ലോകത്തിലെ പ്രാമാണികരായ പണ്ഡിതന്മാരുടെ ശ്രേണിയിൽ ശ്രേഷ്ഠസ്ഥാനമുള്ള പണ്ഡിതനാണ് അൽ-ബിറൂനി. മുഴുവൻ പേര് അബുറൈഹാൻ മുഹമ്മദ് ഇബ്‌നു അഹമ്മദ് അൽബിറൂനി എന്നാണ്. നരവംശശാസ്ത്രം, ചരിത്രം, ഗണിതം, പ്രകൃതിശാസ്ത്രം[1], ഭൂഗർഭശാസ്ത്രം, മതങ്ങൾ, തത്വചിന്ത തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിപുണനായിരുന്നു. 1017-1030 കാലത്ത് ഇന്ത്യയിൽ വന്ന് താമസിച്ച് ഇന്ത്യൻ ശാസ്ത്രങ്ങളും ത്വത്വശാസ്ത്രങ്ങളും ആഴത്തിൽ പഠിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി. കേരളത്തിലും അദ്ദേഹം വളരെക്കാലം താമസിച്ചു. റഷ്യയിലെ ഖീവാക്കാരനായിരുന്ന അദ്ദേഹം, അദ്ദേഹത്തിന്റെ താരിഖ് അൽ-ഹിന്ദ് എന്ന കൃതി അക്കാലത്തെ ഇന്ത്യയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒരു അമൂല്യ രേഖയാണ്.

Abu Rayhan al-Biruni
ابوریحان محمد بن احمد البیرونی
An imaginary rendition of Al Biruni on a 1973 Soviet post stamp
മതംIslam
Personal
ജനനം973
Kath, Khwarezm, Afrighid dynasty (modern-day Uzbekistan)
മരണംc. 1050 (aged 77)
Ghazni, Ghaznavid Empire (modern-day Afghanistan)

ഇന്ത്യയിലെ മതങ്ങൾ, ആചാരങ്ങൾ, ഇന്ത്യാചരിത്രം, ഇന്ത്യൻ സംഖ്യാവ്യവസ്ഥ (ദശാംശ രീതി) ഇവയെകുറിച്ചെല്ലാം താരിഖ് അൽ-ഹിന്ദിൽ ചർച്ച ചെയ്യുന്നുണ്ട്. ഒരു ശാസ്ത്രജ്ഞനെന്ന നിലയ്ക്കും അൽ-ബിറൂനി ശ്രദ്ധേയനായിരുന്നു. ഭൂമിയുടെ വലിപ്പവും ഭ്രമണനിരക്കും അദ്ദേഹം കണക്കാക്കിയിരുന്നു (ഈ കണക്കുകളിൽ ആര്യഭട സ്വാധീനം പ്രകടമാണ്). അതേ പോലെ അദ്ദേഹം നിരവധി തരം രത്നങ്ങളുടേയും ഖനിജങ്ങളുടേയും സാന്ദ്രത അളന്നു തിട്ടപ്പെടുത്തി. താൻ സഞ്ചരിച്ച പ്രധാന നഗരങ്ങളുടെയെല്ലാം അക്ഷാംശവും രേഖാംശവും തിട്ടപ്പെടുത്തി. [2] [3]

ജീവിത രേഖ തിരുത്തുക

ക്രി.വ 970 ലാണ് അൽ-ബിറൂനി ജനിച്ചത് (973 ലാണ് എന്നും മറ്റൊരഭിപ്രായമുണ്ട്[4]). ഇന്നത്തെ ഉസ്ബക്കിസ്ഥാനിലെ ക്വേറിസാം എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം. അക്കാലത്തെ കിട്ടാവുന്ന ഉന്നത വിദ്യാകേന്ദ്രങ്ങളിൽ നിന്ന് അദ്ദേഹം ഗണിതം, ഭൂമിശാസ്ത്രം, ചരിത്രം, തത്ത്വചിന്തകൾ എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടി. 20വയസ്സിനുള്ളിൽ തന്നെ അദ്ദേഹം പണ്ഡിതൻ എന്ന നിലയിൽ പ്രസിദ്ധനായി. അൽ-ബിറൂനിയെക്കുറിച്ച് അറിയാനിടയായ ജർജാൻ രാജാവ് അദ്ദേഹത്തെ ആസ്ഥാന വിദ്വാനായി നിയമിച്ചു. ഈ കാലയളവിൽ അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടുകളിലെ അവശിഷ്ടങ്ങൾ എന്ന കൃതി രചിച്ചു.

ഗസ്നവി സുൽത്താൻ മഹ്മൂദിന്റെ സഭയിലും ഇദ്ദേഹം അംഗമായിരുന്നു[4].

കൃതികൾ തിരുത്തുക

അവലംബം തിരുത്തുക

  1. ശങ്കർ, കെ.ജി. (1945). Bharatiya Vidya,vol.vi. p. 32. Retrieved 26 ഓഗസ്റ്റ് 2019.
  2. ജ്യോതിഷവും ജ്യോതി ശാസ്ത്രവും, താൾ 137, പ്രൊഫ. കെ. പാപ്പുട്ടി, ശാസ്ത്ര സാഹിത്യ പരിഷത്ത്, ആറാം പതിപ്പ് 2006, ജൂൺ.
  3. http://www.islamonweb.net/article/2012/05/213/
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; afghans11 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

കുറിപ്പുകൾ തിരുത്തുക


  കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ 
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർ‌വിനോ | മാർക്കോ പോളോ | ‍അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ
"https://ml.wikipedia.org/w/index.php?title=അൽ-ബയ്റൂനി&oldid=3472308" എന്ന താളിൽനിന്ന് ശേഖരിച്ചത്