സംഭാവ്യത

സാധ്യതകളെ കുറിച്ചു പഠിക്കുന്ന ഗണിതശാത്രജ്ഞ വിഭാഗം
(Probability എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ സംഭവങ്ങൾ നടക്കുന്നതിനോ വ്യതിചലിക്കാനോ ഉള്ള സാഹചര്യം സാഖ്യകമായോ അല്ലാതെയോ പ്രസ്താവിക്കുന്നതിനെ സംഭാവ്യത (ഇംഗ്ലീഷ്: Probability) എന്നു പറയുന്നു.

ഗണിതത്തിൽ ചില സന്ദർഭങ്ങളിൽ, വസ്തുക്കളുടെ അംഭവങ്ങളുടെ അല്ലെങ്കിൽ വ്യക്തികളുടെ കൂട്ടത്തെ മുഴുവൻ നേരിട്ടുകണ്ട് പഠിക്കുവാൻ കഴിയുകയില്ല. അത്തരം സന്ദർഭങ്ങളിൽ, അവയുടെ ഒരു അംശം (Sample) സമസ്തത്തിന്റെ ഒരു പ്രതിനിധിയായി എടുത്തു വിശകലനം ചെയ്ത്, സമസ്തത്തിന്റെ ഗുണങ്ങളെപ്പറ്റി പൊതുനിഗമനങ്ങളിലെത്താൻ കഴിയും. ഈ സാംഖ്യികശാഖയാണ് ആഗമനസാംഖ്യികം (Inductive Statistics). ഇത്തരം നിഗമനങ്ങൾ പൂർണ്ണസത്യങ്ങളാണെന്നു പറയാനാവാത്തതിനാൽ, സംഭാവ്യത യിലാണു നിഗമനങ്ങൾ പ്രസ്താവിക്കപ്പെടുന്നത്.

ഒരു പ്രവൃത്തിയുടെ സംഭാവ്യത 0 ത്തിനും 1 നും ഇടയിലായിരിക്കും.   എന്നത് സംഭാവ്യതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഉദാഹരണം : ഒരു ഡൈസ് പരിഗണിക്കുക. ഡൈസ് ടോസ്സ് ചെയ്യുമ്പോൾ 3 എന്നുള്ള വശം വരാനുള്ള സംഭാവ്യത=1/6. കാരണം: ഡൈസിനു ആകെ ഉള്ള വശങ്ങൾ 6 (1,2,3,4,5,6),സംഭവിച്ചത് ഒരു വശം.

"https://ml.wikipedia.org/w/index.php?title=സംഭാവ്യത&oldid=1739255" എന്ന താളിൽനിന്ന് ശേഖരിച്ചത്