ആക്രമണം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(ആക്രമണം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആക്രമണം. ഭവാനി രാജേശ്വരി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകുമാരൻ തമ്പി തന്നെയാണ് ചിത്രം നിർമ്മിച്ചത്.[1] കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹത്തിന്റേതുതന്നെ. മധു, ജയൻ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബാലൻ കെ. നായർ, സത്താർ, ശ്രീവിദ്യ, ജയഭാരതി, പ്രമീള എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകി.[2]
ആക്രമണം | |
---|---|
സംവിധാനം | ശ്രീകുമാരൻ തമ്പി |
നിർമ്മാണം | ശ്രീകുമാരൻ തമ്പി |
രചന | ശ്രീകുമാരൻ തമ്പി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | മധു ജയൻ ബാലൻ കെ. നായർ സത്താർ ശ്രീവിദ്യ ജയഭാരതി പ്രമീള |
സംഗീതം | ശ്യാം |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | കെ. നാരായണൻ |
റിലീസിങ് തീയതി | 1981 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
താരനിര
തിരുത്തുകക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | വർഗീസ് |
2 | ജയഭാരതി | ശാന്തി |
3 | ജയൻ | അരവിന്ദൻ |
4 | ശ്രീവിദ്യ | ഡോ. ഗ്രേസി (വർഗീസിന്റെ കാമുകി) |
5 | ബാലൻ കെ നായർ | റഷീദ് |
6 | സത്താർ | പോലീസ് ഇൻസ്പെക്റ്റർ |
7 | പ്രമീള | ആയിഷ (റഷീദിന്റെ ബീടർ) |
8 | ജോളി എബ്രഹാം | |
9 | അസീസ് | അസീസ് മുതലാളി |
10 | ജി.കെ. പിള്ള | കൃഷ്ണദാസ് മുതലാളി |
11 | മാവേലിക്കര പൊന്നമ്മ | ദേവകിയമ്മ-(അരവിന്ദന്റെ അമ്മ) |
12 | ജലജ | സെലീന (അസീസ് മുതലാളീയുടെ മകൾ) |
13 | ജഗതി ശ്രീകുമാർ | ക്ലോസപ് മോഹൻ |
പാട്ടരങ്ങ്
തിരുത്തുകശ്യാം സ്ംഗീതം നൽകിയ ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങളാണ് ഈ ചിത്രത്തിൽ.
ക്ര.നം. | പാട്ട് | പാട്ടുകാർ | രാഗം |
---|---|---|---|
1 | ഈദ് മുബാറക്ക് | കെ.ജെ. യേശുദാസ് | |
2 | ലില്ലി ലില്ലി മൈ ഡാർലിങ് | എസ്.പി. | |
3 | മുത്തുക്കുടയേന്തി | കെ.ജെ. യേശുദാസ്, എസ്. ജാനകി | |
4 | ഓടും തിര ഒന്നാം തിര | പി. ജയചന്ദ്രൻ,ജോളി എബ്രഹാം | |
5 | പീതാംബരധാരിയിതാ | എസ്. ജാനകി |
അവലംബം
തിരുത്തുക- ↑ http://www.malayalachalachithram.com/movie.php?i=1238
- ↑ "Complete Information on Malayalam Movie : Akramanam". MMDB - All About Songs in Malayalam Movies. Retrieved ഓഗസ്റ്റ് 10, 2017.
പുറത്തേക്കുള്ളകണ്ണികൾ
തിരുത്തുകഈ ചിത്രം കാണൂവാൻ
തിരുത്തുക