ആക്ട്‌സ് (ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവ്വീസ്)

സംഘടന
(ആക്ട്‌സ് (ആക്‌സിഡൻറ് കെയർ ആൻഡ് ട്രാൻസ്‌പോർട് സർവീസ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ആക്‌സിഡൻറ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവ്വീസ് അഥവാ ആക്ട്സ്(ഇംഗ്ലീഷിൽ: ACTS) തൃശ്ശൂർ നഗരത്തിലും തൃശ്ശൂർ ജില്ലയിലും (ഇന്ത്യ) അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ അടിയന്തര സഹായം നൽകുന്ന ഒരു സന്നദ്ധ സംഘടനയാണ്.[1][2][3] 1099 എന്ന ടോൾ ഫ്രീ നമ്പറിൽ ആക്ട്സിനെ സേവനം 365 ദിവസവും 24 മണിക്കൂറും ലഭ്യമാണ്. ഇപ്പോൾ തൃശൂർ ജില്ലയിൽ മാത്രമാണ് ആക്ട്സിന്റെ സേവനം ലഭ്യമാകുന്നത്.

ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവ്വീസ്
ചുരുക്കപ്പേര്ആക്ട്‌സ് (ACTS)
ആപ്തവാക്യംജീവകാരുണ്യം
രൂപീകരണം2000
തരംസന്നദ്ധ സംഘടന
ആസ്ഥാനംതൃശ്ശൂർ നഗരം, കേരളം
പ്രവർത്തിക്കുന്ന പ്രദേശങ്ങൾതൃശ്ശൂർ നഗരം, തൃശ്ശൂർ ജില്ല
അംഗത്വം
സൗജന്യം
പ്രധാന വ്യക്തികൾ
ഫാ.ഡേവിസ് ചിറമ്മൽ, Director
Volunteers
36,000
വെബ്സൈറ്റ്http://accidentcare.in/Default.aspx

ചരിത്രം തിരുത്തുക

ജില്ലാ കളക്ടർ അൽകേഷ് കുമാർശർമയുടെയും ജനറൽ സെക്രട്ടറി ഫാ.ഡേവിസ് ചിറമ്മല്ലിൻടെയും [4] അദ്ധ്യക്ഷതയിൽ പ്രാദേശിക നാഗരിക നേതാക്കളുടെ പിന്തുണയോടെ 2000 മെയ് മാസം 8 നാണ് ആക്ട്സ് സ്ഥാപിതമായത്. ജില്ലാ കളക്ടർ പ്രസിഡന്റും പോലീസ് കമ്മീഷണർ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു.

തൃശ്ശൂർ മാതൃക തിരുത്തുക

അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് , അതിനെ തുടർന്നുണ്ടാകുന്ന കേസിന്റെ നൂലാമാലകളും നിയമനടപടികളും ഒഴിവാക്കുന്നതിന് കൈക്കൊള്ളേണ്ട കാര്യങ്ങൾ സംബന്ധിച്ച് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയാണ് സ്കന്ദൻ കമ്മിറ്റി. ആക്ട്സിന്റെ പ്രവർത്തനങ്ങളെ പറ്റി പ്രസ്തുത കമ്മറ്റി സസൂക്ഷ്മം പഠിക്കുകും പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വിലയിരുത്തി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ തൃശ്ശൂർ മാതൃക കമ്മിറ്റി ശുപാർശ ചെയ്തു.[5][6]

പ്രാദേശിക ഘടകങ്ങൾ തിരുത്തുക

മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ രാപ്പകൽ വ്യത്യാസമില്ലാതെ സേവനം ചെയ്യുന്ന ആക്ടസിന് തൃശൂർ കൂടാതെ ചേർപ്പ്, കേച്ചേരി[7], തൃപയാർ[8], ഗുരുവായൂർ, ഒല്ലൂർ, ചെന്ത്രാപ്പിന്നി[9], വടക്കാഞ്ചേരി, എരുമപ്പെട്ടി[10], പുന്നയ്ക്കബസാർ[11], കൊടുങ്ങല്ലൂർ, പറപ്പൂർ, മുതുവറ, വാടാനപ്പള്ളി എന്നിവിടങ്ങളിലും ആക്ട്സിന് പ്രാദേശിക ഘടകങ്ങളുണ്ട്.2019 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ആക്ട്സിന് 17 പ്രാദേശിക വിഭാഗങ്ങളിലായി 145 ഘടകങ്ങളും 45,000 അംഗങ്ങളും , 22 ആംബുലൻസുകളുണ്ട്.[5]

അവലംബം തിരുത്തുക

  1. "Extend help to road accident victims, says Minister". The Hindu. 13 August 2012. Retrieved 2014-08-29.
  2. "'Legal tangles should not come in way of helping accident victims'". The Hindu. 10 December 2010. Retrieved 2014-08-29.
  3. "Police ill-equipped to handle trauma cases". The Hindu. 17 October 2008. Archived from the original on 2008-10-20. Retrieved 2014-08-29.
  4. "ആക്ട്സ് ജനറൽ സെക്രട്ടറി ഫാ.ഡേവിസ്". eastcoastdaily. 2017-01-28. Retrieved 2017-04-20.
  5. 5.0 5.1 Dash, Dipak K (22 October 2014). "Road accident cases: Centre can follow path outlined by Thrissur". Times of India. Retrieved 28 September 2018.
  6. "Road accident cases: Good days ahead for Good Samaritans". Times of India. Retrieved 2014-10-25.
  7. "ആക്ട്‌സ് പരിശീലന ക്യാമ്പ് കേച്ചേരി". mathrubhumi. 2019-09-23. Retrieved 2020-04-21.
  8. "വയോജനങ്ങൾക്ക് ആശ്വാസമേകി തൃപ്രയാർ ആക്ട്സ്". Madhyamam. 2019-12-24. Retrieved 2020-04-21.
  9. "ആക്ട്‌സ് ചെന്ത്രാപ്പിന്നി കൊറോണ ബോധവത്കരണം". keralakaumudi. 2020-03-15. Retrieved 2020-04-21.
  10. "എരുമപ്പെട്ടി ആക്ട്‌സ് കരുതൽ ക്യാമ്പ്‌". mathrubhumi. 2019-09-23. Retrieved 2020-04-21.
  11. "ആക്ട്‌സ് പുന്നക്കബസാർ യുണിറ്റ്". mathrubhumi. 2014-08-27. Retrieved 2020-04-21.