പറപ്പൂർ
മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിക്ക് സമീത്തുള്ള ഒരു ഗ്രാമമാണ് പറപ്പൂർ[1]..
പറപ്പൂർ | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Malappuram |
• ആകെ | 15.11 ച.കി.മീ.(5.83 ച മൈ) |
ഉയരം | 45 മീ(148 അടി) |
(2011) | |
• ആകെ | 26,100 |
• ജനസാന്ദ്രത | 1,727/ച.കി.മീ.(4,470/ച മൈ) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 676503 |
Telephone code | 0483 |
വാഹന റെജിസ്ട്രേഷൻ | KL-65 |
Nearest city | Malappuram |
Sex ratio | 1062 ♂/♀ |
Literacy | 91.45% |
Lok Sabha constituency | Malappuram |
Vidhan Sabha constituency | Vengara |
വെബ്സൈറ്റ് | lsgkerala |
കടലുണ്ടിപ്പുഴയുടെ മറു തീരത്തുള്ള ഇരിങ്ങല്ലൂർ എന്ന ഗ്രാമം കൂടി ഉൾപ്പെട്ടതും, കോട്ടക്കൽ മുനിസിപ്പാലിറ്റി, വേങ്ങര, ഊരകം, ഒതുക്കുങ്ങൾ, എടരിക്കോട് എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിടുകയും ചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്തിന്റെ (പറപ്പൂർ ഗ്രാമപഞ്ചായത്ത്) പേരും ആസ്ഥാനവും കൂടിയാണ് പറപ്പൂർ.
കൃഷിയാണ് ഈ ഗ്രാമത്തിലെ പ്രധാന വരുമാനമാർഗം. ജനസംഖ്യയിൽ നല്ലൊരു ശതമാനം പ്രവാസികളാണ്. പ്രവാസികളിൽ നിന്നുള്ള വരുമാനവും ഇവിടത്തെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നു. വിദ്യാഭ്യാസരംഗത്ത് മലപ്പുറം ജില്ലയിൽ ഉന്നതസ്ഥാനമാണ് പറപ്പൂരിനുള്ളത്.[അവലംബം ആവശ്യമാണ്] ഒരു ഹൈസ്കൂളും, 3 അപ്പർ പ്രൈമറി സ്കൂളുകളും, 5 ലോവർ പ്രൈമറി സ്കൂളുകളുമടക്കം ഒൻപത് സ്കൂളുകൾ ഈ ഗ്രാമത്തിലുണ്ട്. 2011 ലെ സെൻസസ് റിപ്പോർട്ട് അനുസരിച്ചു 36270 പേരുണ്ട് പറപ്പൂരിൽ. ഇതിൽ 16975 ആണുങ്ങളും , 19295 പെണുങ്ങളും ആണ് .[2] പറപ്പൂർ പഞ്ചായത്തിലെ ഏക ഗവൺമെൻറ് എൽ.പി. വിദ്യാലയം എ.എം.എൽ..പി.എസ് പറപ്പൂർ ഈസ്റ്റ് പാറമ്മൽ സ്കൂൾ ആണ്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10.