03-29. Retrieved 29 March 2009.
- ↑ "Geometer wins maths 'Nobel'". Nature Publishing Group. 26 March 2009. Retrieved 17 October 2012.
- ↑ Foderaro, Lisa W. (31 May 2009). "In N.Y.U.'s Tally of Abel Prizes for Mathematics, Gromov Makes Three". The New York Times. Retrieved 17 October 2012.
- ↑ "Abel Prize Awarded: The Mathematicians' Nobel". The Mathematical Association of America. April 2004. Archived from the original on 2012-08-27. Retrieved 4 November 2012.
- ↑ "Google Currency Converter". Retrieved 8 October 2015.
- ↑ "University of Oslo". Oslo Opera House. Archived from the original on 2018-08-03. Retrieved 22 December 2012.
- ↑ 9.0 9.1 9.2 "The History of the Abel Prize". The Norwegian Academy of Science and Letters. Archived from the original on 2018-09-17. Retrieved 26 July 2012.
- ↑ O'Connor, John J.; Robertson, Edmund F., "Atle Selberg", MacTutor History of Mathematics archive, University of St Andrews.
- ↑ H. Holden; R. Piene, eds. (2010). The Abel Prize 2003–2007. Heidelberg: Springer. doi:10.1007/978-3-642-01373-7. ISBN 978-3-642-01372-0.
- ↑ H. Holden; R. Piene, eds. (2014). The Abel Prize 2008–2012. Heidelberg: Springer. doi:10.1007/978-3-642-39449-2. ISBN 978-3-642-39449-2.
- ↑ 13.0 13.1 "Nomination Guidelines". The Norwegian Academy of Science and Letters. Archived from the original on 2018-08-02. Retrieved 26 July 2012.
- ↑ "The Abel Prize Laureate 2003". The Norwegian Academy of Science and Letters. Archived from the original on 2013-05-21. Retrieved 23 December 2012.
- ↑ "The Abel Prize Laureate 2004". The Norwegian Academy of Science and Letters. Archived from the original on 2013-05-21. Retrieved 23 December 2012.
- ↑ "The Abel Prize Laureate 2005". The Norwegian Academy of Science and Letters. Archived from the original on 2013-05-14. Retrieved 23 December 2012.
- ↑ "Swedish mathematician receives the Abel Prize". The Norwegian Academy of Science and Letters. Archived from the original on 2013-05-21. Retrieved 23 December 2012.
- ↑ "The Abel Prize Laureate 2006". The Norwegian Academy of Science and Letters. Archived from the original on 2013-05-14. Retrieved 23 December 2012.
- ↑ "Fields Institute – Thematic Program on Dynamic and Transport in Disordered Systems". Fields Institute for Research in Mathematical Sciences. Retrieved 23 December 2012.
- ↑ "The Abel Prize Laureate 2007". The Norwegian Academy of Science and Letters. Archived from the original on 2013-05-14. Retrieved 23 December 2012.
- ↑ "Abel Prize Ceremony 2008". The Royal Norwegian Embassy in Seoul. Archived from the original on 2013-06-16. Retrieved 23 December 2012.
- ↑ "The Abel Prize Laureate 2008". The Norwegian Academy of Science and Letters. Archived from the original on 2013-05-14. Retrieved 23 December 2012.
- ↑ "Russian-French mathematician receives the Abel Prize". The Norwegian Academy of Science and Letters. Archived from the original on 2013-06-15. Retrieved 23 December 2012.
- ↑ "The Abel Prize Laureate 2009". The Norwegian Academy of Science and Letters. Archived from the original on 2013-05-14. Retrieved 23 December 2012.
- ↑ "The Abel Prize Laureate 2010". The Norwegian Academy of Science and Letters. Archived from the original on 2013-05-14. Retrieved 23 December 2012.
- ↑ "Dimension-Cruncher: Exotic Spheres Earn Mathematician John Milnor an Abel Prize". Scientific American. Retrieved 23 December 2012.
- ↑ "The Abel Prize Laureate 2011". The Norwegian Academy of Science and Letters. Archived from the original on 2013-05-14. Retrieved 23 December 2012.
- ↑ "Hungarian-American Endre Szemerédi named Abel Prize winner". The Norwegian Academy of Science and Letters. Archived from the original on 2012-08-30. Retrieved 23 December 2012.
- ↑ "The Abel Prize Laureate 2012". The Norwegian Academy of Science and Letters. Archived from the original on 2018-09-17. Retrieved 23 December 2012.
- ↑ "The Abel Prize Laureate 2013". The Norwegian Academy of Science and Letters. Archived from the original on 2013-05-17. Retrieved 20 June 2013.
- ↑ "The Abel Prize Laureate 2014". The Norwegian Academy of Science and Letters. Archived from the original on 2014-03-28. Retrieved 26 March 2014.
- ↑ "The Abel Prize Laureate 2015". The Norwegian Academy of Science and Letters. Archived from the original on 2019-06-16. Retrieved 25 March 2015.
- ↑ "The Abel Committee's Citation 2016". The Norwegian Academy of Science and Letters. Archived from the original on 2016-08-02. Retrieved 9 August 2016.
- ↑ "Sir Andrew J. Wiles receives the Abel Prize" (Press release). The Norwegian Academy of Science and Letters. Archived from the original on 2016-08-22. Retrieved 9 August 2016.
- ↑ "The Abel Prize Laureate 2016". The Norwegian Academy of Science and Letters. Archived from the original on 2017-08-12. Retrieved 15 March 2016.
- ↑ "The Abel Prize Laureate 2017". The Norwegian Academy of Science and Letters. Archived from the original on 2017-05-26. Retrieved 21 March 2017.
- ↑ http://www.nasonline.org/member-directory/members/47401.html
- ↑ "The Abel Prize Laureate 2018". The Norwegian Academy of Science and Letters. Archived from the original on 2018-07-20. Retrieved 20 March 2018.
- ↑ "The Abel Prize". The Abel Prize. 2019-03-19. Retrieved 2019-04-25.
- ↑ "The Abel Prize Laureates 2020". The Norwegian Academy of Science and Letters. Archived from the original on 2020-03-18. Retrieved 18 March 2020.
- ↑ "The Abel Prize Laureates 2021". The Norwegian Academy of Science and Letters. Archived from the original on 2021-03-24. Retrieved 17 March 2021.